മാസത്തിൽ 10,000 രൂപ അധിക വരുമാനമായാലോ; ശമ്പളത്തിനൊപ്പം അധിക വരുമാനം നേടാൻ ഇതാ വഴി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെലവുകള്‍ കുത്തനെ ഉയരുന്ന, പിരിച്ചു വിടലുകളുടെ ബഹളം കേള്‍ക്കുന്ന അവസരത്തില്‍ കയ്യില്‍ മറ്റൊരു വരുമാന മാര്‍ഗം ഉണ്ടാവുക എന്നത് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാന്‍ സഹായിക്കും. ജോലിക്കിടയില്‍ തന്നെ പാര്‍ട്ട് ടൈം ആയി ചെയ്യാന്‍ സാധിക്കുന്ന നിരവധി ജോലികള്‍ ഇന്ന് ലഭ്യമാണ്. ഫ്രീലാന്‍സ് ജോലികള്‍ നേടാന്‍ സാധിക്കുന്ന വെബ്‌സൈറ്റുകള്‍ വഴി ഓരോരുത്തരുടെയും ഇഷ്ട മേഖലയിലുള്ള ജോലികള്‍ തിരഞ്ഞെടുക്കാം. ഇതിന് സഹായിക്കുന്ന വെബ്‌സൈറ്റുകളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കാം. 

അപ്പ്‍വർക്ക്

അപ്പ്‍വർക്ക്

ഫ്രീലാൻസ് ജോലികൾ തേടുന്നവരെ ബിസിനസുകളുമായി ബന്ധിപ്പിക്കുന്നൊരു ഫ്രീലാൻസിം​ഗ് പ്ലാറ്റ്ഫോമാണ് അപ്പ്‍വർക്ക്. എഴുത്ത്, ഡിസൈൻ, സോഫ്റ്റ്‍വെയർ ഡെലവപ്മെന്റ് തുടങ്ങിയ നിരവധി തൊഴിൽ വിഭാ​ഗങ്ങളിൽ നിന്നുള്ള അവസരങ്ങൾ അപ്പ്‍വ‌ർക്കിൽ ലഭിക്കും. ബിസിനസുകളുടെ പ്രൊജക്ടുകൾക്ക് അനുയോജ്യരായ തൊഴിലാളികളെ കണ്ടെത്താൻ അപ്പ്‍വർക്ക് സഹായിക്കുന്നു. ഉപയോക്തൃ സൗഹൃദ ഇന്റർഫേസ്, ലളിതമായ പേയ്മെന്റ് സംവിധാനം, ഫ്രീലാൻസർമാരുടെ വലിയ ശൃംഖല എന്നിവ അപ്പ്‍വർക്കിന്റെ പ്രത്യേകതയാണ്. 

Also Read: ക്ഷമ നൽകിയ സമ്മാനം; 1 ലക്ഷത്തെ 6 കോടിയാക്കി മാറ്റിയ മൾട്ടിബാ​ഗർ ഓഹരി; കാത്തിരിപ്പ് 11 വർഷംAlso Read: ക്ഷമ നൽകിയ സമ്മാനം; 1 ലക്ഷത്തെ 6 കോടിയാക്കി മാറ്റിയ മൾട്ടിബാ​ഗർ ഓഹരി; കാത്തിരിപ്പ് 11 വർഷം

ഫിവർ

ഫിവർ

ഫ്രീലാൻസ്ർമാർക്ക് അവരുടെ സേവനങ്ങൾ ബിസിനസുകൾക്കും വ്യക്തികൾക്കും നൽകാൻ അവസരമൊരുക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഫിവർ. ഫ്രീലൻസർ എന്ന നിലയ്ക്ക് വ്യക്തികൾക്ക് കഴിവുകളും അനുഭവങ്ങളും ഉൾകൊള്ളിച്ചൊരു പ്രൊഫൈൽ ഫിവറിൽ ആരംഭിക്കാൻ സാധിക്കും. ഇതുവഴി താൽപര്യമുള്ള ബിസിനസുകളിൽ നിന്ന് ഫ്രീലാൻസിം​ഗ് ജോലികൾ നേടാം.

എഴുത്ത്, ഡിസൈനിം​ഗ്, സോഫ്റ്റ്‍വെയർ ഡെവലപ്മെന്റ് തുടങ്ങിയ വിവിധ തൊഴിൽ മേഖലയിൽ നിന്നുള്ള അവസരങ്ങളാണ് ഫിവറിലൂടെ ലഭിക്കുന്നത്. ഫ്രീലൻസ് നിരക്കുകൾ സ്വയം ക്രമീകരിക്കാനും ക്ലയിന്റുകളുമായി നേരിട്ട് ആശയ വിനിമയത്തിനും ഫിവർ സൗകര്യമൊരുക്കുന്നു. ഫിവറിന്റെ പേയ്മെന്റ് സംവിധാനത്തിലൂടെ സുരക്ഷിതമായ പണമിടപാടിനും സാധിക്കും.

ഫ്രീലാൻസർ

ഫ്രീലാൻസർ

ഫ്രീലാൻസിം​ഗ് അവസരങ്ങൾ തേടുന്നവർക്കുള്ള മറ്റൊരു പ്ലാറ്റ്ഫോമാണ് ഫ്രീലാൻസർ. വെബ് ഡെലവപ്മെന്റ്, ​ഗ്രാഫിക് ഡിസൈനിം​ഗ്, ഡിജിറ്റൽ മാർക്കറ്റിം​ഗ്, എഴുത്ത് തുടങ്ങിയ വിവിധ തൊഴിൽ വിഭാ​ഗങ്ങളെ ഫ്രീലാൻസറിൽ നിന്ന് ലഭിക്കും. ഇതുവഴി ഓരോ പ്രൊജക്ടുകൾക്കും ബിഡ് ചെയ്യാനും ക്ലയിന്റുകളുമായി നേരിട്ട് ആശയ വിനിമയം നടത്താനും പെയ്മെന്റ് സ്വീകരിക്കാനും ഫ്രീലൻസർ സൗകര്യമൊരുക്കുന്നു. 

Also Read: 7 ലക്ഷം രൂപ വരെയുള്ള നികുതി വേണ്ട; 1 രൂപ അധികമായാല്‍ നികുതി 25,000 രൂപ!Also Read: 7 ലക്ഷം രൂപ വരെയുള്ള നികുതി വേണ്ട; 1 രൂപ അധികമായാല്‍ നികുതി 25,000 രൂപ!

പീപ്പിൾപെർഹവർ

പീപ്പിൾപെർഹവർ

ഫ്രീലാൻസിം​ഗ് സേവനങ്ങൾ ലഭ്യമാക്കുന്ന ഏറ്റവും പഴയ പ്ലാറ്റ്ഫോമുകളിലൊന്നാണ് പീപ്പിൾപെർഹവർ (PeoplePerHour). ലളിതവും ഉപയോ​ഗിക്കാൻ എളുപ്പമുള്ളതുമായ ഇന്റർഫേസിൽ സുരക്ഷിത പേയ്മെന്റ് സംവിധാനങ്ങള്‍, പ്രോജക്റ്റ് മാനേജ്മെന്റ് ടൂളുകള്‍, തത്സമയ അപ്ഡേറ്റുകള്‍ എന്നിവ പീപ്പിൾപെർഹവർ ഒരുക്കുന്നു. ഫ്രീലാന്‍സര്‍മാര്‍ക്ക് പ്രോജക്റ്റുകള്‍ നിയന്ത്രിക്കാനും ക്ലയന്റുകളുമായി ആശയവിനിമയം നടത്താനും വിവിധ ടൂളുകൾ പീപ്പിൾപെർഹവറിൽ ലഭ്യമാണ്. 

Also Read: 3,200 രൂപ മാസ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സ്വന്തം കമ്പനി തുടങ്ങി; ഇന്നത്തെ വിറ്റുവരവ് 200 കോടി!Also Read: 3,200 രൂപ മാസ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സ്വന്തം കമ്പനി തുടങ്ങി; ഇന്നത്തെ വിറ്റുവരവ് 200 കോടി!

റിമോർട്ട്.കോം

റിമോർട്ട്.കോം

മറ്റു ഫ്രീലാൻസിം​ഗ് വെബ്സൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി വിദൂര ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വെബ്സൈറ്റാണ് റിമോർട്ട്.കോം. തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിലൂടെ സമാന ചിന്താഗതിക്കാരായ വ്യക്തികളുടെ സമൂഹത്തെ വളർത്തിയെടുക്കാനും ബിസിനസുകളെ കണ്ടെത്താൻ സഹായിക്കുകയുമാണ് റിമോർട്ട്.കോം ചെയ്യുന്നത്.

ഫ്ലെക്സ് ജോബ്സ്

ഫ്ലെക്സ് ജോബ്സ്

ജോലി അവസരങ്ങൾക്കൊപ്പം ഫ്രീലാൻസർമാർക്ക് വിവിധ സേവനങ്ങൾ കൂടി ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് ഫ്ലെക്സ് ജോബ്സ്. ഫ്രീലാൻസ് ജോലികൾ ലഭ്യമാക്കുന്ന വിവിധ കമ്പനികളുടെ വിവരങ്ങൾ ഫ്ലെക്സ് ജോബ്സ് നൽകുന്നു. ഇതോടൊപ്പം ശരിയായ ജോലി എങ്ങനെ കണ്ടെത്താം. മികച്ച ബയോഡേറ്റ എഴുതുന്നതിനുള്ള പരിശീലനം, എങ്ങനെ മികച്ച ശമ്പളം വാങ്ങിച്ചെടുക്കാം തുടങ്ങിയ നിരവധി ടൂളുകൾ ഫ്ലെക്സ് ജോബ്സ് നൽകുന്നുണ്ട്.

റിമോർട്ട് വർക്ക്

ഇത് കൂടാതെ കണ്ടന്റ് ക്രിയേറ്റേഴ്സ്, കോഡിം​ഗ്, ഡിസൈനർമാർ, ഫോട്ടോ​ഗ്രാഫർമാർ എന്നിവരെ സഹായിക്കുന്ന നിരവധി പ്ലാറ്റ്ഫോമുകളുമുണ്ട്. ടെക് സ്പെസിഫിക് റിമോർട്ട് വർക്ക് പ്ലാറ്റ്ഫോമായ ഏഞ്ചൽ ലിസ്റ്റ്, ഡിസൈൻ, ഫോട്ടോ​ഗ്രാഫി തുടങ്ങിയ ജോലികൾ ലഭിക്കുന്ന ക്രിയേറ്റീവ് മാർക്കറ്റ്, 99ഡിസൈൻസ് എന്നിവയും ജോലി തേടുന്നവർക്ക് ഉപയോ​ഗിക്കാവുന്നതാണ്.

Read more about: business jobs
English summary

Looking For Extra Income Through Freelancing; Here's Top Websites That Helps You; Details

Looking For Extra Income Through Freelancing; Here's Top Websites That Helps You; Details, Read In Malayalam
Story first published: Sunday, February 5, 2023, 11:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X