കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ വീണ്ടും നീട്ടുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ജൂൺ 30 അർദ്ധരാത്രി വരെ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ യാത്രാ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അറിയിച്ചു. വിദേശ വിമാനക്കമ്പനികൾ ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്നോ സർവ്വീസ് ആരംഭിക്കുന്നതിനെക്കുറിച്ച് പിന്നീട് അറിയിപ്പ് നൽകുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു.

മാർച്ച് 25 ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച മുതലാണ് രാജ്യത്ത് ആഭ്യന്തര പാസഞ്ചർ ഫ്ലൈറ്റ് സർവീസുകൾ പുനരാരംഭിച്ചത്. അന്താരാഷ്ട്ര വിമാനങ്ങൾ ഇപ്പോഴും നിർത്തി വച്ചിരിക്കുകയാണ്. ജൂൺ 8 മുതൽ രാജ്യത്ത് 'അൺലോക്ക് -1' ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാർച്ച് 25 മുതലാണ് രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നത്. ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, മതസ്ഥലങ്ങൾ എന്നിവ തുറക്കുന്നതുൾപ്പെടെ വലിയ അളവിൽ ഇളവ് വരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ പകർച്ചവ്യാധി ബാധിച്ച പ്രദേശങ്ങളിൽ ജൂൺ 30 വരെ കർശന നിയന്ത്രണങ്ങൾ നിലനിൽക്കും. അന്താരാഷ്ട്ര വിമാന യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്കിടയിഷ പല നിലപാടുകളെ ചൊല്ലി വളരെയധികം ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. മുൻകൂട്ടി അറിയിക്കാതെ ചില വിമാനങ്ങൾ സർവ്വീസ് റദ്ദാക്കിയതായും പരാതികൾ ഉയർന്നിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
