ദീപാവലിയ്ക്ക് മുന്നോടിയായി ജിയോ പ്രഖ്യാപിച്ച ജിയോഫോൺ ദീപാവലി 2019 ഓഫർ എന്ന പ്രത്യേക ഒറ്റത്തവണ ഓഫർ ഒരു മാസം കൂടി നീട്ടുന്നതായി റിലയൻസ് ജിയോ വെള്ളിയാഴ്ച അറിയിച്ചു. ഉപഭോക്താക്കൾക്ക് നവംബർ 30 വരെ ഈ ഓഫർ ലഭിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ദസറയുടെയും ദീപാവലിയുടെയും ഭാഗമായി 1500 രൂപ വിലയുള്ള ജിയോ ഫോൺ വെറും 699 രൂപയ്ക്ക് ലഭ്യമാക്കുന്ന ഓഫറാണിത്. ഇതുവരെ ജിയോഫോൺ വാങ്ങാൻ കഴിയാത്തവർക്കായി ഒരു മാസം കൂടിയാണ് കമ്പനി ഓഫർ കാലാവധി നീട്ടിയിരിക്കുന്നത്. 700 രൂപ വില വരുന്ന അധിക ഡാറ്റാ ആനുകൂല്യങ്ങളും ദീപാവലി ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭിക്കും.

ആദ്യത്തെ 7 റീചാർജുകളിൽ ഓരോ റീചാർജിലും ജിയോ 99 രൂപ മൂല്യമുള്ള അധിക ഡാറ്റയാണ് നൽകുക. ഈ അധിക ഡാറ്റ ഉപയോഗിച്ച് വിനോദം, പേയ്മെന്റുകൾ, ഇ-കൊമേഴ്സ്, വിദ്യാഭ്യാസം, പഠനം, ട്രെയിൻ, ബസ് ബുക്കിംഗ് എന്നീ സേവനങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേയാണ് ജിയോ ഫോണിന്റേത്. എസ്ഡി കാർഡ് സ്ലോട്ട്, 2000 mAh ബാറ്ററി എന്നിവയും ജിയോ ഫോണിന്റെ പ്രത്യേകതകളാണ്.
ഹെഡ്ഫോൺ ജാക്ക്, ടോർച്ച്ലൈറ്റ്, എഫ്എം റേഡിയോ, മൈക്രോഫോൺ, സ്പീക്കർ, 2 എംപി കാമറ, 0.3 എം.പി ഫ്രണ്ട് കാമറ എന്നിവയും ഫോണിനുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications