ഐടി കമ്പനികളുടെ യാത്രാ ചെലവുകൾ കുറഞ്ഞു, എന്നാൽ ബില്ല് കൂടിയത് ഇക്കാര്യങ്ങൾക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 ആളുകളുടെ യാത്രകൾ കുറയ്ക്കുകയും വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തതോടെ ഇന്ത്യൻ ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നിവിടങ്ങളിൽ രസകരമായ ചില മാറ്റങ്ങൾ സംഭവിച്ചു. ജൂൺ പാദത്തിൽ കമ്പനികളിലെ യാത്രാ ചെലവ് 86 ശതമാനം വരെ കുറഞ്ഞു. എന്നാൽ ആശയവിനിമയത്തിനായുള്ള ബില്ലുകൾ 20 മുതൽ 30 ശതമാനം വരെ വർദ്ധിച്ചതായി കമ്പനികൾ റിപ്പോർട്ട് ചെയ്യുന്നു.

ചെലവുകൾ ഇങ്ങനെ
 

ചെലവുകൾ ഇങ്ങനെ

കമ്പനികളുടെ ത്രൈമാസ ഫലങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, മൂന്ന് കമ്പനികളുടെയും മൊത്തം യാത്രാ ചെലവ് 2019 ജൂൺ അവസാനിച്ച പാദത്തിൽ 2,153 കോടിയിൽ നിന്ന് 2020 ജൂണിൽ 500 കോടി രൂപയായി കുറഞ്ഞു. ജോലിക്കാര്യങ്ങൾക്കായി വീഡിയോ കോൺഫറൻസിംഗിനെയും മറ്റും ആശ്രയിക്കുന്നതിനാൽ ഈ പാദം അവസാനത്തോടെ കമ്പനികളുടെ ആശയവിനിമയ ചെലവ് 742 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 600 കോടി രൂപയായിരുന്നു.

കൊവിഡ് പ്രതിസന്ധിയ്ക്ക് മുമ്പ്

കൊവിഡ് പ്രതിസന്ധിയ്ക്ക് മുമ്പ്

കൊവിഡ് പ്രതിസന്ധിയ്ക്ക് മുമ്പ് ഐടി കമ്പനികളുടെ ഏറ്റവും വലിയ മൂന്നാമത്തെ ചെലവായിരുന്നു യാത്രകൾ. എന്നാൽ 2020 ജൂണിൽ അവസാനിച്ച പാദത്തിൽ, മൂന്ന് കമ്പനികൾക്കുമായുള്ള ആശയവിനിമയ ചെലവ് അവരുടെ യാത്രാ ബില്ലുകളേക്കാൾ കൂടുതലായിരുന്നു. 2019 ജൂണിൽ ആശയവിനിമയ ചെലവ് ഈ ഓരോ കമ്പനികളുടെയും യാത്രാ ചെലവിന്റെ നാലിലൊന്ന് മാത്രമായിരുന്നു.

രണ്ടാം ഘട്ട ലോക്ക്ഡൌൺ: ഐടി കമ്പനികൾക്ക് പ്രവർത്തിക്കാം

ഇൻഫോസിസ്

ഇൻഫോസിസ്

മൂന്ന് കമ്പനികളിൽ ഇൻഫോസിസിനാണ് യാത്ര ചെലവുകൾ ഏറ്റവും കുറഞ്ഞത്. 86 ശതമാനം ഇടിവ് യാത്രാച്ചെലവിൽ കമ്പനിയ്ക്കുണ്ടായി. 2019 ജൂണിൽ 827 കോടി രൂപയായിരുന്ന യാത്ര ചെലവ് 2020 ജൂണിൽ 116 കോടി രൂപയായി കുറഞ്ഞു. എന്നാൽ കമ്പനിയുടെ ആശയവിനിമയ ചെലവ് 28 ശതമാനം ഉയർന്നു. 127 കോടിയിൽ നിന്ന് 163 കോടി രൂപയായി.

ചെറു കമ്പനികളെ ചുളുവിൽ വാങ്ങാൻ ഒരുങ്ങി വമ്പൻ ഐടി ഭീമന്മാർ

ടിസ്എസ്, വിപ്രോ

ടിസ്എസ്, വിപ്രോ

ടി‌സി‌എസിനെ സംബന്ധിച്ചിടത്തോളം യാത്രാ ചെലവ് 69 ശതമാനം കുറഞ്ഞപ്പോൾ ആശയവിനിമയ ചെലവ് 22 ശതമാനം ഉയർന്നു. വിപ്രോയെ സംബന്ധിച്ചിടത്തോളം യാത്രാ ചെലവ് 75 ശതമാനം കുറഞ്ഞു. ആശയവിനിമയ ചെലവ് 26 ശതമാനം ഉയർന്നു. കമ്പനികൾക്ക് വരുമാനത്തിൽ ഇടിവുണ്ടായ പാദത്തിൽ, യാത്രാച്ചെലവിലെ ഇടിവ് അവരുടെ ലാഭ വളർച്ച നിലനിർത്താൻ സഹായിച്ചു. ലാഭത്തിന്റെ ഇടിവ് പരിമിതപ്പെടുത്തുകയും ചെയ്തു.

വരുമാനം

വരുമാനം

ഇൻ‌ഫോസിസിനെ സംബന്ധിച്ചിടത്തോളം വരുമാന വളർച്ച 8.5 ശതമാനമാണ്. അറ്റാദായം 12.4 ശതമാനം ഉയർന്നു. വിപ്രോയുടെ കാര്യത്തിൽ വരുമാനം 1.3 ശതമാനം വർധിച്ചെങ്കിലും നികുതിക്കു ശേഷമുള്ള ലാഭം (പിഎടി) 8.8 ശതമാനം വർദ്ധിച്ചു. ടി‌സി‌എസിന്റെ കാര്യത്തിൽ വരുമാനം 0.4 ശതമാനം നേരിയ തോതിൽ വർദ്ധിച്ചപ്പോൾ ലാഭം 13.5 ശതമാനം കുറഞ്ഞു.

ഓഫീസിൽ പോകേണ്ട, ടിസിഎസ് ജീവനക്കാർക്ക് 2025ഓടെ സ്ഥിരമായി വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം

ഓഹരി വില

ഓഹരി വില

2020 ജൂൺ അവസാനിച്ച പാദത്തിൽ ലാഭത്തിലുണ്ടായ വളർച്ചയ്ക്ക് അനുസൃതമായി ഇൻഫോസിസും വിപ്രോയും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഓഹരി വിലയിൽ കുത്തനെ വർധനവുണ്ടായി. ചൊവ്വാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ ഇൻഫോസിസിന്റെ ഓഹരി വില 16.6 ശതമാനവും വിപ്രോയുടെ ഓഹരികൾ ചൊവ്വാഴ്ച 17 ശതമാനവും ഉയർന്നു.

English summary

Infosys, TCS, Wipro: IT companies travel costs dropped, but communication costs hikes | ഐടി കമ്പനികളുടെ യാത്രാ ചെലവുകൾ കുറഞ്ഞു, എന്നാൽ ബില്ല് കൂടിയത് ഇക്കാര്യങ്ങൾക്ക്

Travel expenses in IT companies fell by 86 per cent in the June quarter. Read in malayalam.
Story first published: Friday, July 17, 2020, 11:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X