ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഉൾപ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റമില്ല. സർക്കാരിന് കീഴിലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിലാണ് പരിഷ്കരിക്കുന്നത്. 2020-21 നാലാം പാദത്തിലെ വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് അതായത് ജനുവരി 1 മുതൽ 2021 മാർച്ച് 31 വരെയുള്ള പാദത്തിലെ പലിശ നിരക്കിൽ മാറ്റമില്ലെന്ന് സർക്കാർ അറിയിച്ചു.
പലിശ നിരക്കുകൾ
പിപിഎഫിനുപുറമെ, സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപം, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം എന്നിവയുൾപ്പെടെ നിരവധി ചെറുകിട സമ്പാദ്യ പദ്ധതികളും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് പെൺകുട്ടികൾക്ക് വേണ്ടിയുള്ള സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയാണ്. വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ ഇതാ:
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
15 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ജനപ്രിയ നികുതി, ദീർഘകാല സേവിംഗ്സ് പദ്ധതിയാണിത്. 7.1 ശതമാനമാണ് പിപിഎഫിന്റെ പലിശ നിരക്ക്. 5 വർഷത്തിനുശേഷം പിപിഎഫിൽ നിന്ന് ഭാഗികമായി തുക പിൻവലിക്കാം. കൂടാതെ 15 വർഷത്തിനപ്പുറം അക്കൗണ്ട് നീട്ടാനും കഴിയും. അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന് പ്രതിവർഷം കുറഞ്ഞത് 500 രൂപ നിക്ഷേപം ആവശ്യമാണ്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്‌എസ്)
ത്രൈമാസ അടിസ്ഥാനത്തിൽ സ്ഥിര പലിശ വരുമാനം നേടുന്നതിന് 60 വയസ് പ്രായമുള്ള നിക്ഷേപകർക്ക് ഈ പദ്ധതിയിൽ പണം നിക്ഷേപിക്കാം. 15 ലക്ഷം രൂപ വരെ നിക്ഷേപം നടത്താം. മുതിർന്ന പൗരന്മാരുടെ ഈ നിക്ഷേപ പദ്ധതി 7.4% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.
സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ)
ഇത് 7.6% പലിശ നിരക്ക് നൽകുന്നു. ഒരു വീട്ടിലെ രണ്ട് പെൺമക്കൾക്ക് വേണ്ടി വരെ നിക്ഷേപം നടത്താം. ഒരു വീടിന് പരമാവധി 2 അക്കൗണ്ടുകളാണ് അനുവദനീയം.
പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപം
1, 2, 3 അല്ലെങ്കിൽ 5 വർഷത്തെ കാലാവധിക്കായി നിങ്ങൾക്ക് ഒരു പോസ്റ്റോഫീസ് ടൈം നിക്ഷേപം ആരംഭിക്കാൻ കഴിയും. ഇത് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമാണ്. 1-3 വർഷത്തെ നിക്ഷേപത്തിന് 5.5% പലിശ ലഭിക്കും. അഞ്ചുവർഷത്തെ നിക്ഷേപം 6.7% പലിശ നൽകുന്നു.
5 വർഷത്തെ പോസ്റ്റ് ഓഫീസ് ആർഡി, കിസാൻ വികാസ് പത്ര (കെവിപി)
പോസ്റ്റോഫീസുകൾ വാഗ്ദാനം ചെയ്യുന്ന റിക്കറിംഗ് നിക്ഷേപ പദ്ധതി പുതിയ നിക്ഷേപകർക്ക് 5.8% പലിശ നൽകും. ഇപ്പോൾ 124 മാസത്തിനുള്ളിൽ നിക്ഷേപം ഇരട്ടിയാകുന്ന കിസാൻ വികാസ് പത്രയുടെ പലിശ നിരക്ക് 6.9% ആണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications