ഫോബ്സ് പട്ടികയിലെ 'കേരളത്തിലെ അംബാനി' ആരാണ്?.. മലയാളികളായ 6 കോടീശ്വരൻമാർ ഇവരാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം; ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ ആരാണ്? അതിന് ഒറ്റ ഉത്തരമേയുള്ളൂ മുകേഷ് അംബാനി. ഈ വർഷത്തെ ഏറ്റവും സമ്പന്നരുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ട പട്ടികയിലും ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനി തന്നെ.തുടർച്ചയായ 13-ാം വർഷമാണ് അദ്ദേഹം ഈ നേട്ടം കൈവരിക്കുന്നത്. എന്നാൽ കേരളത്തിലെ അതിസമ്പന്നർ ആരാണ്? ആറ് പേരാണ് ഇക്കുറി പട്ടികയിൽ ഇടംപിടിച്ചത്. അത് ആരെല്ലാമാണെന്നല്ലേ? നോക്കാം

 

100 പേരുടെ പട്ടിക

100 പേരുടെ പട്ടിക

100 പേരടങ്ങിയ ഇന്ത്യയിൽ ഏറ്റവും ധനികരുടെ പട്ടികയാണ് ഫോബ്സ് പുറത്ത് വിട്ടത്. രാജ്യത്തെ 100 കോടീശ്വരന്മാരുടെയും മൊത്തം ആസ്തി കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനം ആണത്രേ ഉയർന്നത്. കൊവിഡ് പ്രതിസന്ധിയ്കകിടയിലും പട്ടികയിൽ ഉൾപ്പെട്ട മിക്കവരുടേയും ആസ്തിയ്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നും ഫോബ്സ് വ്യക്തമാക്കുന്നു.

ആദ്യ സ്ഥാനത്ത്

ആദ്യ സ്ഥാനത്ത്

ഇക്കുറി കേരളത്തിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ചവരിൽ ആദ്യ സ്ഥാനത്ത് മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റാണ്. 480 കോടി ഡോളററിന്റെതാണ് അദ്ദേഹത്തിന്റെ ആസ്തി. അതായത് ഏകദേശം 35,500 കോടി. മലയാളികളിൽ ഒന്നാമതാണെങ്കിലും 26ാം സ്ഥാനത്താണ് ജോർജ്ജ് ഇടംപിടിച്ചത്.

ആസ്തി അറിയേണ്ടേ?

ആസ്തി അറിയേണ്ടേ?

കഴിഞ്ഞ വർഷം പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ച ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അലിയാണ് ഇത്തവണ രണ്ടാം സ്ഥാനത്ത്. 445 (32,900 കോടി) കോടി ഡോളറിന്റെ ആസ്തിയുമായി പട്ടികയിൽ 29ാം സ്ഥാനത്താണ് യൂസഫലി. അതേസമയം പട്ടികയിൽ രണ്ടാമതാണെങ്കിലും വ്യക്തിഗത സമ്പാദ്യം കണക്കിലെടുത്താൽ യൂസഫലിക്കാണ് ഒന്നാം സ്ഥാനം.സ്റ്റോക്ക് മാർക്റ്റിലെ സമ്പാദ്യങ്ങളുടെ കണക്ക് കൂടി ചേർത്താണ് മറ്റുള്ളവരുടെ ഓഹരി കണക്കാക്കിയത്.

ഇടംപിടിച്ച് ബൈജു രവീന്ദ്രനും

ഇടംപിടിച്ച് ബൈജു രവീന്ദ്രനും

പട്ടികയിൽ 46ാം സ്ഥാനത്തുള്ള എഡ്ടെക്ക് കമ്പനിയായ ബൈജൂസ് സ്ഥാപകൻ ബൈജൂ രവീന്ദ്രനാണ് മൂന്നാം സ്ഥനത്ത്. 22,570 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. 19,240 കോടിയുടെ സമ്പാദ്യവുമായി ക്രിസ് ഗോപാലകൃഷ്ണന്‍,13,700 കോടി ആസ്തിയുമായി ദുബായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ജെംസ് എഡ്യുക്കേഷൻ സ്ഥാപകൻ സണ്ണി വര്‍ക്കി,11,550 കോടിയുമായി എസ്ഡി ഷിബിുലാൽ എന്നിവരാണ് പട്ടികയിൽ ഇടംനേടിയ മറ്റുള്ളവർ.

കോടീശ്വരൻമാർ

കോടീശ്വരൻമാർ

ഫോബ്സ് പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ പത്ത് പേരുടെ പട്ടികയിൽ ഇടംപിടിച്ചവർ ഇവരാണ്. മുകേഷ് അംബാനി (88.7 ബില്യൺ ഡോളർ), ഗൗതം അദാനി (25.2 ബില്യൺ ഡോളർ), ശിവ് നടാർ (20.4 ബില്യൺ ഡോളർ), രാധാകിഷൻ ദമാനി (15.4 ബില്യൺ ഡോളർ), ഹിന്ദുജ സഹോദരന്മാർ (12.8 ബില്യൺ ഡോളർ), സൈറസ് പൂനവല്ല (11.5 ബില്യൺ ഡോളർ), പല്ലോഞ്ചി മിസ്ട്രി (11.4 ബില്യൺ ഡോളർ), ഉദയ് കൊട്ടക് (11.3 ബില്യൺ ഡോളർ), ഗോദ്‌റെജ് കുടുംബം (11 ബില്യൺ ഡോളർ), ലക്ഷ്മി മിത്തൽ (10.3 ബില്യൺ ഡോളർ) .

ഇളവുമായി കേന്ദ്രം; ചെന്നൈ തുറമുഖം വഴി മാത്രം സവാള കയറ്റിയയ്ക്കാം... എല്ലാം പറ്റില്ല; വിശദാംശങ്ങള്‍

അക്കൌണ്ടിൽ നിന്ന് കാശുപോയി, എടിഎമ്മിൽ നിന്ന് പണം കിട്ടിയതുമില്ല; നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

സ്വർണം വിൽക്കാനാണോ വാങ്ങാനാണോ പ്ലാൻ? ഭാവിയിൽ സ്വർണ വില എങ്ങോട്ട്?

ഓഹരി വിപണിയിൽ ഇന്ന് നേട്ടം; എസ്‌ബി‌ഐ, വിപ്രോ ഓഹരികൾക്ക് മുന്നേറ്റം

Read more about: mukesh ambani forbes muthoot
English summary

list of richest keralites who included in the forbes list

list of richest keralites who included in the forbes list
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X