ഈ ജിയോ, എയര്‍ടെല്‍, വി പ്ലാനുകളിലൂടെ സ്വന്തമാക്കാം സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്ഷനുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീയത ഏറി വരികയാണ്. യുവാക്കളിലും മധ്യവയസ്‌കരിലുമൊക്കെ പുതുപുത്തന്‍ സീരീസുകളും ഷോകളും മുടങ്ങാതെ കാണുക എന്നതൊരു ട്രെന്‍ഡ് ആയിമാറിക്കഴിഞ്ഞു. ഇതുതന്നെ ഒടിടി പ്ലാറ്റുഫോമുകളുടെ ഡിമാന്റ് വര്‍ധിക്കുവാനും കാരണം. ആവശ്യക്കാര്‍ കുടുന്നത് തിരിച്ചറിഞ്ഞത് കൊണ്ടു തന്നെ മിക്ക ഒടിടി പ്ലാറ്റുഫോമുകളും അവയുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകളില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.

 

Also Read : എല്‍ഐസി ജീവന്‍ ലാഭ് പോളിസിയിലൂടെ നേടാം 233 രൂപ ദിവസ നിക്ഷേപത്തില്‍ നിന്നും 17 ലക്ഷം രൂപ

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍

അത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ നിങ്ങള്‍ക്ക് ലഭ്യമാവുക? സൗജന്യമായി ഇവ ലഭിക്കില്ല എ്ന്നാണ് നിങ്ങള്‍ കരുതിയിരിക്കുന്നത് എങ്കില്‍ അത് തെറ്റാണ്. ജിയോ,എയര്‍ടെല്‍, വി എന്നീ ടെലികോം കമ്പനികള്‍ അവയുടെ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം ഒടിടി നേട്ടങ്ങളും നല്‍കി വരുന്നുണ്ട്. ഈ റീച്ചാര്‍ജ് പ്ലാനുകളില്‍ പരിധിയില്ലാത്ത ഡാറ്റ, കാള്‍ നേട്ടങ്ങളും ഉപയോക്താക്കള്‍ക്ക് കമ്പനികള്‍ നല്‍കി വരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭ്യമാകുന്ന ടെലികോം പ്ലാനുകള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

ജിയോയില്‍

ജിയോയില്‍

റിലയന്‍സ് ജിയോയുടെ 399 രൂപാ പ്ലാനില്‍ ആകെ 75 ജിബി എഫ്‌യുപി ഡാറ്റ ലഭ്യമാകും. ഡാറ്റ പരിധി പൂര്‍ത്തിയായാല്‍ ഓരോ ജിബിയ്ക്കും 10 രൂപാ വീതം നല്‍കേണ്ടതായി വരും. എല്ലാ നെറ്റുവര്‍ക്കിലേക്കും പരിധിയില്ലാത്ത കാളിംഗ് സേവനവും ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. 200 ജിബി വരെ ഡാറ്റ റോള്‍ഓവര്‍ സൗകര്യവും പ്ലാനില്‍ ജിയോ വാഗ്ദാനം ചെയ്യുന്നു. ദിവസം 100 എസ്എംഎസ് സേവനവും ലഭിക്കും. ഇതിന് പുറമേ ജിയോ ടിവി, ജിയോ സിനിമ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് സൗജന്യ ആക്‌സസും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. അതുകൂടാതെ സൗജന്യ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്‌നി പ്ലാസ് ഹോട്ട്‌സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷനുകളും ജിയോ 399 രൂപാ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read : 74 രൂപ ദിവസവും നിക്ഷേപിച്ചുകൊണ്ട് മാസം 50,000 രൂപ പെന്‍ഷന്‍ നേടാം

നിബന്ധനകള്‍

നിബന്ധനകള്‍

എന്നാല്‍ ശ്രദ്ധിയ്‌ക്കേണ്ടത് മൈ ജിയോ ആപ്പിലൂടെയാണ് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസനി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നിവ ആക്ടിവേറ്റ് ചെയ്യേണ്ടുന്നത്. മൊബൈല്‍ ഒണ്‍ലി നെറ്റ്ഫ്‌ളിക്‌സ് പ്ലാന്‍ മാത്രമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 399, 599, 799, 999, 1499 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലും ജിയോ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസനി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നുണ്ട്.

എയര്‍ടെല്‍

എയര്‍ടെല്‍

എയര്‍ടെലിന്റെ 499 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ റോള്‍ ഓവര്‍ സൗകര്യത്തോടെ 75 ജിബി ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. പരിധിയില്ലാത്ത കോളിംഗ് സേവനങ്ങള്‍, ദിവസം 100 എസ്എംഎസ്, ഒരു വര്‍ഷത്തെ എയര്‍ടെല്‍ താങ്ക്‌സ് റിവാര്‍ഡ്‌സ് ആക്സ്സസ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്‌നി ഹോട്ട് സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷനുകള്‍ എന്നിവയും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ ലഭ്യമാകുന്നത് പോലെ എയര്‍പോസ്റ്റ് പെയ്ഡ് പ്ലാനുകളിലൂടെ സൗജന്യ നെറ്റ്ഫ്‌ളിക്‌സ്് സബ്‌സ്‌ക്രിപ്ഷന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നില്ല. എയര്‍ടെല്‍ താങ്‌സ് ആപ്പില്‍ നിന്നാണ് ആമസോണ്‍ പ്രൈം വീഡിയോ ആക്ടിവേറ്റ് ചെയ്യേണ്ടത്. 599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ വേര്‍ഷന്‍ സബ്‌സ്‌ക്രിപ്ഷന്‍ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

വോഡഫോണ്‍ ഐഡിയ

വോഡഫോണ്‍ ഐഡിയ

വോഡഫോണ്‍ ഐഡിയയുടെ 499 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ 75 ജിബി എഫ്‌യുപി ഡാറ്റയാണ് ഉപയോക്താവിന് ലഭ്യമാവുക. പരിധിയില്ലാത്ത കോളിംഗ്്, ദിവസം 100 എസ്എംഎസ് എന്നിവയും പ്ലാനില്‍ ലഭ്യമാകും. ആമസോണ്‍ പ്രൈം വീഡിയോസ സീ5 സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനില്‍ വി വാഗ്ദാനം ചെയ്യുന്നു. വിയുടെ റെഡ്എക്‌സ് പ്ലാനില്‍ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

Read more about: airtel
English summary

know the super plans of jio, airtel and Vi which offers free subscriptions to OTT platforms

know the super plans of jio, airtel and Vi which offers free subscriptions to OTT platforms
Story first published: Tuesday, October 12, 2021, 14:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X