പോളിസി ഉടമകൾക്ക് ആകർഷകമായ സുരക്ഷിത വരുമാനം വാഗ്ദാനം ചെയ്യുന്ന ധാരാളം നിക്ഷേപ ഓപ്ഷനുകളുമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ. എൽഐസി ജീവൻ പ്രഗതി പദ്ധതിയിലൂടെ, സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറൻസ് നിക്ഷേപകർക്ക് അവരുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവസരമാണ് എഐസി മുന്നോട്ടുവെക്കുന്നത്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ പദ്ധതി.
ജീവൻ പ്രഗതി പദ്ധതിയിൽ ഒരു വ്യക്തി ഒരു ദിവസം 200 രൂപ മാത്രമേ നിക്ഷേപിച്ചാൽ മതി. ഇത്തരത്തിൽ നിക്ഷേപവുമായി മുന്നോട്ടുപോയാൽ 20 വർഷത്തിനു ശേഷം 28 ലക്ഷം രൂപ തിരികെ ലഭിക്കും. കൂടാതെ, പെൻഷനായി 15,000 രൂപയും നൽകും. ഓരോ അഞ്ച് വർഷത്തിലും ഈ പോളിസിയിലെ റിസ്ക് കവർ വർദ്ധിക്കുന്നു. നിക്ഷേപം നടത്തിയ ശേഷം ആദ്യത്തെ അഞ്ച് വർഷത്തെ തുക അതേപടി തുടരുകയാണ് ചെയ്യുക. തുടർന്ന് 6 മുതൽ 10 വർഷം വരെ, ഇൻഷ്വർ ചെയ്ത തുക 25% മുതൽ 125% വരെ വർദ്ധിക്കുകയും ചെയ്യും. 11 മുതൽ 15 വർഷം വരെ, ഇൻഷ്വർ ചെയ്ത തുക 150%ആയും ഉയരും. 20 വർഷം വരെ എൽഐസി ജീവൻ പ്രഗതി പദ്ധതിയിൽ നിന്ന് പണം എടുത്തില്ലെങ്കിൽ, ഇൻഷുറൻസ് തുക 200%ആയി ഉയരും.

പോളി കാലാവധിയിൽ പോളിസി ഉടമ മരിച്ചാൽ, പോളിസിയിലെ നോമിനിക്ക് മെച്യൂരിറ്റി, ലളിതമായ റിവേഴ്‌സണറി ബോണസ്, അവസാന അധിക ബോണസ് എന്നിവയിൽ കുറഞ്ഞ ഗ്യാരണ്ടീഡ് തുകയാണ് ലഭിക്കുക. ഉദാഹരണത്തിന്, ഒരു വ്യക്തി 2 ലക്ഷം പോളിസി എടുക്കുകയാണെങ്കിൽ, മരണ ആനുകൂല്യത്തിനുള്ള കവറേജ് ആദ്യ അഞ്ച് വർഷത്തേക്ക് സമാനമായി തുടരും. 6 മുതൽ 10 വർഷം വരെ, 10 മുതൽ 15 വർഷം വരെ കവറേജ് 2.5 ലക്ഷം ആയിരിക്കും തുടർന്ന് കവറേജ് 3 ലക്ഷമായി ഉയരും, പോളിസി എടുത്ത് 16 വർഷത്തിനും 20 വർഷത്തിനും ഇടയിൽ ഒരാൾ മരിച്ചാൽ, 4 ലക്ഷം രൂപയുടെ കവറേജ് നൽകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications