സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്; കൊക്കോണിക്‌സ് ഉള്‍പ്പടെ മൂന്ന് കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്്‌ടോപ്പ് നല്‍കുന്ന വിദ്യാശ്രീ പദ്ധതിക്കായി മൂന്ന് കമ്പനികളെ തിരഞ്ഞെടുത്തു. കൊക്കോണിക്‌സ്, എയ്‌സര്‍, ലെനോവോ എന്നീ കമ്പനികളുടെ ലാപ്‌ടോപ്പുകളാണ് വിദ്യാര്‍ത്ഥിക്ക് നല്‍കുക. ഇതുമായി ബന്ധപ്പെട്ട നടപടി ഐടി മിഷന്‍ പൂര്‍ത്തിയാക്കി. ഉടന്‍ തന്നെ ഈ കമ്പനികളെ എംപാനല്‍ ചെയ്യും. സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് കൊക്കോണിക്‌സ്.

 
 സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്; കൊക്കോണിക്‌സ് ഉള്‍പ്പടെ മൂന്ന് കമ്പനികള്‍

മൂന്ന് കമ്പനികളില്‍ നിന്ന് ഏത് കമ്പനികളുടെ ലാപ്‌ടോപ്പും വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാം. കൊക്കോണിക്‌സ് ലാപ്‌ടോപ്പിന് 14,990 രൂപ. എയ്‌സര്‍ 17,883 രൂപ, ലെനോവോ 18,000 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. ഒരു ലാപ്‌ടോപ്പിന് 18000 രൂപ വരെ ഈടാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരിയിലാണ് ആദ്യ പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിക്കുക.

 

12 ആഴചകള്‍ക്കുള്ളില്‍ കമ്പനികള്‍ ലാപ്‌ടോപ്പ് ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. പദ്ധതിയിലൂടെ ലാപ്‌ടോപ്പ് ലഭിക്കുന്നതിന് ഏകദേശം 1.2 ലക്ഷം വിദ്യാര്‍ത്ഥികളാണ് ലാപ്‌ടോപ്പിനായി കാത്തിരിക്കുന്നത്. കുടുംബശ്രീ വഴി 500 രൂപ മാസം അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യ പദ്ധതിയില്‍ ചേര്‍ന്ന് മൂന്ന് മാസം മുടക്കമില്ലാതെ അടയ്ക്കുന്നവര്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്ന പദ്ധതിയാണ് വിദ്യാശ്രീ.

കൊപ്രയുടെ താങ്ങുവില വർധിപ്പിച്ചു: നടപടിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൊപ്രയുടെ താങ്ങുവില വർധിപ്പിച്ചു: നടപടിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ക്ലൂസീവ് പ്രീമിയം കൺടന്റ് ലഭ്യമാക്കാന്‍ വി-വൂട്ട് സെലക്ട് പങ്കാളിത്തംഉപഭോക്താക്കള്‍ക്ക് എക്‌സ്‌ക്ലൂസീവ് പ്രീമിയം കൺടന്റ് ലഭ്യമാക്കാന്‍ വി-വൂട്ട് സെലക്ട് പങ്കാളിത്തം

ബജറ്റിന് ഇനി വെറും നാല് ദിവസങ്ങൾ മാത്രം, ഓഹരി വിപണിയിൽ വൻ തകർച്ചബജറ്റിന് ഇനി വെറും നാല് ദിവസങ്ങൾ മാത്രം, ഓഹരി വിപണിയിൽ വൻ തകർച്ച

English summary

Kokonix, Acer, Lenovo laptops Provide to students through a state government scheme Vidyasree

Kokonix, Acer, Lenovo laptops Provide to students through a state government scheme Vidyasree
Story first published: Wednesday, January 27, 2021, 20:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X