ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖിന്റെ വാര്‍ഷിക പ്രതിഫലത്തില്‍ 45 ശതമാനം വര്‍ദ്ധന; കൈപ്പറ്റിയത് 49 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖിന്റെ വാര്‍ഷിക പ്രതിഫലത്തില്‍ വര്‍ദ്ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 45 ശതമാനത്തോളം വര്‍ദ്ധിച്ച് 49 കോടി രൂപയായി. ഇതിന് മുമ്പത്തെ വര്‍ഷം ഇത് 34 കോടി രൂപയായിരുന്നു. ഓഹരികളിലൂടെയാണ് അദ്ദേഹത്തിന് 30.99 കോടി രൂപയും ലഭിച്ചത്. 12.62 കോടി ബോണസായ് ലഭിച്ചപ്പോള്‍ 6.07 കോടി രൂപ ശമ്പളമായും ലഭിച്ചു.

 
ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖിന്റെ വാര്‍ഷിക പ്രതിഫലത്തില്‍ 45 ശതമാനം വര്‍ദ്ധന; കൈപ്പറ്റിയത് 49 കോടി

പരേഖിന്റെ ശമ്പളത്തിന്റെ അനുപാതം ജീവനക്കാരുടെ ശരാശരി വേതനത്തോടുള്ള അനുപാതം 502: 1 ല്‍ നിന്ന് 689: 1 ആയി ഉയര്‍ന്നു. ജീവനക്കാരുടെ ശരാശരി വേതനം 2021 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ലക്ഷം രൂപയായിരുന്നു, 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 6.8 ലക്ഷം രൂപയായിരുന്നു. 5.9 ശതമാനാണ് വര്‍ദ്ധിച്ചത്.

 

നേതൃത്വ തലങ്ങളിലെ മൊത്തത്തിലുള്ള വേതനം സ്ഥിരമായി തുടരുന്നുവെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്ന തലത്തില്‍ സ്ഥാനക്കയറ്റം ഉണ്ടായിരുന്നില്ലെന്നും ഇന്‍ഫോസിസ് അറിയിച്ചു. അതേസമയം, ചെയര്‍മാന്‍ നന്ദന്‍ നീലകേനി ഇക്കാലയളവില്‍ പ്രതിഫലമൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരേഖിനു കീഴില്‍ കമ്പനി കൂടുതല്‍ ക്ലയന്റ് കേന്ദ്രീകരിച്ച കമ്പനിയായി മാറിയെന്ന് ചെയര്‍മാന്‍ നന്ദന്‍ നിലേകനി പറഞ്ഞു. പ്രസിഡന്റായ മോഹിത് ജോഷിക്ക് 34. 82 കോടിയാണ് പ്രതിഫലമായി ലഭിച്ചത്.

നേരത്തെ ടിസിഎസ് സിഇഒ രാജേഷ് ഗോപിനാഥിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പ്രതിഫലം കമ്പനി പുറത്തുവിട്ടിരുന്നു. 20.4 കോടി രൂപയാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചത്.

English summary

Infosys CEO Salil Parekh's salary rose to Rs 49 crore in the last fiscal Year

Infosys CEO Salil Parekh's salary rose to Rs 49 crore in the last fiscal Year
Story first published: Thursday, May 27, 2021, 17:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X