തിരുവനന്തപുരം: ഇ കൊമേഴ്‌സ് വിപണിയില്‍ ആമസോണിനേയും ഫ്‌ലിപ്കാര്‍ട്ടിനേയും പോലുള്ള വമ്പന്‍മാരാണ് അരങ്ങുവാങുന്നത്. എന്നിരുന്നാലും ഈ മേഖലയില്‍ പുതിയ പരീക്ഷണങ്ങളും താരോദയങ്ങളും എല്ലാം സംഭവിക്കുന്നും ഉണ്ട്.
കേരളവും ആ മേഖലയിലേക്ക് ഇറങ്ങുന്നു എന്നതാണ് വാര്‍ത്ത. സഹകരണ മേഖലയില്‍ ആണ് ബ്രാന്‍ഡിങ്ങിനും ഇ കൊമേഴ്‌സും ഒക്കെ കേരളവും രംഗത്തിറങ്ങുന്നത്. ഇതിന്റെ പ്രാരംഭ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിശദാംശങ്ങള്‍...

ഫ്‌ലിപ് കാര്‍ട്ട് അല്ല, കോപ് മാര്‍ട്ട്
കോപ് മാര്‍ട്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഒരു വിപണ ശൃംഖല തുടങ്ങുന്നതിനെ കുറിച്ചാണ് ചര്‍ച്ചകള്‍. മാര്‍ക്കറ്റിങ്- കണ്‍സ്യൂമര്‍ സഹകരണ സംഘടങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.

പ്രാരംഭ നടപടികള്‍
വെറും ചര്‍ച്ചകള്‍ മാത്രമല്ല, ഇതിന്റെ പ്രാരംഭ നടപടികളും തുടങ്ങിയിട്ടുണ്ട്. സഹകരണ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിലും ബ്രാന്‍ഡിങ്ങിലും താത്പര്യമുള്ള പല സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. അതില്‍ എട്ട് പേരെ പ്രാഥമിക പരിശോധനയില്‍ തിരഞ്ഞെടുത്തിട്ടുണ്ട് എന്നാണ് മാതൃഭൂമി വാര്‍ത്ത.

170 ല്‍ ഏറെ ഉത്പന്നങ്ങള്‍
സഹകരണ മേഖല എന്ന് കേള്‍ക്കുമ്പോള്‍, അതിനെ ചെറുതായി കാണേണ്ടതല്ല. 72 സംഘങ്ങളില്‍ നിന്നായി പുറത്ത് വരുന്നത് 170 ല്‍ ഏറെ വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളാണ്. ഇത്രയും വൈവിധ്യമാര്‍ന്ന, മികച്ച ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ എത്തിക്കാനായാല്‍ അത് വലിയ നേട്ടമാകുമെന്ന് ഉറപ്പാണ്.

വിപണി ഇല്ല
പല സഹകരണ സംഘങ്ങളും ഗുണമേന്‍മയുള്ള മികച്ച ഉത്പന്നങ്ങാളാണ് നിര്‍മിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് പ്രാദേശിക വിപണിയ്ക്കപ്പുറത്തേക്ക് ഒരു വിപണി ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. സഹകരണ വകുപ്പിന് കീഴില്‍ ഏകീകൃത ബ്രാന്‍ഡും വിപണന ശൃംഖലയും വന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടും.

കേരളത്തിന്റെ സാധ്യത
പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ദേശീയ തലത്തില്‍ തന്നെ ഡിമാന്റ് വര്‍ദ്ധിച്ചിരിക്കുന്ന സമയമാണിത്. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ഒരു ഏകീകൃത ബ്രാന്‍ഡ് വന്നാല്‍ അത് കേരളത്തിന് വലിയ നേട്ടമുണ്ടാക്കാനുള്ള സാധ്യതയായിട്ടാണ് വിലയിരുത്തപ്പെടുന്നത്

ഭക്ഷ്യമേഖലയിലും
കേരളത്തില്‍ ഭക്ഷ്യസംസ്‌കരണ മേഖലയിലും ഒരുപാട് പുതിയ സംരഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇവയെ കൂടി സഹകരണ വില്‍പനശൃംഖലയുടെ ഭാഗമാക്കുന്നതിനെ കുറിച്ചാണ് ഇപ്പോഴത്തെ ആലോചനകള്‍. എന്തായാലും പദ്ധതി അവതരണത്തിന് ശേഷം ആയിരിക്കും അന്തിമ അനുമതി ലഭിക്കുക.

എത്രത്തോളം പ്രായോഗികം
ഏകീകൃത ബ്രാന്‍ഡിങ് എന്നത് സഹകരണ മേഖലയിലെ ഉത്പന്നങ്ങള്‍ക്ക് വലിയ സഹായമാകുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇ കൊമേഴ്‌സ് മേഖലയിലേക്കിറങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പമുണ്ട്.