ഇറാഖിൽ യുഎസ് സേനയ്‌ക്കെതിരെ തെഹ്‌റാൻ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് എണ്ണവില ഇന്ന് കുത്തനെ ഉയർന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുമെന്ന ആശങ്കയിലാണ് നിക്ഷേപകർ. ഇതോടെ ടോക്കിയോ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഇറാഖിലെ രണ്ട് വ്യോമതാവളങ്ങൾക്കെതിരായ മിസൈൽ ആക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, നിക്കി 225 സൂചിക 2.5 ശതമാനം ഇടിഞ്ഞു, ടോപ്പിക്സ് സൂചിക രണ്ട് ശതമാനത്തിൽ കൂടുതൽ ഇടിവ് രേഖപ്പെടുത്തി.
ഇറാൻ സൈനിക കമാൻഡർ കാസെം സൊലൈമാനിയെ അമേരിക്ക വധിച്ചതിനെതിരെയുള്ള ഇറാന്റെ ആദ്യം പ്രതികാര നടപടിയാണിത്. ഇതിനെ തുടർന്ന് എണ്ണ കുത്തനെ ഉയർന്നു, ഡബ്ല്യുടിഐ 4.53 ശതമാനം ഉയർന്ന് ബാരലിന് 65.54 ഡോളറിലെത്തി. സുരക്ഷിത താവളമായ യെനിലേക്കുള്ള നീക്കം ജാപ്പനീസ് സ്റ്റോക്കുകളെയും ബാധിച്ചു. നിക്ഷേപകർ പലപ്പോഴും അനിശ്ചിതത്വത്തിൽ അഭയം തേടുന്ന ഒന്നാണ് യെൻ. സൊലൈമാനിയുടെ കൊലപാതകം മുതൽ ഓഹരി വിപണികൾ അസ്ഥിരമായിരുന്നു.

ടോക്കിയോയിൽ ഉയർന്ന യെൻ ബ്ലൂ-ചിപ്പ് എക്സ്പോർട്ടേഴ്സിനെ കാര്യമായി ബാധിച്ചു, സോണി 1.07 ശതമാനം ഇടിഞ്ഞ് 7,573 യെന്നിലും ഗെയിം ഭീമനായ നിന്റെൻഡോ 1.07 ശതമാനം ഇടിഞ്ഞ് 42,480 യെന്നിലും എത്തി. കാർ ഭീമനായ ടൊയോട്ട 1.45 ശതമാനം ഇടിഞ്ഞ് 7,603 യെന്നിലും, ചിപ്പ് നിർമാണ ഉപകരണ നിർമാതാക്കളായ ടോക്കിയോ ഇലക്ട്രോൺ 1.34 ശതമാനം ഇടിഞ്ഞ് 23,200 യെന്നിലും എത്തി.
നിസാൻ 1.20 ശതമാനം ഇടിഞ്ഞ് 628.8 യെന്നിലെത്തി. ഓപ്പണിംഗ് ബെല്ലിന് ശേഷം വ്യാപാരത്തിന്റെ തുടക്കത്തിൽ നിക്കി 225 സൂചിക 576.26 പോയിന്റ് കുറഞ്ഞ് 22,999.46 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ടോപ്പിക്സ് സൂചിക 37.90 പോയിൻറ് കുറഞ്ഞ് 1,687.15 ലെത്തി.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
