ഷോപ്പിങ് പൊടിപൂരമാണെങ്കിലും ലുലു മാളിനും നഷ്ടക്കഥ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ പ്രമുഖ ഷോപ്പിങ്ങ് മാള്‍, ഹൈപ്പര്‍മാര്‍ക്ക് ശൃംഖലയായ ലുലു മാളിന്റെ മാതൃ കമ്പനിയായ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിങ് മാള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ക്രെഡിറ്റ് റേറ്റിങ് പുതുക്കി നിശ്ചയിച്ചു. പ്രമുഖ റേറ്റിങ് എജന്‍സിയായ കെയര്‍ റേറ്റിങ്‌സ് ആണ് ബാങ്ക് വായ്പകള്‍ക്കു വേണ്ടിയുള്ള റേറ്റിങ് നിശ്ചയിച്ചത്. ഇതുപ്രകാരം ദീര്‍ഘകാല വായ്പകള്‍ക്ക് പോസിറ്റീവ് കാഴ്ചപ്പാടോടെയുള്ള 'ട്രിപ്പിള്‍ ബി പ്ലസ്' (BBB+) എന്ന നിലവാരവും ഹ്രസ്വകാല വായ്പകള്‍ക്കുള്ള റേറ്റിങ് 'കെയര്‍ എ2' (A Two) എന്നും നിര്‍ണയിച്ചു.

 

സാമ്പത്തിക ഫലവും

റേറ്റിങ് നിര്‍ണയത്തിന്റെ ഭാഗമായി ലുലു മാളിന്റെ വാര്‍ഷിക സാമ്പത്തിക ഫലവും വിശകലനം ചെയ്തു. ഇതുപ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തിൽ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ ലിമിറ്റഡ് (ലുലു മാള്‍), 51.4 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയെന്നാണ് വെളിവാക്കുന്നത്. ഇത് തുടര്‍ച്ചയായ രണ്ടാം സാമ്പത്തിക വര്‍ഷമാണ് ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ ലിമിറ്റഡ് (എല്‍ഐഎസ്എം) നഷ്ടം കുറിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷം കമ്പനിയുടെ നഷ്ടം 100.54 കോടി രൂപയായിരുന്നു.

Also Read: കരുതിക്കൂട്ടി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 59,000 കോടി; ഈ 25 'കേമന്മാരെ' പിടികൂടാന്‍ കഴിയുമോ?Also Read: കരുതിക്കൂട്ടി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 59,000 കോടി; ഈ 25 'കേമന്മാരെ' പിടികൂടാന്‍ കഴിയുമോ?

വരുമാനം

കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് ആളുകള്‍ എത്തുന്നത് വിലക്കുന്ന സാമൂഹിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ലുലു മാളിന് സാമ്പത്തിക തിരിച്ചടിയേകിയത്. ലോക്ക്ഡൗണുകളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എല്‍ഐഎസ്എമ്മിന്റെ വരുമാനം 1379.9 കോടി രൂപയായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 748.8 കോടി രൂപയായിരുന്നു. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി ലുലു മാളിനു വേണ്ടി 400 കോടി രൂപയാണ് എല്‍ഐഎസ്എം കടം എടുത്തതെന്നും കെയര്‍ റേറ്റിങ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ചില്ലറ ഷോപ്പിങ്

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നേരിട്ട പ്രതിസന്ധിയില്‍ ഏറ്റവും തിരിച്ചടിയേറ്റ മേഖലകളിലൊന്നാണ് ചില്ലറ ഷോപ്പിങ് ശൃംഖലകളും ഷോപ്പിങ് മാളുകളും. നേരിട്ട് ജനങ്ങള്‍ പ്രവേശിക്കുന്നത് വിലക്കിയതോടെ കടകളുടെ വരുമാനം കുത്തനെ ഇടിഞ്ഞു. എന്നാല്‍ ഈ വര്‍ഷമാദ്യം കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചതോടെ ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ് ലുലു മാളുകളെന്നും കെയര്‍ റേറ്റിങ്ങിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

മാളുകളുടെ

2020 സാമ്പത്തിക വര്‍ഷം വരെ (കോവിഡിന് മുന്നെയുള്ള കാലഘട്ടം) ലുലു മാളിന്റെ വരുമാനം ഓരോ വര്‍ഷവും ക്രമാനുഗതമായി വര്‍ധന രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും കാരണം പിന്നീടുള്ള രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും എല്‍ഐഎസ്എം കമ്പനി നഷ്ടം നേരിട്ടു. എന്നിരുന്നാലും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു തുടങ്ങിയ 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതി മുതല്‍ മാളുകളുടെ വരുമാനം മെച്ചപ്പെട്ടു തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ കാണാനാവും.

Also Read: നൂറുമേനി കൊയ്ത അദാനി വില്‍മറിനു ശേഷം പുതിയ ഐപിഒയുമായി ഗൗതം അദാനി; നോക്കുന്നോ?Also Read: നൂറുമേനി കൊയ്ത അദാനി വില്‍മറിനു ശേഷം പുതിയ ഐപിഒയുമായി ഗൗതം അദാനി; നോക്കുന്നോ?

എല്‍ഐഎസ്എം

എല്‍ഐഎസ്എം

ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍ ലിമിറ്റഡ് (എല്‍ഐഎസ്എം) കമ്പനിയുടെ നേതൃത്വം പ്രശസ്ത സംരംഭകന്‍ എംഎ യൂസഫ് അലിയും സഹോദരന്‍ അഷ്‌റഫ് അലിയും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ലുലു ബ്രാന്‍ഡിലുള്ള റീട്ടെയില്‍ മാളുകളുടെ ഉടമസ്ഥതയും പ്രവര്‍ത്തനവും എല്‍ഐഎസ്എം കമ്പനിയുടെ കീഴിലാണുള്ളത്. ലുലു മാളിന്റെ കൈവശമുള്ള ഷോപ്പിങ് മേഖലയുടെ 45 ശതമാനം വിസ്തൃതിയും കമ്പനിയുടെ തന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്.

ലക്‌നൗ

ബാക്കിയുള്ള ഷോപ്പിങ് മേഖലയാണ് പുറമെയുള്ള കമ്പനികള്‍ക്ക് വാടകയ്ക്ക് നല്‍കുന്നത്. അതേസമയം കൊച്ചിയിലെ ഷോപ്പിങ് മാളിന്റെ വിജയം ആവര്‍ത്തിക്കാന്‍ മറ്റു നഗരങ്ങളിലെ മാളുകള്‍ക്കും സാധിച്ചാല്‍ ഇപ്പോഴുള്ള നഷ്ടമൊക്കെ അതിവേഗം മാറ്റിയെടുക്കാന്‍ സാധിക്കാവുന്നതേയുള്ളൂ. അടുത്തിടെയാണ് ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ ഉത്തരേന്ത്യയിലെ ആദ്യ ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയില്‍ ലുലു ഗ്രൂപ്പിന്റെ അഞ്ചാത്തെ ഷോപ്പിങ് മാളാണിത്.

ഇതിനോടൊപ്പം കേരളത്തില്‍ കോഴിക്കോട് നഗരതത്തില്‍ ലുലു ബ്രാന്‍ഡിലുള്ള ഷോപ്പിങ് മാളും പാലക്കാട്, കോട്ടയം നഗരങ്ങളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റും താമസിയാതെ ആരംഭിക്കും.

Read more about: news lulu shopping business
English summary

Lulu Mall: Gets CARE Ratings Positive Outlook And A2 Rating Even Posting Loss In Last 2 Financial Years

Lulu Mall: Gets CARE Ratings Positive Oulook A2 Rating Even Post Loss In Last 2 Financial Years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X