നിങ്ങൾക്ക് ഈ മാസം ബാങ്കിൽ പോകേണ്ട ആവശ്യമുണ്ടോ? എങ്കിൽ തീർച്ചയായും ജനുവരിയിലെ അവധി ദിനങ്ങൾ അറിഞ്ഞിരിക്കണം. നാല് ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഉൾപ്പെടെ ജനുവരിയിൽ കുറഞ്ഞത് 15 ദിവസമെങ്കിലും ബാങ്കുകൾ അടച്ചിടും. എന്നിരുന്നാലും, മിക്ക നഗരങ്ങളിലും ജനുവരി ഒന്നിന് ബാങ്കുകൾ പ്രവർത്തിക്കും.
അവധി ദിനങ്ങൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ വെബ്‌സൈറ്റ് പ്രകാരം ജനുവരി ഒന്നിന് ചെന്നൈ, ഐസ്വാൾ, ഗാങ്‌ടോക്ക്, ഇംഫാൽ, ഷില്ലോംഗ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയാണ്. ഐസ്വാളിൽ, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജനുവരി 2 നും ബാങ്കുകൾ അടയ്‌ക്കും. സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികം ആഘോഷിക്കുന്നതിനായി കൊൽക്കത്തയിൽ ജനുവരി 12 ന് ബാങ്ക് അവധിയാണ്.
പ്രാദേശിക അവധികൾ
ഉത്തരയാന പുണ്യകല മകരസംക്രാന്തി ഉത്സവം / പൊങ്കൽ / മാഗെ സംക്രാന്തി എന്നിവയിൽ ജനുവരി 14 ന് അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഗാംഗ്ടോക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിടും. ജനുവരി 15 ന് ചെന്നൈ, ഗുവാഹത്തി എന്നിവടങ്ങളിൽ തിരുവള്ളുവർ ദിനം, മാഗ് ബിഹു എന്നിവയുടെ ഭാഗമായി ബാങ്കുകൾ അടയ്ക്കും. ചെന്നൈയിൽ ബാങ്കുകൾ ജനുവരി 16നും അടയ്ക്കും.
ഇന്റർനെറ്റ് ബാങ്കിംഗ്
ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനം ആചരിക്കുന്നതിനായി ചണ്ഡിഗഡിലെ ബാങ്കുകൾ ജനുവരി 20 ന് അടയ്ക്കും. ജനുവരി 25 ന് ഇംഫാലിലെ ബാങ്കുകൾക്കും അവധിയാണ്. ദേശീയ അവധി ദിവസമായതിനാൽ രാജ്യത്തുടനീളമുള്ള ബാങ്ക് ശാഖകൾ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ അടയ്ക്കും. ഈ തീയതികളിൽ ബാങ്ക് ശാഖകൾ അടച്ചിടുമ്പോൾ മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സാധാരണപോലെ തന്നെ തുടരുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.
2021 ജനുവരിയിലെ ബാങ്ക് അവധിദിനങ്ങൾ
- 1 ജനുവരി 2021- പുതുവത്സര ദിനം. ഐസ്വാൾ, ചെന്നൈ, ഗാംഗ്ടോക്ക്, ഇംഫാൽ, ഷില്ലോംഗ് എന്നിവിടങ്ങളിൽ മാത്രം.
- 2 ജനുവരി 2021 -പുതുവർഷ ആഘോഷം. ഐസ്വാളിൽ മാത്രം
- 3 ജനുവരി 2021- ഞായർ
- 9 ജനുവരി 2021- രണ്ടാം ശനിയാഴ്ച
- 10 ജനുവരി 2021- പ്രതിവാര അവധി (ഞായർ)
- 12 ജനുവരി 2021 - സ്വാമി വിവേകാനന്ദന്റെ ജന്മദിനം. കൊൽക്കത്തയിൽ മാത്രം
- 14 ജനുവരി 2021 - മകരസംക്രാന്തി / പൊങ്കൽ / മാഗെ സംക്രാന്തി. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഗാംഗ്ടോക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിൽ മാത്രം.
- 15 ജനുവരി 2021 - തിരുവള്ളുവാർ ദിനം / മാഗ് ബിഹു, തുസു പൂജ. ഗുവാഹത്തിയിലും ചെന്നൈയിലും മാത്രം.
- 16 ജനുവരി 2021 - ഉഷവർ തിരുനാൽ. ചെന്നൈയിൽ മാത്രം.
- 17 ജനുവരി 2021- ഞായർ
- 20 ജനുവരി 2021 - ഗുരു ഗോവിന്ദ് സിംഗ് ജി ജന്മദിനം. ചണ്ഡിഗഡിൽ മാത്രം
- 23 ജനുവരി 2021- നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം, നാലാം ശനിയാഴ്ച
- 24 ജനുവരി 2021- ഞായർ
- 25 ജനുവരി 2021-ഇമോയിനു ഇറത്പ. ഇംഫാലിൽ മാത്രം.
- 26 ജനുവരി 2021- റിപ്പബ്ലിക് ദിനം. രാജ്യത്തുടനീളം എല്ലാ ബാങ്കുകൾക്കും അവധി
- 31 ജനുവരി 2021- ഞായർ
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications