2021 മാർച്ച് 31 നകം എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കണമെന്നും ആവശ്യമുള്ളിടത്ത് പാൻ കാർഡുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ബാങ്ക് അക്കൌണ്ട് - ആധാർ ബന്ധിപ്പിക്കൽ
ഡിസംബറോടെ അല്ലെങ്കിൽ, 2021 മാർച്ച് 31 നകം ഓരോ അക്കൗണ്ടിനും ആവശ്യമുള്ളതിന് അനുസരിച്ച് പാൻ കാർഡുമായും എല്ലാ അക്കൌണ്ടുകളും ആധാർ കാർഡുമായും ബന്ധിപ്പിച്ചിരിക്കണമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് ആദ്യ ഓപ്ഷനായി റുപേ കാർഡുകൾ നൽകണമെന്നും സീതാരാമൻ ബാങ്കുകളോട് നിർദ്ദേശിച്ചു.
റുപേ കാർഡുകൾ
റുപേ കാർഡുകൾ പ്രോത്സാഹിപ്പിക്കാൻ ധനമന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടു. ഇതുവഴി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ ബ്രാൻഡ് ഇന്ത്യ ഉൽപ്പന്നമായി മാറ്റാൻ കഴിയുമെന്നും സീതാരാമൻ പറഞ്ഞു. കാർഡ് ഇഷ്യു ചെയ്യുമ്പോഴെല്ലാം ബാങ്കുകൾ ആദ്യം ഒരു റുപേ കാർഡ് നൽകണമെന്നും ധനമന്ത്രി വ്യക്തമാക്കി. കാർഡ് ആവശ്യമുള്ളവർക്ക്, ബാങ്കുകൾ നൽകേണ്ട ഒരേയൊരു കാർഡ് റുപേ മാത്രമായിരിക്കണമെന്നും അവർ പറഞ്ഞു.
മാർച്ച് വരെ മാത്രം
സിസ്റ്റത്തിൽ സ്ഥിരീകരിക്കാത്ത ഒരു അക്കൗണ്ടും പാടില്ലെന്നും അവർ പറഞ്ഞു. ആധാർ ബന്ധിപ്പിക്കാത്ത ഒരു അക്കൌണ്ടുകളും ഇനി പാടില്ല. സമയപരിധി അടുത്ത വർഷം മാർച്ച് വരെ മാത്രമേ പരമാവധി നീട്ടാൻ കഴിയുകയുള്ളൂവെന്നും സീതാരാമൻ പറഞ്ഞു.
കേന്ദ്രത്തിന്റെ സഹായം
14 സംസ്ഥാനങ്ങൾക്ക് 6,195 കോടി രൂപ കേന്ദ്ര വിഹിതം പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ കമ്മി ഗ്രാന്റായി കേന്ദ്രം നൽകി. 15-ാമത് ധനകാര്യ കമ്മീഷന്റെ ഇടക്കാല ശുപാർശകളുടെ അടിസ്ഥാനത്തിൽ, 14 സംസ്ഥാനങ്ങൾക്ക് 6,195.08 കോടി രൂപ സർക്കാർ വിതരണം ചെയ്തു. എട്ട് തുല്യമായ പ്രതിമാസ ഗഡുക്കളായാണ് പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നൽകുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു.
ഗ്രാന്റ് ലഭിക്കുന്ന സംസ്ഥാനങ്ങൾ
- ആന്ധ്രാപ്രദേശ്
- അസം
- ഹിമാചൽ പ്രദേശ്
- കേരളം
- മണിപ്പൂർ
- മേഘാലയ
- മിസോറം
- നാഗാലാൻഡ്
- പഞ്ചാബ്
- സിക്കിം
- തമിഴ്‌നാട്
- ത്രിപുര
- ഉത്തരാഖണ്ഡ്
- പശ്ചിമ ബംഗാൾ
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications