സംസ്ഥാന ബജറ്റ്: കേരളത്തിൽ നവംബർ മുതൽ സിഎഫ്എൽ, ഫിലമെന്റ് ബൾബുകൾ നിരോധിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ അടുത്ത നവംബർ മുതൽ സിഎഫ്എൽ, ഫിലമെന്റ് ബൾബുകൾ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. വൈദ്യൂതി അപകടങ്ങൾ മറികടക്കാൻ ഇ-സേഫ് പദ്ധതി അവതരിപ്പിക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. ഇനി സംസ്ഥാനത്ത് എൽഇഡി ബൾബുകൾ മാത്രമേ ലഭിക്കൂ. വൈദ്യുതി ഉപഭോഗം കുറയ്ക്കുകയാണ് ഈ നിക്കത്തിന്റെ ലക്ഷ്യം. ഊർജ്ജ മിഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതികൾ നടപ്പിലാക്കുക

 
സംസ്ഥാന ബജറ്റ്: കേരളത്തിൽ നവംബർ മുതൽ സിഎഫ്എൽ, ഫിലമെന്റ് ബൾബുകൾ നിരോധിക്കും

മാലിന്യ സംസ്ക്കരണത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അഞ്ച് കോടി രൂപ നൽകുമെന്നും മന്ത്രി പറഞ്ഞു. 25000 കുളങ്ങൾ പുനരുജ്ജീവിപ്പിക്കുമെന്നും 25000 കിണറുകൾ റീച്ചാർജ് ചെയ്യുമെന്നും ബജറ്റിൽ വ്യക്തമാക്കി. നദികളുടെ പുനരുജ്ജീവനത്തിന് 20 കൂടി അധികമായി നൽകും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാകും തോടുകൾ ശുചീകരിക്കുക.

വൈദ്യുതി ക്ഷാമം, വൈദ്യുതി തടസ്സം എന്നിങ്ങനെ വൈദ്യുതി മേഖലയില്‍ കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കൊച്ചി ഇടമണ്‍ ലൈന്‍ വഴി കേരളത്തിലേക്ക് എത്തിക്കാവുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2040 വരെയുളള വൈദ്യുതി ആവശ്യം പുറത്ത് നിന്ന് കൂടി വാങ്ങി പരിഹരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ താഴെ പറയുന്നവയാണ്

  • രണ്ടാം കുട്ടനാട് പാക്കേജിനായി 2500 കോടി രൂപ വകയിരുത്തി.
  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് 100 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്.
  • വയനാടിന് 2000 കോടി രൂപയുടെ 3 വർഷ പാക്കേജ്
  • ഇടുക്കിയ്ക്ക് 1000 കോടി രൂപയുടെ പാക്കേജ്
  • ആശാ വർക്കർമാർക്ക് ഓണറ്റേറിയം കൂട്ടി
  • കുടുംബശ്രീയ്ക്ക് 4000 കോടി വായ്പ നൽകും
  • ജലപാത ഈ വർഷം തുറക്കും
  • കാരുണ്യ പദ്ധതി തുടരും

English summary

സംസ്ഥാന ബജറ്റ്: കേരളത്തിൽ നവംബർ മുതൽ സിഎഫ്എൽ, ഫിലമെന്റ് ബൾബുകൾ നിരോധിക്കും

Finance Minister Thomas Isaac said in the Budget announcement that the CFL and filament bulbs would be banned in Kerala from next November. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X