കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കിടിലൻ ഓഫർ: ഭവനവായ്പകൾ 7% പലിശ മുതൽ, കാർ ലോണിന് വമ്പൻ ഓഫറുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഖുശി കാ സീസൺ' എന്ന പേരിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് ഉത്സവ സീസൺ ആഘോഷങ്ങൾ ആരംഭിച്ചു. ആകർഷകമായ വായ്പ പലിശനിരക്കുകൾ, വായ്പാ പ്രോസസ്സിംഗ് ഫീസ് ഇളവുകൾ, റീട്ടെയിൽ, കാർഷിക വായ്പ വിഭാഗങ്ങളിലെ എളുപ്പത്തിലുള്ള ഓൺലൈൻ വായ്പ അംഗീകാരങ്ങൾ എന്നിങ്ങനെ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് നിരവധി ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. വായ്പയെടുക്കുന്നവർക്ക് പ്രതിവർഷം 7% പലിശയ്ക്ക് മുതൽ ഭവനവായ്പ ലഭിക്കുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

 

വായ്പ അക്കൗണ്ട് മാറ്റിയാൽ

വായ്പ അക്കൗണ്ട് മാറ്റിയാൽ

മറ്റൊരു ബാങ്കിലെ ഉപഭോക്താക്കൾ കോട്ടക് മഹീന്ദ്ര ബാങ്കിലേക്ക് വായ്പ അക്കൗണ്ട് മാറ്റുകയാണെങ്കിൽ, ബാക്കി തുക കൈമാറുന്നതിന് 20 ലക്ഷം രൂപ വരെ ലാഭിക്കാൻ അർഹതയുണ്ട്. ഉപഭോക്താക്കളുടെ സാമ്പത്തിക, ജീവിതശൈലി ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒരു മാസം നീണ്ടുനിൽക്കുന്ന ഖുഷി കാ സീസണിന്റെ 2020 പതിപ്പ് ആരംഭിക്കുന്നതിൽ സന്തുഷ്ടരാണെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് കൺസ്യൂമർ ബാങ്കിംഗ് ഗ്രൂപ്പ് പ്രസിഡന്റ് ശാന്തി ഏകാംബരം പറഞ്ഞു.

കൊടക് മഹീന്ദ്ര ബാങ്ക് എഫ്ഡി നിരക്കുകള്‍ പുതുക്കി,ഏറ്റവും പുതിയ നിരക്കുകള്‍ ഇങ്ങനെയാണ്

പ്രോസസ്സിംഗ് ഫീസിൽ 50% ഇളവ്

പ്രോസസ്സിംഗ് ഫീസിൽ 50% ഇളവ്

ഉത്സവ സീസണിന് മുന്നോടിയായി, കാർ ലോണുകളുടെയും ഇരുചക്ര വാഹന വായ്പകളുടെയും പ്രോസസ്സിംഗ് ഫീസിൽ 50% ഇളവാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. കാർഷിക ബിസിനസ്സ്, വാണിജ്യ വാഹനം, നിർമ്മാണ ഉപകരണ ധനകാര്യം എന്നിങ്ങനെയുള്ള വായ്പകളുടെ പ്രോസസ്സിംഗ് ഫീസിലും 50% ഇളവ് നൽകും. മെട്രോ, നഗരങ്ങൾ, പട്ടണങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിലെല്ലാം ഒരു മാസം നീണ്ടുനിൽക്കുന്ന ഓഫർ ലഭ്യമാണ്. മാത്രമല്ല, വനിതാ അപേക്ഷകർക്ക് വായ്പാ ഉൽ‌പ്പന്നങ്ങളിലുടനീളം പ്രത്യേക ഇളവുകൾ നേടാനാകും.

പേ ഡേ ലോണുകൾ

പേ ഡേ ലോണുകൾ

പ്രതിദിനം ഒരു രൂപ മുതൽ ആരംഭിക്കുന്ന പലിശനിരക്ക് ഉപയോഗിച്ച് നിങ്ങൾക്ക് മുൻകൂട്ടി ശമ്പളം ലഭിക്കും. കൊട്ടക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവയിൽ 10% തൽക്ഷണ കിഴിവ്. ആകർഷകമായ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ഷോപ്പിംഗ്, വെൽനസ്, വിനോദം, യാത്ര തുടങ്ങി നിരവധി വിഭാഗങ്ങളിൽ 100+ ഓഫറുകളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് ബംമ്പർ ഉത്സവകാല ഓഫറുകൾ, നിങ്ങൾ അറിയേണ്ടതെല്ലാം

സിൽക്ക് വായ്പകൾ

സിൽക്ക് വായ്പകൾ

വനിതാ അപേക്ഷകർക്കായി വായ്പ ഉൽ‌പ്പന്നങ്ങളിലുടനീളം പ്രത്യേക നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സേവിംഗ്സ് അക്കൗണ്ടുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റുകൾ എന്നിവയുൾപ്പെടെ മറ്റ് ബാങ്കിംഗ് ഉൽപ്പന്നങ്ങളിലും ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ ലഭിക്കും.

ടാറ്റ സ്കൈയുടെ പുതിയ പ്ലാനുകളും ഓഫറുകളും ഇതാ..നിരവധി ആനുകൂല്യങ്ങൾ

English summary

Kotak Mahindra Bank's Big Offer: Home Loans From 7% Interest, Big Offers for Car Loans | കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കിടിലൻ ഓഫർ: ഭവനവായ്പകൾ 7% പലിശ മുതൽ, കാർ ലോണിന് വമ്പൻ ഓഫറുകൾ

Kotak Mahindra Bank launches 'Khushi Ka Season' offers. Read in malayalam.
Story first published: Sunday, October 18, 2020, 16:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X