വിപണിയില്‍ ചര്‍ച്ചയായി ധോണിയുടെ പുതിയ നിക്ഷേപം; നിക്ഷേപിച്ചത് എത്രകോടിയെന്ന് അറിയില്ല, ബ്രാന്‍ഡ് അംബാസഡറും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: വിരമിച്ചെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയ്ക്ക് ഇപ്പോഴും വലിയ ആരാധകവൃന്ദമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഉയരങ്ങളിലെത്തിച്ചായിരുന്നല്ലോ ധോണിയുടെ മടക്കം. അതുകൊണ്ട് തന്നെ ഒരു സെലിബ്രിറ്റി എന്ന നിലയില്‍ ധോണിയ്ക്ക് വലിയ വിപണി മൂല്യം ഇപ്പോഴുമുണ്ട്.

 

മഹേന്ദ്ര സിങ് ധോണിയുടെ പുതിയ നിക്ഷേപത്തെ കുറിച്ചാണ് പലയിടത്തും ചര്‍ച്ചകള്‍. മഹേന്ദ്ര സിങ് ധോണി ആ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടി ആകുന്നു എന്നാകുമ്പോള്‍ ചര്‍ച്ച കൊഴുക്കുകയും ചെയ്തു. ഏതാണ് ആ കമ്പനി, എത്ര കോടിയാണ് ധോണിയുടെ നിക്ഷേപം? പരിശോധിക്കാം...

ഹോംലേന്‍

ഹോംലേന്‍

ഹോംലേന്‍ എന്ന ഹോം ഇന്റീരിയേഴ്‌സ് കമ്പനിയില്‍ ആണ് മഹേന്ദ്ര സിങ് ധോണി നിക്ഷേപം നടത്തിയിരിക്കുന്നത്. കമ്പനിയില്‍ ധോണിയ്ക്ക് നിക്ഷേപം മാത്രമല്ല, കമ്പനിയുടെ ആദ്യ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് അദ്ദേഹം. കമ്പനി അധികൃതര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

16 നഗരങ്ങളില്‍

16 നഗരങ്ങളില്‍

16 നഗരങ്ങളില്‍ ആണ് ഹോംലേന് നിലവില്‍ സാന്നിധ്യമുള്ളത്. ഈ മേഖലകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണ് കമ്പനി ഇപ്പോള്‍. അതിന്റെ ഭാഗമായിട്ടാണ് ധോണിയെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കിയിരിക്കുന്നത്. ധോണിയുടെ വരവോടെ കമ്പനിയ്ക്ക് കൂടുതല്‍ പേരിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വമ്പന്‍ പദ്ധതി

വമ്പന്‍ പദ്ധതി

രണ്ട് വര്‍ഷം കൊണ്ട് കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആണ് ഹോംലേന്‍ ലക്ഷ്യമിടുന്നത്. 25 ടു ടയര്‍, ത്രീ ടയര്‍ നഗരങ്ങളിലേക്ക് കൂടി പ്രവര്‍ത്തന മേഖല വികസിപ്പിക്കും. ഇതിനായി 100 കോടി രൂപ മാര്‍ക്കറ്റിങ് സ്‌പെന്‍ഡിങ് ആയി ചെലവഴിക്കാനും ഹോംലേന്‍ ലക്ഷ്യമിടുന്നുണ്ട്.

പുതിയ കാമ്പയിന്‍

പുതിയ കാമ്പയിന്‍

ധോണിയെ ഒപ്പം കൂട്ടുമ്പള്‍ കമ്പനിയ്ക്ക് മുന്നിലുള്ളത് വലിയ പ്രതീക്ഷകളാണ്. ഒരു പുതിയ കാമ്പയിന്‍ തന്നെ ധോണിയെ മുന്‍നിര്‍ത്തി അവതരിപ്പിക്കാനാണ് പദ്ധതി. അടുത്ത ഐപിഎല്‍ സീസണില്‍ ഈ കാമ്പയിന്‍ അവതരിപ്പിക്കും എന്നാണ് ഹോംലേന്‍ വ്യക്തമാക്കിയിരിക്കുന്നത്.

വിശ്വാസ്യത

വിശ്വാസ്യത

മഹേന്ദ്ര സിങ് ധോണി ഒരു കായിക താരം മാത്രമല്ല. രാജ്യത്ത് ഏറ്റവും അധികം ബഹുമാനവും അംഗീകാരവും ഉള്ള വ്യക്തികളില്‍ ഒരാള്‍ കൂടിയാണ്. അദ്ദേഹത്തിന്റെ വിശ്വാസ്യത കൂടി ആകുമ്പോള്‍ തങ്ങളുടെ ബ്രാന്‍ഡ് വിഷനോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ഒന്നായിത്തീരും എന്നാണ് ഹോംലേനിന്റെ കോ ഫൗണ്ടര്‍ ആയ ശ്രീകാന്ത് അയ്യര്‍ പറയുന്നത്.

മുന്നോട്ട് വയ്ക്കുന്നത്

മുന്നോട്ട് വയ്ക്കുന്നത്

ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിലും സുതാര്യമായതും ആയ ഹോം ഇന്റീരിയര്‍ രാജ്യത്ത് എവിടേയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോംലേന്‍ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് മറ്റൊരു കോ ഫൗണ്ടര്‍ ആയ തനൂജ് ചൗധരി പറയുന്നത്. ധോണി കൂടി പങ്കാളിയാകുന്നതോടെ ഈ ലക്ഷ്യം ഫലവത്തായി സാക്ഷാത്കരിക്കാന്‍ ആകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

ധോണിയുടെ വാക്കുകള്‍

ധോണിയുടെ വാക്കുകള്‍

തങ്ങളുടെ സ്വപ്‌ന ഭവനം സാക്ഷാത്കരിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ ഹോംലേനിന് കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നാണ് എംഎസ് ധോണി പ്രതികരിച്ചത്. എളുപ്പത്തിലും സുതാര്യമായതും ആയ ഹോം ഇന്റീരിയര്‍ ഏവര്‍ക്കും ലഭ്യമാക്കുക എന്ന ഹോംലേനിന്റെ വിഷന്‍ ആണ് തന്നെ ഇതിലേക്ക് ആകര്‍ഷിച്ചത് എന്നും ധോണി പറയുന്നു.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

2014 ല്‍ ആണ് ഹോംലേന്‍ സ്ഥാപിതമാകുന്നത്. 2020 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 230.4 കോടി രൂപയായിരുന്നു ഹോംലേനിന്റെ ഓപ്പറേറ്റിങ് റെവന്യൂ. മുന്‍ വര്‍ഷത്തേക്കാള്‍ 130 ശതമാനം വളര്‍ച്ചയാണ് വരുമാനത്തില്‍ ഉണ്ടായത്. എംഎസ് ധോണിയുടെ കമ്പനിയിലെ നിക്ഷേപം എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

English summary

Mahendra Sing Dhoni declared as first brand ambassador of Homelane, with equity shares

Mahendra Sing Dhoni declared as first brand ambassador of Homelane, with equity shares. Homelane is a home interior company currently operating in 16 cities.
Story first published: Monday, August 2, 2021, 22:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X