ദില്ലി; രാജ്യത്ത് കറൻസി നോട്ടുകളുടെ പ്രചാരത്തിൽ വൻ വർധന ഉണ്ടായതായി ആർബിഐ റിപ്പോർട്ട്.നടമ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒൻപത് മാസങ്ങളിൽ പ്രചാരത്തിലുള്ള മൊത്തം കറൻസി നോട്ടുകളുടെ മൂല്യം 13 ശതമാനമാണ് വർധിച്ചത്. കൊവിഡ് മൂലമുണ്ടായ അനിശ്ചിതത്വത്തിനിടയിൽ മുൻകരുതൽ നടപടിയായി ആളുകൾ പണം കൈവശം വയ്ക്കാൻ താൽപ്പര്യപ്പെട്ടതോടെയാണ് ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു.

2020 മാർച്ച് 31 വരെ 24,47,312 കോടിയിൽ നിന്ന് 2021 ജനുവരി ഒന്ന് ആയപ്പോഴേക്കും 3,23,003 കോടി അഥവാ 13.2 ശതമാനം വർധിച്ച് 27,70,315 കോടി രൂപയായി.ഏപ്രിൽ-ഡിസംബർ കാലയളവിൽ ഇത് 6% വർദ്ധിച്ചു.ലോക്ഡൗൺ സമയത്ത് അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ആളുകൾ കൈയ്യിൽ പണം കരുതിയതായി നിലവിലെ സാമ്പത്തിക വർഷത്തിൽ കറൻസി പ്രചാരംഉയരാൻ കാരണമായതെന്ന് കെയർ റേറ്റിംഗ്സ് ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്നാവിസ് പറഞ്ഞു.
പ്രതിസന്ധി സാഹചര്യം ഉണ്ടാകുമ്പോഴെല്ലാം, വ്യക്തികൾ പണം കൈയിൽ സൂക്ഷിക്കാനുളള പ്രവണത കാണിക്കും. അതുകൊണ്ടാണ് പണത്തിന്റെ പ്രചാരം ഉയർന്നത്.നിങ്ങൾ കാണുന്നത് മറ്റൊന്നുമല്ല, എല്ലാം മുൻകരുതൽ മാത്രമാണ്, "സബ്നാവിസ് പറഞ്ഞു.കോവിഡ് -19 പാൻഡെമിക് മൂലമുണ്ടായ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ കറൻസിയുടെ ആവശ്യം വർദ്ധിച്ചുതുടങ്ങിയതായി 2020 ഓഗസ്റ്റിൽ പുറത്തിറക്കിയ 2019-20 ലെ വാർഷിക റിപ്പോർട്ടിൽ റിസർവ് ബാങ്കും വ്യക്തമാക്കിയിരുന്നു.വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനായി സെൻട്രൽ ബാങ്കും നിരവധി നടപടികൾ സ്വീകരിച്ചിരുന്നു.
മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, 2020 മാർച്ച് അവസാനത്തോടെ പ്രചാരത്തിലുള്ള നോട്ടുകളുടെ മൊത്തം മൂല്യത്തിന്റെ 83.4% 500 രൂപയുടേയും 2,000 രൂപയുടേയും നോട്ട് എന്നിവ ചേർന്നാണ്, 500 നോട്ടുകളുടെ വിഹിതത്തിൽ കുത്തനെ വർധനയുണ്ടായി.
2020 മാർച്ച് അവസാനത്തോടെ പ്രചാരത്തിലുള്ള മൊത്തം നോട്ടുകളുടെ 43.4 ശതമാനം 10 രൂപ 100 രൂപ നോട്ടുകളാണെന്നും റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ടിൽ പറയുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications