ലണ്ടനിലെ ജയിലിൽ കഴിയുന്ന യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ 127 കോടി രൂപ വിലമതിക്കുന്ന അപ്പാർട്ട്മെന്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ലണ്ടനിലെ 77 സൗത്ത് ഓഡ്‌ലി സ്ട്രീറ്റിലെ അപ്പാർട്ട്മെന്റിന് യുകെയിൽ 13.5 മില്യൺ പൗണ്ട് വിപണി മൂല്യമുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡൊയിറ്റ് ക്രിയേഷൻസ് ജേഴ്സി ലിമിറ്റഡിന്റെ പേരിൽ കപൂർ 2017 ൽ 9.9 ദശലക്ഷം പൗണ്ടിന് അല്ലെങ്കിൽ 93 കോടി രൂപയ്ക്ക് വസ്തു വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
യെസ് ബാങ്ക് പ്രതിസന്ധി
4,300 കോടി രൂപയുടെ അഴിമതി ആരോപണത്തിലാണ് മുൻ യെസ് ബാങ്ക് എക്സിക്യൂട്ടീവ് മാർച്ച് ആദ്യം അറസ്റ്റിലായത്. കൊറോണ വൈറസ് ലോക്ക്ഡൌണിന് മുമ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ യെസ് ബാങ്ക് ഉപയോക്താക്കൾക്കും ഒരു മാസത്തേക്ക് 50,000 രൂപ വരെ ഇടപാട് പരിധി നിശ്ചയിച്ചിരുന്നു. ഇതിനിടെയായിരുന്നു റാണ കപൂറിന്റെ അറസ്റ്റ്. വൻകിട കമ്പനികൾ വലിയ തുക വായ്പയെടുത്തതിനെത്തുടർന്ന് സ്വകാര്യ ബാങ്കിന് കടം വീട്ടാൻ കഴിയാത്തതിനെ തുടർന്ന് റിസർവ് ബാങ്ക് ഇടപെടുകയും ന്യൂക്ലിയർ ഓപ്ഷൻ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടി വന്നു. ഇതിനെ തുടർന്ന് ആശങ്കാകുലരായ ആയിരക്കണക്കിന് നിക്ഷേപകർ ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചു.
കപൂറിന് എതിരായ കേസ്
ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസെടുത്തിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 13 പ്രതികളിൽ കപൂറിന്റെ ഭാര്യയും മൂന്ന് പെൺമക്കളുമുൾപ്പെട്ടിട്ടുണ്ട്. സിബിഐ സമർപ്പിച്ച കേസ് അനുസരിച്ച് യെസ് ബാങ്ക് 3,700 കോടി രൂപ ഡിഎച്ച്എഫ്എൽ അല്ലെങ്കിൽ ദിവാൻ ഹൌസിംഗ് ആൻഡ് ഫിനാൻസ് ലിമിറ്റഡിൽ നിക്ഷേപിച്ചു. ഇതേ സമയം കപൂറിന്റെ മൂന്ന് പെൺമക്കളായ റോഷ്നി കപൂർ, രാഖി കപൂർ ടണ്ടൻ, രാധ കപൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഡൊയിറ്റ് എന്ന കമ്പനിക്ക് 600 കോടി ഡോളർ വായ്പ നൽകി.
തിരിമറികൾ
യെസ് ബാങ്ക് ഡിബഞ്ചറുകളിൽ വാങ്ങിയ 3,700 കോടി രൂപ ഡിഎച്ച്എഫ്എൽ തിരികെ നൽകിയിട്ടില്ലെന്നാണ് ആരോപണം. സിബിഐ ഇതിനെ കൈക്കൂലി എന്ന് വിളിക്കുന്നു, കാരണം ഡൊയിറ്റ് വാഗ്ദാനം ചെയ്ത അഞ്ച് വസ്തുവകകൾക്ക് 700 കോടി രൂപ ഡിഎച്ച്എഫ്എൽ വിലമതിച്ചിട്ടുണ്ട്, എന്നാൽ ഈ സ്വത്തുക്കളുടെ ഏറ്റെടുക്കൽ ചെലവ് വെറും 40 കോടി രൂപയായിരുന്നു.
സിബിഐ ആരോപണം
തനിക്കും കുടുംബത്തിനും അനാവശ്യ ആനുകൂല്യങ്ങൾ നേടുന്നതിനായി കപൂർ കപിൽ വാധവാനും മറ്റുള്ളവരുമായും ക്രിമിനൽ ഗൂഡാലോചന നടത്തി യെസ് ബാങ്ക് വഴി ഡിഎച്ച്എഫ്എല്ലിൽ നിക്ഷേപം നടത്തിയെന്നാണ് സിബിഐ ആരോപിച്ചത്. എന്നാൽ എല്ലാ ആരോപണങ്ങളും കപൂർ നിഷേധിച്ചു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
