ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളിൽ തുടക്കക്കാർക്ക് ജോലി സാധ്യത കൂടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ മികച്ച അഞ്ച് ഐടി സേവന കമ്പനികളായ - ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ, ടെക് മഹീന്ദ്ര എന്നിവടങ്ങളിൽ തുടക്കകാരായ തൊഴിലന്വേഷകർക്ക് ഡിമാൻഡ് കൂടുന്നു. 2019 സെപ്റ്റംബർ വരെയുള്ള ആറുമാസത്തിനുള്ളിൽ ഈ കമ്പനികൾ 64,332 പുതിയ ജീവനക്കാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിയമിച്ചതിനേക്കാൾ 18 ശതമാനം കൂടുതലാണ് ഇത്.

 

ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഈ അഞ്ച് സോഫ്റ്റ്വെയർ കമ്പനികളും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 54,642 പേരെയാണ് നിയമിച്ചത്. ഇന്ത്യൻ ഐടി സേവന സ്ഥാപനങ്ങളെല്ലാം തന്നെ ഇപ്പോൾ എൻട്രി ലെവലിൽ ജോലിക്കാരെ വർദ്ധിപ്പിക്കുകയും പരിചയസമ്പന്നരായ മിഡ് ലെവൽ (10-15 വർഷത്തെ പരിചയമുള്ള) ജീവനക്കാരെ ഒഴിവാക്കുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് വിദഗ്ധർ പറയുന്നു.

യുഎഇയിലെ ഇന്ത്യൻ നഴ്‌സുമാർക്ക് ജോലി നഷ്‌ടപ്പെടാൻ സാധ്യത

ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളിൽ തുടക്കക്കാർക്ക് ജോലി സാധ്യത കൂടുന്നു

കോളേജ് കാമ്പസിൽ നിന്നും പ്രതിഭകളെ തിരഞ്ഞെടുക്കാനാണ് ഇപ്പോൾ കമ്പനികൾ ശ്രമിക്കുന്നത്. പുതിയ പ്രൊജക്ടുകൾക്കായാണ് ഇത്തരത്തിൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. ഈ വർഷം ക്യാംപസുകളിൽ നിന്ന് ടിസിഎസ് 30,000 ഓഫറുകൾ നൽകിയിട്ടുണ്ട്, ഇൻഫോസിസ് 18,000, വിപ്രോ 20,000 എന്നിങ്ങനെയാണ് ബിരുദധാരികളെ നിയമിക്കാൻ പദ്ധതിയിടുന്നത്.

ഇന്ത്യൻ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ബിസിനസ്സ് അതിവേഗത്തിൽ വളരുന്നുണ്ടെന്നും എന്നാൽ പരമ്പരാഗത സേവനങ്ങളായ ആപ്ലിക്കേഷൻ വികസനം, പരിപാലനം എന്നിവയിൽ വളർച്ചയോ ഇടിവോ സംഭവിക്കുന്നില്ലെന്നും വിദഗ്ധർ പറയുന്നു. മന്ദഗതിയിലുള്ള ഈ വളർച്ച മധ്യനിര ജോലികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നും ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.

എക്‌സിക്യൂട്ടീവ് ജോലിക്കാരേയും ബാധിച്ച് മാന്ദ്യം, കൂടുതലറിയാം

Read more about: it job ഐടി ജോലി
English summary

ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളിൽ തുടക്കക്കാർക്ക് ജോലി സാധ്യത കൂടുന്നു

TCS has made 30,000 offers to hire from campuses this year, Infosys about 18,000, while Wipro plans to hire 20,000 fresh graduates. Read in malayalam.
Story first published: Saturday, November 30, 2019, 8:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X