ഒറ്റശ്വാസത്തില്‍ എണ്ണിത്തീരില്ല റിലയന്‍സിന്റെ ബ്രാന്‍ഡുകള്‍; അംബാനി എങ്ങനെ ഇതെല്ലാം ഓർത്തിരിക്കുന്നു?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1966-ല്‍ 15 ലക്ഷം രൂപയുടെ മൂലധനത്തില്‍ ആരംഭിച്ച തുണി മില്ലില്‍ നിന്നാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായി വളര്‍ന്നുകഴിഞ്ഞ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തുടക്കം. ഗുജറാത്ത് സ്വദേശിയായ ധീരുഭായി അംബാനിയായിരുന്നു റിലയന്‍സ് ടെക്സ്റ്റൈല്‍സ് & എന്‍ജിനീയേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഇന്നത്തെ റിലയന്‍സ് സാമ്രാജ്യത്തിന്റെ വിത്തുപാകിയത്.

റീട്ടെയില്‍ ബിസിനസ്

തുണിമില്ലില്‍ നിന്നും ആരംഭിച്ച ചെറിയ സംരംഭം പിന്നീട് പടിപടിയായി എണ്ണ പര്യവേഷണം, പെട്രോകെമിക്കല്‍, റീട്ടെയില്‍ ബിസിനസ്, മീഡിയ, ടെലികോം, പുനരുപയോഗ ഊര്‍ജം എന്നിങ്ങനെ പ്രധാനപ്പെട്ട എല്ലാ വ്യവസായ മേഖലകളിലും ശക്തമായ സാന്നിധ്യമറിയിക്കുന്ന കമ്പനിയായി മകന്‍ മുകേഷ് അംബാനിയിലൂടെ വളര്‍ന്നു പന്തലിച്ചു. ഒരു പ്രദേശത്ത് മാത്രം സ്ഥാപിക്കപ്പെട്ടതില്‍ ലോകത്തെ ഏറ്റവും വലിയ ക്രൂഡോയില്‍ ശുദ്ധീകരണശാലയും ഗുജറാത്തിലെ ജാംനഗറില്‍ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 1985-ലാണ് റിലയന്‍സ് ഇന്‍ഡസട്രീസ് എന്ന പേര് കമ്പനി സ്വീകരിച്ചത്.

മുകേഷ് അംബാനി

ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങള്‍ക്കുള്ളില്‍ സ്ഥാനം പിടിച്ച മുകേഷ് അംബാനിയുടെ കീഴില്‍ റിലയന്‍സ് അതിവേഗമാണ് വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുന്നത്. ഭാവിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ചങ്കൂറ്റത്തോടെ കാശിറക്കിയും വളര്‍ച്ച ത്വരിതപ്പെടുത്താന്‍ മികച്ച ചെറുകമ്പനികളെ യഥാസമയം ഏറ്റെടുത്തും റിലയന്‍സ് സാമ്രാജ്യത്തിന്റെ അതിരുകള്‍ ദിവസേന വികസിപ്പിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധാലുവുമാണ്.

ഇതിന്റെ ഫലമെന്നോണം റിലയന്‍സ് എന്ന മാതൃകമ്പനിക്ക് കീഴില്‍ നിരവധി ബ്രാന്‍ഡുകളും ഉപവിഭാഗങ്ങളുമാണ് ചിറകുവിരിക്കുന്നത്. റിലയന്‍സിന്റെ വളര്‍ച്ചയും വിശാലമായ ബ്രാന്‍ഡുകളെ കുറിച്ചുമാണ് ചുവടെ വിശദീകരിക്കുന്നത്.

സ്‌റ്റോറുകള്‍

സ്‌റ്റോറുകള്‍

പലവ്യഞ്ജന സാധനങ്ങള്‍ മുതല്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വരെയുള്ള അനവധി ഉത്പന്നങ്ങള്‍ ഷോറൂമുകള്‍ വഴി നേരിട്ടും ഓണ്‍ലൈന്‍ മുഖേനയും റിലയന്‍സ് വിപണിയിലെത്തിക്കുന്നു. 2020-ലാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ 'ജിയോ മാര്‍ട്ട്' ആരംഭിക്കുന്നത്. ആദ്യം പലവ്യഞ്ജനങ്ങള്‍ മാത്രമായിരുന്നു ജിയോ മാര്‍ട്ടില്‍ വില്‍പനയക്ക് എത്തിച്ചതെങ്കിലും അതിവേഗത്തില്‍ ഫാഷന്‍, ഇലക്ട്രോണിക്‌സ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഗാര്‍ഹികോപകരണം, കായികം, കളിപ്പാട്ടം, ബാഗുകള്‍ എന്നിവയും ഉത്പന്ന ശ്രേണിയില്‍ ഇടംപിടിച്ചു.

Also Read: 10 രൂപ വീതം മുടക്കിയാല്‍ സ്വര്‍ണ സമ്പാദ്യം സ്വന്തമാക്കാം; എങ്ങനെയാണെന്ന് അറിയാംAlso Read: 10 രൂപ വീതം മുടക്കിയാല്‍ സ്വര്‍ണ സമ്പാദ്യം സ്വന്തമാക്കാം; എങ്ങനെയാണെന്ന് അറിയാം

 ഇ-ഹെല്‍ത്ത്

2020-ല്‍ തന്നെ 'നെറ്റ്‌മെഡ്'സിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് ഇ-ഹെല്‍ത്ത് വിഭാഗത്തിലേക്കും റിലയന്‍സ് കടന്നു. 2016-ലായിരുന്നു കമ്പനിയുടെ സ്വന്തം ഓണ്‍ലൈന്‍ ഫാഷന്‍ പോര്‍ട്ടലായ 'എജിയോ' അവതരിച്ചത്. റിലയന്‍സ് ട്രെന്‍ഡ്‌സ്, റിലയന്‍സ് ഡിജിറ്റല്‍, റിലയന്‍സ് ഫ്രെഷ്, റിലയന്‍സ് ജൂവല്‍സ് എന്നിങ്ങനെ തനിച്ച് നില്‍ക്കുന്ന ബ്രാന്‍ഡുകളും റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ 2019-ല്‍ ബ്രിട്ടീഷ് കളിപ്പാട്ട നിര്‍മാതാക്കളായ 'ഹാംലീസ്' കമ്പനിയെ ഏറ്റെടുത്തു.

Also Read: നവംബറില്‍ രണ്ടാം തവണയും ഈ ബാങ്ക് പലിശ വര്‍ധിപ്പിച്ചു; ഇനി 9% ആദായം അക്കൗണ്ടിലെത്തുംAlso Read: നവംബറില്‍ രണ്ടാം തവണയും ഈ ബാങ്ക് പലിശ വര്‍ധിപ്പിച്ചു; ഇനി 9% ആദായം അക്കൗണ്ടിലെത്തും

അര്‍ബന്‍ ലാഡര്‍

2020-ല്‍ ഓണ്‍ലൈന്‍ ഫര്‍ണീച്ചര്‍ വിപണനവേദിയായ 'അര്‍ബന്‍ ലാഡര്‍' എന്ന കമ്പനിയേയും 2022-ല്‍ 'പോട്ടറി ബാണ്‍' എന്ന ഗാര്‍ഹിക ഫര്‍ണീഷിങ് ബ്രാന്‍ഡിനേയും വാങ്ങി. ഇതിനൊക്കെ പുറമെ റിലയന്‍സിന് കീഴില്‍ സ്വന്തം ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ നിരവധിയുണ്ട്. ഇന്‍സ്റ്റന്റ് കോഫീ നിര്‍മാണത്തിനുള്ള 'കഫെ', ദന്ത സംരക്ഷണത്തിനുള്ള 'കാല്‍സിഡെന്റ'്, പാത്രം കഴുകുന്നതിനുള്ള 'സ്‌ക്രബ്‌സ്', സ്‌പോര്‍ട്ട്‌സ് കാഷ്യല്‍വിയര്‍ ഉത്പന്നങ്ങളുടെ 'ടീംസ്പിരിറ്റ്' എന്നിവ ഉദാഹരണങ്ങളാണ്.

2021-ല്‍ നിത്യോപയോഗ സാധനങ്ങളുടെ റീട്ടെയില്‍ വിഭാഗത്തിലെ '7-ഇലവന്‍' എന്ന അമേരിക്കന്‍ കമ്പനിയുമായി പങ്കാളിത്തം ആരംഭിക്കുകയും ഇവയുടെ ബ്രാന്‍ഡിനെ ഇന്ത്യയിലും അവതരിപ്പിക്കുന്നതിന് വഴിതെളിച്ചു.

ഡിജിറ്റല്‍ സര്‍വീസ്

ഡിജിറ്റല്‍ സര്‍വീസ്

ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ മേഖലയില്‍ റിലയന്‍സ് ഇതിനകം ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 2018-ല്‍ സാവന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിനെ റിലയന്‍സ് ജിയോ ഏറ്റെടുത്ത് മ്യൂസിക് സ്ട്രീമിങ് ആപ്ലീക്കേഷനായ 'ജിയോസാവന്‍' അവതരിപ്പിച്ചു. എഡ്യൂ-ടെക് ആപ്ലിക്കേഷനായ 'എംബൈബ്', സിനിമ സ്ട്രീമിങ് ആപ്ലിക്കേഷനായ 'ജിയോസിനിമ', ചരക്ക് സേവന നികുതിയടക്കാനുള്ള 'ജിയോജിഎസ്ടി', ജിയോ ടിവി എന്നിവയും ഡിജിറ്റല്‍ മേഖലയിലെ റിലയന്‍സ് ബ്രാന്‍ഡുകളാണ്.

2016-ല്‍ ടെലികോം മേഖലയെ ഉഴുതുമറിച്ചാണ് ജിയോ അവതരിച്ചത്. ഇതോടെയാണ് രാജ്യത്തെ ഇന്റര്‍നെറ്റ് ഡാറ്റ നിരക്കുകള്‍ കുത്തനെ താഴ്ന്നത്. 2014-ല്‍ മാധ്യമ ശൃംഖലയായ 'നെറ്റ്‌വര്‍ക്ക്-18' ഏറ്റെടുത്തു.

ടെക്‌സ്റ്റൈല്‍

ടെക്‌സ്റ്റൈല്‍

ജോര്‍ജിയ ഗല്ലീനി, ആമര്‍, നൈസ്, ഒണ്‍ലി വിമല്‍, ഡി-ക്രീസ്ഡ്, മാര്‍കോ മഞ്ചീനി, എച്ച്. ലെവിസ് തുടങ്ങിയ നിരവധി ബ്രാന്‍ഡുകളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ മാത്രമായുള്ളത്.

പെട്രോളിയം

റിലയന്‍സ് പെട്രോളിയം റീട്ടെയില്‍, റിലയന്‍സ് ഏവിയേഷന്‍ ബ്രാന്‍ഡുകള്‍ക്ക് കീഴിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പെട്രോളിയം ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. എല്‍പിജി, പ്രൊപ്പീലീന്‍, ഗാസൊലിന്‍, ഹൈ-സ്പീഡ് ഡീസല്‍, എടിഎഫ്, പെട്രോളിയം കോക്ക് എന്നീ വിഭാഗങ്ങളിലൊക്കെ ഉത്പന്നങ്ങളുണ്ട്.

സ്റ്റാര്‍ട്ടപ്പ്‌

സ്റ്റാര്‍ട്ടപ്പ്‌

ആഗോള ബ്രാന്‍ഡുകളെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനായി നിരവധി വിദേശ കമ്പനികളുമായി ബിസിനസ് ധാരണയിലെത്തിയും സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുത്തുമാണ് റിലയന്‍സ് മുന്നോട്ടുനീങ്ങുന്നത്. 2019-ല്‍ ലോജിസ്റ്റിക്‌സ് മേഖലയിലെ പുത്തന്‍ കമ്പനിയായ 'ഗ്രാബ്', ഇന്ത്യന്‍ തദ്ദേശീയ ഭാഷാ സേവനങ്ങളൊരുക്കുന്ന ടെക് കമ്പനി 'റെവറീ', 2021-ല്‍ പലവ്യഞ്ജന വിഭാഗത്തിലെ മൈക്രോ-ഡെലിവറി സേവനദാതാക്കളായ 'മില്‍ക്ക്ബാസ്‌ക്കറ്റ്' എന്ന സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുത്തിരുന്നു.

അതുപോലെ ആഗോള ബ്രാന്‍ഡുകളായ ജോര്‍ജിയോ അര്‍മാനി, ഗ്യാസ്, ഹൂഗോ ബോസ്, അര്‍മാനി എക്‌സ്‌ചേഞ്ച്, എംപോറിയോ അര്‍മാനി, ജിമ്മി ച്യൂ, ബര്‍ബെറി, ബലൈന്‍സിയാഗ എന്നിവരുമായും സഹകരണത്തിന് ധാരണയുണ്ട്.

Read more about: reliance news business company
English summary

List Of Mukesh Ambani's Reliance Industries Owned Brands And Sub Companies

List Of Mukesh Ambani's Reliance Industries Owned Brands And Sub Companies. Read More In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X