ഇതാ ഒരു കേരള വിജയഗാഥ കൂടി! കൊവിഡ് പ്രതിസന്ധി മറികടന്ന് കേരള ലോട്ടറി, റെക്കോര്‍ഡ് വില്‍പന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: പലപ്പോഴും ലോകത്തിന് മാതൃകയായി നിന്നിട്ടുള്ള സംസ്ഥാനമാണ് കേരളം. സാക്ഷരതയിലും ആരോഗ്യകാര്യങ്ങളിലും എല്ലാം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ് കേരളത്തിന്റെ നേട്ടങ്ങള്‍. കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ച നടപടികളുടെ കാര്യത്തിലും കേരളം ലോകത്തിന് മാതൃകയായിരുന്നു.

 

എന്നാലും കൊവിഡ് കേരളത്തേയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. അതില്‍ നിന്നുള്ള തിരിച്ചുവരവിന്റെ സമയമാണിത്. പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൊവിഡ് പ്രതിസന്ധിയിലാക്കിയ കേരള ലോട്ടറി റെക്കോര്‍ഡ് വില്‍പനയിലൂടെ തിരിച്ചെത്തിയിരിക്കുന്നു. പരിശോധിക്കാം ...

വില്‍പന നിലച്ച കാലം

വില്‍പന നിലച്ച കാലം

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ലോട്ടറി വില്‍പനയ്ക്ക് വിലക്ക് വീണിരുന്നു. ലോക്ക് ഡൗണും കഴിഞ്ഞ് ഏറെ കാത്തിരിക്കേണ്ടി വന്നു ലോട്ടറി വില്‍പന വീണ്ടും തിരികെ എത്താന്‍. ഒരുപാട് പേരുടെ ജീവിത മാര്‍ഗ്ഗത്തേയും ഇത് വലിയ തോതില്‍ ബാധിച്ചിരുന്നു .

തിരിച്ചുവന്നു

തിരിച്ചുവന്നു

എന്നാല്‍ കേരള ലോട്ടറി സര്‍വ്വശക്തിയോടേയും തിരിച്ചുവന്നിരിക്കുകയാണ്. 2020 നവംബര്‍ മാസത്തില്‍ ലോട്ടറിയുടെ പ്രതിദിന വില്‍പന 1.02 കോടിയില്‍ എത്തി. ലോട്ടറി വില നാല്‍പത് രൂപയാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില്‍പനയായിരുന്നു ഇത്.

ഡിസംബറിലും നേട്ടം

ഡിസംബറിലും നേട്ടം

ഡിസംബര്‍ മാസത്തിലും കേരള ലോട്ടറിയുടെ വില്‍പന വലിയ മുന്നേറ്റമാണ് നടത്തിയത്. പ്രതിദിനം ശരാശസി 90 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ലോക്ക് ഡൗണിന് ശേഷം പ്രതിദിന നറുക്കെടുപ്പുകള്‍ നിര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ ആഴ്ചയില്‍ അഞ്ച് ദിവസവും നറുക്കെടുപ്പ് നടക്കുന്നുണ്ട് .

പുതിയ ലോട്ടറി

പുതിയ ലോട്ടറി

ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ പുതിയൊരു ലോട്ടറി കൂടി അവതരിപ്പിച്ചു. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുക്കുന്ന ഭാഗ്യമിത്ര ലോട്ടറിയായിരുന്നു ഇത് . നവംബറില്‍ ആയിരുന്നു ഇത് . 100 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരുകോടി രൂപ വീതം അഞ്ച് പേര്‍ക്ക് നല്‍കുന്ന ഭാഗ്യമിത്രയ്ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത് .

സുരക്ഷയ്ക്കും പദ്ധതി

സുരക്ഷയ്ക്കും പദ്ധതി

ലോട്ടറി തട്ടിപ്പുകള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികളും ഇതിനിടെ ഭാഗ്യക്കുറിവകുപ്പ് തുടങ്ങി. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് വ്യാജനല്ലെന്ന് ഉറപ്പിക്കുന്നതിനായി ഭാഗ്യകേരളം എന്ന പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഇതിന്റെ കൂടെ പുതിയ വെബ്‌സൈറ്റും തുറന്നു.

കാരുണ്യമേകാന്‍ കാരുണ്യ

കാരുണ്യമേകാന്‍ കാരുണ്യ

സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറിയും മികച്ച രീതിയില്‍ ഇപ്പോള്‍ വിറ്റുപോകുന്നുണ്ട്. പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായാണ് ഇതില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നത്. കെഎം മാണി ധനമന്ത്രിയായിരുന്ന കാലത്താണ് കാരുണ്യ ലോട്ടറി അവതരിപ്പിക്കപ്പെട്ടത്.

ഫലം കാത്ത് ബമ്പര്‍

ഫലം കാത്ത് ബമ്പര്‍

ഭാഗ്യാന്വേഷികള്‍ ഏറെ കാത്തിരിക്കുന്ന ക്രിസ്തുമസ്- ന്യൂര്‍ ബമ്പര്‍ ലോട്ടറിയുടെ വില്‍പനയും തകൃതിയായി നടക്കുകയാണ്. 12 കോടി രുപയാണ് ഒന്നാം സമ്മാനം. ജനുവരി 17 ന് നറുക്കെടുക്കുന്ന ലോട്ടറിയ്ക്ക് 300 രൂപയാണ് വില.

English summary

Kerala Lottery sales overcoming Covid crisis, reached record sales in November 2020

Kerala Lottery sales overcoming Covid crisis, reached record sales in November 2020.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X