ഐ‌പി‌എൽ 2020: 10 സെക്കൻഡ് പരസ്യത്തിന് സ്റ്റാർ സ്പോർട്സ് ഈടാക്കുന്നത് 10 ലക്ഷം രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) പതിമൂന്നാം സീസൺ സെപ്റ്റംബർ 19 മുതൽ ആരംഭിക്കും. ഈ വർഷം ടൂർണമെന്റ് യു‌എഇയിലേക്ക് മാറ്റിയതിനാൽ, ഇന്ത്യൻ ആരാധകർക്ക് സ്റ്റേഡിയങ്ങളിൽ നിന്നുള്ള തത്സമയ കളി കാണാൻ കഴിയില്ല. എന്നാൽ, ടെലിവിഷൻ, ഡിജിറ്റൽ വ്യൂവർഷിപ്പ് എക്കാലത്തെക്കാളും ഉയർന്നതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം പലയിടങ്ങളിലും ലോക്ക്ഡൌൺ ഇപ്പോഴും നിലവിലുണ്ട്. ധാരാളം കമ്പനികൾ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരം നൽകിയിരിക്കുന്നതും ടെലിവിഷൻ, ഡിജിറ്റൽ വ്യൂവർഷിപ്പ് കൂടാൻ കാരണമാകും.

സ്റ്റാർ സ്‌പോർട്‌സ്

സ്റ്റാർ സ്‌പോർട്‌സ്

സ്പോർട്ട്സ് ഔദ്യോഗിക ബ്രോഡ്‌കാസ്റ്ററായ സ്റ്റാർ സ്‌പോർട്‌സും ഈ അവസരം മുതലെടുത്ത് പരമാവധി വരുമാനം നേടാൻ ശ്രമിക്കുകയാണ്. പരസ്യത്തിലൂടെ കഴിഞ്ഞ വർഷം 3,000 കോടി രൂപ വരുമാനം ലഭിച്ചതായി സ്റ്റാർ സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സീസണിൽ പഴയ എല്ലാ റെക്കോർഡുകളും തകർക്കാനുള്ള ശ്രമത്തിലാണ് സ്റ്റാർ സ്‌പോർട്‌സ്. ചാനൽ വിലനിർണ്ണയ തന്ത്രത്തിന് അന്തിമരൂപം നൽകി കഴിഞ്ഞുവെന്നാണ് വിവരം.

ജിയോ ഉപഭോക്താക്കൾക്ക് 365 രൂപ ലാഭം, ലോകകപ്പ് കാണാം സൗജന്യമായി; മറ്റ് ഓഫറുകൾ വേറെജിയോ ഉപഭോക്താക്കൾക്ക് 365 രൂപ ലാഭം, ലോകകപ്പ് കാണാം സൗജന്യമായി; മറ്റ് ഓഫറുകൾ വേറെ

പരസ്യ നിരക്ക്

പരസ്യ നിരക്ക്

കൊറോണ വൈറസ് മിക്ക കോർപ്പറേറ്റുകളെയും ബാധിക്കുന്നുണ്ടെങ്കിലും, പരസ്യത്തിന്റെ കാര്യത്തിൽ നിരക്ക് ഒട്ടും കുറയ്ക്കേണ്ടതില്ലെന്നാണ് ചാനൽ തീരുമാനം. റെഡിഫിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഓരോ 10 സെക്കൻഡ് പരസ്യത്തിനും ചാനൽ 8 മുതൽ 10 ലക്ഷം രൂപ വരെ ഈടാക്കും. പകർച്ചവ്യാധി മൂലമുണ്ടായ നീണ്ട ഇടവേള കാരണം ചാനൽ റെക്കോർഡ് വ്യൂവർഷിപ്പാണ് പ്രതീക്ഷിക്കുന്നത്. വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ ഇന്ത്യൻ ടീം അവസാന പരമ്പര കളിച്ച ഫെബ്രുവരി മുതൽ ക്രിക്കറ്റ് ആരാധകർ കളി കാണാൻ കാത്തിരിക്കുന്നവരാണ്.

സെലിബ്രിറ്റികൾ ഇനി പരസ്യത്തിൽ അഭിനയിക്കാൻ മടിക്കും, രണ്ട് വർഷം തടവും 50 ലക്ഷം രൂപ പിഴയുംസെലിബ്രിറ്റികൾ ഇനി പരസ്യത്തിൽ അഭിനയിക്കാൻ മടിക്കും, രണ്ട് വർഷം തടവും 50 ലക്ഷം രൂപ പിഴയും

ഇളവുകൾ ഇല്ല

ഇളവുകൾ ഇല്ല

ഈ സീസണിൽ 3,270 കോടി രൂപയാണ് ബ്രോഡ്കാസ്റ്റിംഗ് അവകാശമായി സ്റ്റാർ ബിസിസിഐക്ക് നൽകുന്നത്. ചാനലിന് കോവിഡ് -19 കിഴിവൊന്നും ബിസിസിഐ ബോർഡ് നൽകിയിട്ടില്ല, അതേ കാരണത്താൽ ചാനൽ പരസ്യത്തിന്റെ നിരക്കും കുറയ്ക്കുന്നില്ല. ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് മത്സരത്തിനിടെ 10 സെക്കൻഡ് പരസ്യത്തിന് 25 ലക്ഷം രൂപയും മറ്റ് ലോകകപ്പ് മത്സരങ്ങളിൽ അതേ സ്ലോട്ടിൽ 16-18 ലക്ഷം രൂപയുമാണ് മുമ്പ് സ്റ്റാർ സ്പോർട്ട്സ് ഈടാക്കിയിട്ടുള്ളത്. ഇത് കണക്കിലെടുക്കുമ്പോൾ, ഐ‌പി‌എൽ പരസ്യ വിലനിർണ്ണയം ഇപ്പോഴും ന്യായമാണെന്ന് വേണം മനസ്സിലാക്കാൻ.

ബ്രാന്റ് അംബാസഡര്‍: ഇപ്പോള്‍ താരമൂല്യം നിര്‍ണയിക്കുന്നത് സിനിമയല്ല; സോഷ്യല്‍ മീഡിയ!ബ്രാന്റ് അംബാസഡര്‍: ഇപ്പോള്‍ താരമൂല്യം നിര്‍ണയിക്കുന്നത് സിനിമയല്ല; സോഷ്യല്‍ മീഡിയ!

കാഴ്ച്ചക്കാരുടെ എണ്ണം

കാഴ്ച്ചക്കാരുടെ എണ്ണം

2019 സീസണിലെ കാഴ്ചക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ടെലിവിഷനിൽ 424 ദശലക്ഷം പ്രേക്ഷകരുണ്ടായിരുന്നു ഇത് മൊത്തം ടെലിവിഷൻ കാണുന്ന ആളുകളുടെ 51 ശതമാനം വരും. കഴിഞ്ഞ വർഷം മൊത്തം കാഴ്ചകൾ 300 ദശലക്ഷമായിരുന്ന ഒടിടി പ്ലാറ്റ്ഫോമും സമീപകാലത്ത് ജനപ്രിയമായി.

English summary

IPL 2020: Star Sports charges Rs 10 lakh for 10 seconds advertisement | ഐ‌പി‌എൽ 2020: 10 സെക്കൻഡ് പരസ്യത്തിന് സ്റ്റാർ സ്പോർട്സ് ഈടാക്കുന്നത് 10 ലക്ഷം രൂപ

According to Star Sports, the ad generated revenue was 3,000 crore last year. Star Sports is trying to break all the old records now. Read in malayalam.
Story first published: Friday, August 14, 2020, 16:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X