തിരുവനന്തപുരം; സവാള വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാഫെഡിൽ നിന്നും1800 ടൺ സവാളയ്ക്ക് ഓഡർ നൽകിയതായി ധനമന്ത്രി തോമസ് ഐസക്.ഇത് വിൽക്കുന്നതിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഓർഡർ നാഫെഡിനു നൽകുമെന്ന് ധനമന്ത്രി അറിയിച്ചു.ഫേസ്ബുക്കിലൂടെയാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. വില നിയന്ത്രണം സംബന്ധിച്ച് ധനമന്ത്രി പങ്കുവെച്ച കുറിപ്പ് വായിക്കാം
നവംബർ 1 മുതൽ സിവിൽ സപ്ലൈസ് (1000), കൺസ്യൂമർഫെഡ് (300), ഹോർട്ടികോർപ്പ് (500) എന്നിങ്ങനെ 1800 ഔട്ട്ലറ്റുകളിൽ 45 രൂപയ്ക്ക് സവാള വിൽപ്പന ആരംഭിക്കും. നാഫെഡിൽ നിന്നാണ് സവാള സംഭരിക്കുന്നത്. ഇപ്പോൾ 1800 ടൺ ഓർഡർ നൽകിക്കഴിഞ്ഞു. ഇത് വിൽക്കുന്നതിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഓർഡർ നാഫെഡിനു നൽകുന്നതാണ്.

നാഫെഡിൽ നിന്നും 35 രൂപയ്ക്കാണ് സവാള വാങ്ങുന്നത്. കടത്തുകൂലിയും തരംതിരിക്കലുമെല്ലാം കഴിയുമ്പോൾ 45 രൂപയ്ക്ക് വിൽക്കാൻ കഴിയും. ഗോഡൗൺ പടി സ്കീം അനുസരിച്ച് തരംതിരിക്കാത്ത സവാള 25 രൂപയ്ക്കും ലഭ്യമാണെന്നു കേൾക്കുന്നു. എന്നുവച്ചാൽ നാഫെഡ് കൃഷിക്കാരിൽ നിന്നും 15-20 രൂപയ്ക്ക് സംഭരിച്ച സവാള സംഭരിച്ചിരിക്കണം. ഇന്ത്യയിലെ മൊത്തക്കച്ചവടക്കാർക്ക് ഇതിലും താഴ്ന്ന വിലയ്ക്കാണല്ലോ വാങ്ങിയിരിക്കുക. അങ്ങനെ കൃഷിക്കാരനിൽ നിന്ന് ഏതാണ്ട് 15 രൂപയ്ക്കു ലഭിച്ച സവാളയാണ് 80 മുതൽ 110 രൂപ വരെ വില നൽകേണ്ടി വരുന്നത്. എന്താണ് കൊള്ളലാഭം!
ഇങ്ങനെ കൊള്ളലാഭം അടിക്കുന്നതിന് ഇന്നുള്ള ഏകതട നാഫെഡ്ഡാണ്. അവർ മാണ്ഡികളിൽ നിന്നും നേരിട്ടു സംഭരിക്കുന്നു. പുതിയ കാർഷിക പരിഷ്കാരം മാണ്ഡികളെ ഇല്ലാതാക്കാൻ പോവുകയാണ്. കാർഷികോൽപ്പന്നങ്ങൾ ഇനിമേൽ മാണ്ഡികളിൽ കൊണ്ടുവരേണ്ടതില്ല. എവിടെവച്ചുവേണമെങ്കിലും കച്ചവടക്കാർക്കു വാങ്ങാം. ഇതിനെയാണ് ചില ബിജെപി സുഹൃത്തുക്കൾ ഇടത്തട്ടുകാരെ ഇല്ലാതാക്കി നേരിട്ട് കാർഷികോൽപ്പന്നങ്ങൾ വാങ്ങാൻ അവസരമുണ്ടാക്കുന്നതായി വാദിക്കുന്നത്. കേരള സർക്കാർ നാഫെഡ്ഡിൽ നിന്നും വാങ്ങുന്നത് ഈ പുതിയ നയത്തിന്റെ വലിയ വിജയമായിട്ടാണ് അവർ ആഘോഷിക്കുന്നത്. ഇതിൽപ്പരം പമ്പരവിഡ്ഢിത്തം ഉണ്ടോ? ഈ പുതിയ നയം മാണ്ഡികളെ മാത്രമല്ല, നാഫെഡ്ഡിനെയും ഇല്ലാതാക്കാൻ പോവുകയാണ്.
സത്യം പറഞ്ഞാൽ, കൊട്ടിഘോഷിച്ച പരിഷ്കാരങ്ങളിൽ നിന്നും മറ്റു മാർഗ്ഗമില്ലാത്തതിനാൽ ഒരുകാൽ പുറകോട്ടു വയ്ക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായിരിക്കുകയാണ്. ഉള്ളിവില നിയന്ത്രണമില്ലാതെ ഉയരുന്നതുകണ്ട് പരിഭ്രാന്തരായി ഉള്ളി കയറ്റുമതി നിരോധിച്ചു. ഒരു കച്ചവടക്കാരന് കൈയ്യിൽ കരുതാവുന്നതിന് പരിധിയും നിശ്ചയിച്ചു. അവശ്യസാധന നിയമം അടക്കാൻ റദ്ദാക്കുന്നതോടെ കൃഷിക്കാർക്കും ഉപഭോക്താക്കൾക്കും ഉണ്ടാകാൻ പോകുന്ന വലിയ തിരിച്ചടിയുടെ നാന്ദിയാണ് ഈ ഉള്ളി വിലക്കയറ്റം.
ഈ പശ്ചാത്തലത്തിലാണ് കേരള മുഖ്യമന്ത്രി മഹാരാഷ്ട്ര, തമിഴ്നാട് മുഖ്യമന്ത്രിമാർക്ക് കത്ത് അയച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറികളായ തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയാണ്. ഇവയെയാണ് TOP (ടൊമാറ്റൊ, ഒനിയൻ, പൊട്ടറ്റോ) എന്ന് അറിയപ്പെടുന്നത്. ഇവ സംസ്ഥാന സർക്കാരുകളുടെ ഏജൻസികൾ നേരിട്ട് സംഭരിക്കുകയാണെങ്കിൽ പ്രത്യേക ആനുകൂല്യങ്ങൾ കേന്ദ്ര കൃഷി വകുപ്പ് നൽകുന്നുണ്ട്. ഈ സ്കീമിൽ നേരിട്ട് തക്കാളി, സവാള, ഉരുളക്കിഴങ്ങ് സംഭരിക്കുന്നതിന് സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഉള്ളിയും മറ്റും ഇങ്ങനെ ഇതര സംസ്ഥാനങ്ങളിലെ കൃഷിക്കാരിൽ നിന്നും നേരിട്ടു സംഭരിക്കുമെന്നു നടത്തിയ പ്രസ്താവന കുറച്ചു പരിഹാസത്തിന് ഇടയാക്കിയിരുന്നു. ഇത് കേരളം നടപ്പാക്കാൻ പോവുകയാണ്, ധനമന്ത്രി കുറിച്ചു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications