കേരള ബജറ്റ് 2020: പ്രവാസികള്‍ക്ക് ആശ്വാസം, പ്രഖ്യാപനങ്ങളും പദ്ധതികളും ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ബജറ്റ് വരുത്തിയ ആഘാതങ്ങള്‍ക്കിടയില്‍ വെള്ളിയാഴ്ച്ച ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാവുകയാണ്. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പരിഗണ ബജറ്റില്‍ ധനമന്ത്രി നല്‍കി. പ്രവാസി ക്ഷേമത്തിന് 90 കോടി രൂപയാണ് ബജറ്റില്‍ സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. മുന്‍വര്‍ഷമിത് 30 കോടി രൂപയായിരുന്നു.

 

പ്രവാസികൾക്കായി ബജറ്റിൽ

സാന്ത്വനം പദ്ധതിക്കായി 27 രൂപയും ധമന്ത്രാലയം വകയിരുത്തിയിട്ടുണ്ട്. ഇതിനൊപ്പം സഹായം ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒന്നരലക്ഷം രൂപയായി സര്‍ക്കാര്‍ പുനര്‍നിശ്ചയിച്ചു. മുന്‍പ് ഒരു ലക്ഷം രൂപയായിരുന്നു വരുമാന പരിധി. പ്രവാസി ക്ഷേമനിധിക്കായി ഒന്‍പതു കോടി രൂപയും സര്‍ക്കര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ മൂലധന സബ്‌സിഡിയും നാലു വര്‍ഷത്തേക്ക് പലിശ രഹിത സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കും.

പ്രഖ്യാപനങ്ങളും പദ്ധതികളും

18 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ വയോജകര്‍ക്ക് കെയര്‍ ഹോം പദ്ധതിയും (ഗാര്‍ഡന്‍ ഓഫ് ലൈഫ്) ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചു. വിദേശത്തു ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ കെയര്‍ ഹോമില്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തും. ബജറ്റില്‍ പ്രവാസി ക്ഷേമം സംബന്ധിച്ച മറ്റു പ്രഖ്യാപനങ്ങള്‍ ചുവടെ കാണാം.

വിദേശ ജോലിക്ക് പ്രോത്സാഹനം

1. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് രണ്ടു കോടി രൂപ അനുവദിച്ചു.

2. വിദേശ ജോലിക്ക് പ്രോത്സാഹനം നല്‍കാന്‍ ജോബ് പോര്‍ട്ടല്‍ തുടങ്ങും. വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയുള്ള ജോബ് പോര്‍ട്ടല്‍ സമഗ്രമാക്കാന്‍ ഒരു കോടി രൂപ സര്‍ക്കാര്‍ നീക്കിവെക്കും. വൈവിധ്യ പോഷണത്തിന് രണ്ടു കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.

ക്രാഷ് കോഴ്സ്

3. അടുത്ത സാമ്പത്തിക വര്‍ഷം 10,000 നഴ്‌സുമാര്‍ക്ക് വിദേശ ജോലി ലഭ്യമാക്കാന്‍ ക്രാഷ് ഫിനിഷിങ് കോഴ്‌സ് ആരംഭിക്കും. ഇതിന് അഞ്ചു കോടി രൂപയാണ് ബജറ്റിലുള്ളത്. വിവിധ ഭാഷകളില്‍ പരിശീലനം, സാങ്കേതിക പരിശീലനം, ഐടി പരിശീലനം, സോഫ്റ്റ് സ്‌കില്‍ തുടങ്ങിയവ ക്രാഷ് കോഴ്‌സില്‍ ഉള്‍പ്പെടും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പ് വഴിയാണ് ഈ പദ്ധതി നടപ്പിലാവുക.

സഹായ പദ്ധതി

4. പ്രവാസി മലയാളികള്‍ക്കായി 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനും ലീഗല്‍ സെല്ലും തുടങ്ങും. മൂന്നു കോടി രൂപയാണ് സഹായ പദ്ധതിക്ക് സര്‍ക്കാര്‍ നീക്കിവെക്കുക. ഇതിന് പുറമെ പ്രവാസി സംഘടനകളുടെ ധനസഹായത്തിന് രണ്ടു കോടി രൂപയും സര്‍ക്കാര്‍ മാറ്റി വെച്ചു.

5. എയര്‍പോര്‍ട്ട് ആംബുലന്‍സിനും എയര്‍പോര്‍ട്ട് ഇവാക്വേഷനുമായി ഒന്നരക്കോടി രൂപ ബജറ്റില്‍ വകയിരുത്തപ്പെട്ടിട്ടുണ്ട്.

മറ്റു ഫണ്ടുകൾ

Most Read: കേരള ബജറ്റ് 2020: കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ, മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് 50 കോടി

6. ലോക കേരള സഭയ്ക്കും ലോക സാംസ്‌കാരിക മേളയ്ക്കുമായി 12 കോടി രൂപ ബജറ്റില്‍ ധനമന്ത്രി അനുവദിച്ചു.

7. അടുത്ത സാമ്പത്തിക വര്‍ഷം പ്രവാസി ഡിവിഡന്റ്, പ്രവാസി ചിട്ടി പദ്ധതികള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും.

English summary

Pravasi Schemes | കേരള ബജറ്റ് 2020: പ്രവാസികള്‍ക്ക് ആശ്വാസം, പ്രഖ്യാപനങ്ങളും പദ്ധതികളും ഇങ്ങനെ

Kerala Budget 2020: Pravasi Schemes. Read in Malayalam.
Story first published: Friday, February 7, 2020, 13:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X