ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കായുള്ള ഗ്രേസ് കാലയളവ് ഐആര്‍ഡിഎഐ നീട്ടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ നീട്ടിയതിനാല്‍, മാര്‍ച്ച് മുതല്‍ മെയ് വരെ അടയ്‌ക്കേണ്ട ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള ഗ്രേസ് കാലയളവ് ഐആര്‍ഡിഎഐ നീട്ടി. മാര്‍ച്ച് 23, ഏപ്രില്‍ 4 എന്നീ തീയതികളില്‍ പോളിസികള്‍ക്കായി 30 ദിവസത്തെ അധിക ഗ്രേസ് കാലയളവ് ഐആര്‍ഡിഎഐ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രീമിയം കുടിശ്ശിക വരുത്തിയ പോളിസികള്‍ക്കായാണ് ഇത് പ്രഖ്യാപിച്ചത്.

കൊവിഡ് 19 വ്യാപനം തടയാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ഒരു ആശ്വാസമെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രാജ്യവ്യാപക ലോക്ക് ഡൗണ്‍ 2020 മെയ് 17 വരെ നീട്ടിയതിനാല്‍, പോളിസികള്‍ യഥാസമയം പുതുക്കുന്നതിന് ചില പോളിസി ഉടമകള്‍ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് മാര്‍ച്ചില്‍ പ്രീമിയം അടയ്‌ക്കേണ്ട എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും റെഗുലേറ്റര്‍ 2020 മെയ് 31 വരെ ഗ്രേസ് കാലയളവ് നീട്ടി നല്‍കിയിട്ടുണ്ട്.

എങ്ങനെ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പരിശോധിക്കാം?എങ്ങനെ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പരിശോധിക്കാം?

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കായുള്ള ഗ്രേസ് കാലയളവ് ഐആര്‍ഡിഎഐ നീട്ടുന്നു

'കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംജാതമായ ലോക്ക് ഡൗണിനെ സംബന്ധിച്ചുള്ള അവലോകനത്തിലും സമീപകാലത്ത് ലഭിച്ച പ്രാതിനിധ്യങ്ങളും കണക്കിലെടുത്ത്, 2020 മാര്‍ച്ച് മാസത്തില്‍ കാലാവധി തീരുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസി പ്രീമിയങ്ങള്‍ക്ക് 2020 മെയ് 31 വരെ ഗ്രേസ് കാലയളവ് നല്‍കും,' ഒരു പ്രസ്താവനയിലൂടെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അറിയിച്ചു.

ഫേസ്ബുക്ക് നിക്ഷേപത്തിന് പിന്നാലെ റിലയൻസ് ജിയോയിൽ കണ്ണ് വച്ച് സൌദി, യുഎസ് കമ്പനികൾഫേസ്ബുക്ക് നിക്ഷേപത്തിന് പിന്നാലെ റിലയൻസ് ജിയോയിൽ കണ്ണ് വച്ച് സൌദി, യുഎസ് കമ്പനികൾ

പോളിസി പരിരക്ഷ പ്രാബല്യത്തില്‍ വരുത്തുന്നതിന് അനുവദിച്ച ഗ്രേസ് കാലയളവിന്റെ ലക്ഷ്യമെന്നത്, പ്രസ്തുത കാലയളവിനുള്ളില്‍ അടയ്‌ക്കേണ്ട എല്ലാ പ്രീമിയങ്ങളും ഉപഭോക്താവ് അടയ്ക്കുക എന്നതാണ്. ഇതിനായി എല്ലാ പോളിസി ഉടമകളോടും അഭ്യര്‍ഥിക്കുന്നതായി ഐആര്‍ഡിഎഐ കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ രണ്ടു ലക്ഷത്തില്‍പ്പരം ആളുകളുടെ ജീവനെടുത്ത കൊവിഡ് 19 -നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ച് ഇതുവരെ 2000 -ത്തില്‍പ്പരം ആളുകളുടെ ജീവന്‍ നഷ്ടമായി.

English summary

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കായുള്ള ഗ്രേസ് കാലയളവ് ഐആര്‍ഡിഎഐ നീട്ടുന്നു | irdai extends grace period for life insurance policies till 31st may

irdai extends grace period for life insurance policies till 31st may
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X