സർക്കാരിനെ വിമർശിച്ച് കൈ പൊള്ളി: സിയോമി മ്യൂസിക് നിർത്തലാക്കാൻ ആലിബാബ, ജാക്ക് മായ്ക്കും തിരിച്ചടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെയ്ജിംഗ്: ചൈനീസ് സർക്കാരിനെ വിമർശിച്ചതിന് ജാക്ക് മായുടെ ചൈനീസ് മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ ആലിബാബ ഗ്രൂപ്പിനുള്ള നിയന്ത്രണങ്ങൾ വർധിക്കുന്നു. രാജ്യത്തെ സർക്കാർ റെഗുലേറ്റർമാരിൽ നിന്നുള്ള സമ്മർദ്ദം വർധിച്ചതോടെ നേരിടുന്നതിനാൽ ബിസിനസ്സ് കുറയാനും തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ റെഗുലേറ്റർമാർ 2020 ഡിസംബറിൽ തന്നെ കുത്തക വിരുദ്ധ അന്വേഷണവും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.

ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വീ: 250 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഏതെല്ലാം?ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വീ: 250 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഏതെല്ലാം?

ആലിബാബയുടെ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോം സിയോമി മ്യൂസിക് ഫെബ്രുവരി മുതൽ അടച്ചുപൂട്ടാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ചൈനീസ് സംഗീത വ്യവസായത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന സൂചനകളാണ് ഇത് നൽകുന്നത്. ഫെബ്രുവരി 5 മുതൽ സിയോമി മ്യൂസിക്കിന്റെ പ്രവർത്തനം നിർത്തലാക്കുമെന്ന് ആലിബാബയുടെ മ്യൂസിക് വിഭാഗം ചൊവ്വാഴ്ച പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

  സർക്കാരിനെ വിമർശിച്ച് കൈ പൊള്ളി: സിയോമി മ്യൂസിക് നിർത്തലാക്കാൻ ആലിബാബ, ജാക്ക് മായ്ക്കും തിരിച്ചടി

പ്രവർത്തനതലത്തിലുള്ള മാറ്റങ്ങൾ കാരണം ഫെബ്രുവരി 5 മുതൽ സിയാമി മ്യൂസിക്കിന്റെ സേവനം ഞങ്ങൾ നിർത്തലാക്കുകയാണ്. സിയാമി മ്യൂസിക് വെയ്‌ബോ അക്കൗണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ, ചൈനീസ് അധികാരികൾ പല കമ്പനികളിലെയും ആന്റ് ഗ്രൂപ്പിന്റെ ഇക്വിറ്റി നിക്ഷേപങ്ങൾ അവലോകനം ചെയ്തുുവരുന്നുണ്ട്. ആന്റ് ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ഓഹരി തിരിച്ചുനൽകാൻ ചൈനീസ് റെഗുലേറ്റർമാർ കമ്പനിയോട് ആവശ്യപ്പെട്ടാൽ അത് ജാക്ക് മായ്ക്ക് വലിയ തിരിച്ചടിയാവുമെന്നും വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

ചൈനീസ് സർക്കാർ പുത്തൻ ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന ജാക്ക് മായുടെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചൈനീസ് സർക്കാരിനെതിരെ വിമർശനമുന്നയിച്ചതിനെ തുടർന്ന് ജാക്ക് മായുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന ആന്റ് ഗ്രൂപ്പ് സർക്കാരിന്റെ നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് ജാക്ക് മായെ കാണാനില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.

ചൈനയിലെ നിയന്ത്രണ സംവിധാനങ്ങൾ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നതെന്നും അതിനെ ശ്വാസം മുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നുമായിരുന്നു വിമർശനം. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒക്ടോബർ 24ന് ഷാങ്ഹായിയിൽ വെച്ചായിരുന്നു ജാക്ക് മായുടെ വിവാദ പ്രസംഗം പുറത്തുവരുന്നത്.

Read more about: jack ma china
English summary

Jack Ma’s Alibaba businesses starts to shows downward trend amid Chinese crackdown

Jack Ma’s Alibaba businesses starts to shows downward trend amid Chinese crackdown
Story first published: Wednesday, January 6, 2021, 17:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X