കിഫ്ബി മസാല ബോണ്ട് പുറത്തിറക്കിയത് അന്നത്തെ കിഫ്ബി ഡയറക്ടർ ബോർഡിന്റെ എതിർപ്പ് വക വയ്ക്കാതെ ആയിരുന്നുവെന്ന രേഖകൾ പുറത്ത്. അന്നത്തെ ചീഫ് സെക്രട്ടറി ആയിരുന്ന ടോം ജോസും ധന സെക്രട്ടറി മനോജ് ജോഷിയും മസാല ബോണ്ടിന് എതിരെ എതിർപ്പ് അറിയിച്ചിരുന്നു. 2018 ഒക്ടോബർ രണ്ടിന് ചേർന്ന യോഗത്തിലാണ് ഇരുവരും എതിർപ്പ് അറിയിച്ചത്. എന്നാൽ ഇത് വക വയ്ക്കാതെ മസാല ബോണ്ട് പുറത്തിറക്കുകയായിരുന്നു.
2018 ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 34-ാം ജനറല്‍ ബോഡി യോഗത്തിലാണ് 14-ാം അജന്‍ഡയായി മസാല ബോണ്ട് ഉണ്ടായിരുന്നതെന്ന് മാതൃഭൂമി ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്തു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി ധനം സമാഹരിക്കാന്‍ കിഫ്ബി സി.ഇ.ഒ. ബോര്‍ഡിന്റെ അനുമതി തേടുകയുമായിരുന്നു യോഗത്തിൽ.

ഈ യോഗത്തിൽ രാജ്യത്തിനകത്ത് കുറഞ്ഞ പലിശയ്ക്ക് ബോണ്ട് ഇറക്കി പണം സമാഹരിക്കാന്‍ സാധിക്കുമെന്നിരിക്കെ എന്തിന് കൂടിയ പലിശയ്ക്ക് മസാല ബോണ്ട് ഇറക്കണമെന്ന് മനോജ് ജോഷി ചോദിച്ചിരുന്നു. പൊതുവേ വിദേശ വിപണിയില്‍ പലിശ കുറഞ്ഞു നില്ക്കുമ്പോള് എന്തുകൊണ്ട് മസാല ബോണ്ടിന്റെ പലിശ നിരക്ക് ഉയര്‍ന്നിരിക്കുന്നു എന്ന് ടോം ജോസ് യോഗത്തില്‍ ചോദ്യം ചെയ്തിരുന്നുവെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
എന്നാല്‍ ബോര്‍ഡ് അംഗങ്ങളായ സുശീല്‍ ഖന്ന, ആര്.കെ. നായര്‍ തുടങ്ങിയവര്‍ ബോണ്ടിനെ അനുകൂലിക്കുകയും ബോണ്ട് ഇറക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തുവെന്നും പലിശ നിരക്ക് കൂടിയാലും രാജ്യാന്തര വിപണിയില്‍ പ്രവേശിക്കാനുള്ള അവസരം ഉപയോഗിക്കാമെന്ന നിലപാട് ധനമന്ത്രി തോമസ് ഐസക്ക് സ്വീകരിച്ചുവെന്നുമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
