എന്താണ് ആർടിജിഎസ്? ആർടിജിഎസ് പേയ്മെന്റ് സംവിധാനം ഇനി 24 മണിക്കൂറും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിസംബർ 1 മുതൽ വർഷത്തിൽ 365 ദിവസവും റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) വഴി പണം കൈമാറാൻ റിസർവ് ബാങ്ക് അനുമതി നൽകി. രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. നിലവിലെ നിയമപ്രകാരം, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച്ചയും, ഞായറാഴ്ച്ചയും ഒഴികെ മറ്റെല്ലാ പ്രവ‍ൃത്തിദിനങ്ങളിലും രാവിലെ 7 മുതല്‍ വെകുന്നേരം 6 വരെ ആർടിജിഎസ് വഴി പണം കൈമാറ്റം നടത്താവുന്നതാണ്.

എന്താണ് ആർടിജിഎസ്?

എന്താണ് ആർടിജിഎസ്?

റിയല്‍ ടൈം ഗ്രോസ്സ് സെറ്റില്‍മെന്റ് എന്നതാണ് ആര്‍ടിജിഎസ്സിന്റെ പൂർണരൂപം. ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നുലേക്ക് തുക കൈമാറാന്‍ ഈ സൗകര്യം അനുവദിക്കുന്നു. ആര്‍ടിജിഎസ് വഴി കൈമാറാവുന്ന ഏറ്റവും കുറഞ്ഞ തുക രണ്ട് ലക്ഷം രൂപയും പരമാവധി തുക പത്ത് ലക്ഷം രൂപയുമാണ്. നെഫ്റ്റ് (NEFT) സൗകര്യം സൗജന്യമാണെങ്കിൽ, ഇവിടെ ഒരു ആർടിജിഎസ് കൈമാറ്റത്തിന് നിരക്കുകൾ ഈടാക്കിയേക്കാം. ഈ നിരക്കുകൾ ബാങ്കുകളിൽ നിന്ന് ബാങ്കുകളിലേക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു.

ആർടിജിഎസ് നിരക്കുകള്‍

ആർടിജിഎസ് നിരക്കുകള്‍

രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി, 2019 ജൂലൈ മുതൽ നെഫ്റ്റ്, ആർടിജിഎസ് എന്നിവയിലൂടെയുള്ള ഇടപാടുകൾക്ക് പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നത് റിസർവ് ബാങ്ക് നിർത്തിവെച്ചു. ആർടിജിഎസ് വഴിയുള്ള ബാഹ്യ ഇടപാടുകൾക്കായി ആർബിഐ ബാങ്കുകൾക്ക് ഈടാക്കുന്ന പ്രോസസ്സിംഗ് ചാർജുകളും സമയ വ്യത്യാസത്തിലുള്ള ചാര്‍ജുകളും 2019 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിരുന്നു. കൂടാതെ, നെഫ്റ്റില്‍ പ്രോസസ്സ് ചെയ്ത ഇടപാടുകളുടെ പ്രോസസ്സിംഗ് ചാർജുകളും ആർബിഐ ഒഴിവാക്കും.

സേവന നിരക്കുകൾ

സേവന നിരക്കുകൾ

ആർടിജിഎസ് സംവിധാനത്തിലൂടെ ഫണ്ട് കൈമാറ്റം വാഗ്ദാനം ചെയ്യുന്നതിനായി ബാങ്കുകൾ ഈടാക്കുന്ന സേവന നിരക്കുകൾ യുക്തിസഹമാക്കുന്നതിന്, ചാർജുകളുടെ വിശാലമായ ചട്ടക്കൂട് ആര്‍ബിഐ നിര്‍ബന്ധമാക്കി:

  • ആന്തരിക ഇടപാടുകള്‍: പൂർണമായി സൗജന്യം.
  • ബാഹ്യ ഇടപാടുകൾ: 2 ലക്ഷം മുതൽ 5 ലക്ഷം രൂപവരെ -24.50 രൂപ, 5 ലക്ഷത്തിന് മുകളില്‍- 49.50 രൂപയിൽ കവിയരുത് (നികുതി ഒഴികെ).

കുറഞ്ഞ നിരക്ക് ഈടാക്കാൻ ബാങ്കുകൾ തീരുമാനിച്ചേക്കാം, പക്ഷേ റിസർവ് ബാങ്ക് നിരക്കിനെക്കാൾ കൂടുതൽ ഈടാക്കാൻ സാധിക്കില്ല. 

നെഫ്റ്റ്, ഐഎംപിഎസ് എന്നിവയിൽ നിന്ന് ആര്‍ടിജിഎസ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

നെഫ്റ്റ്, ഐഎംപിഎസ് എന്നിവയിൽ നിന്ന് ആര്‍ടിജിഎസ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

ഇടപാട് അടിസ്ഥാനത്തിൽ വ്യക്തിഗതമായി ഫണ്ട് കൈമാറ്റങ്ങളുടെ നിരന്തരവും റിയൽ ടൈം ആയ സെറ്റിൽമെന്റ് സ്കീമിന് കീഴിലുണ്ട്. റിയല്‍ ടൈം എന്നാൽ അവ ലഭിക്കുന്ന സമയത്ത് നിർദേശങ്ങൾ പ്രോസസ്സ് ചെയ്യുക; ഗ്രോസ്സ് സെറ്റിൽമെന്റ് എന്നാൽ ഫണ്ട് കൈമാറ്റ നിർദേശങ്ങളുടെ തീര്‍പ്പാക്കൽ വ്യക്തിഗതമായി സംഭവിക്കുന്നുവെന്നാണ്. ബാച്ചുകളായി കൈമാറ്റം നടത്തുന്ന നെഫ്റ്റിൽ നിന്ന് വ്യത്യസ്തമാണിത്. ഐഎംപിഎസിന്റെ കാര്യത്തിൽ, ഫണ്ട് കൈമാറ്റത്തിന് പ്രതിദിനം രണ്ട് ലക്ഷം രൂപയാണ് പരിധി. അതേസമയം നെഫ്റ്റ്, ആർടിജിഎസ് എന്നിവയിലൂടെ ഫണ്ട് കൈമാറ്റം ചെയ്യുന്നതിന് പരിധിയില്ല.

English summary

Just In: rtgs payment system will be available for 24 hours | എന്താണ് ആർടിജിഎസ്? ആർടിജിഎസ് പേയ്മെന്റ് സംവിധാനം ഇനി 24 മണിക്കൂറും

Just In: rtgs payment system will be available for 24 hours
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X