പാലക്കാട്; പാലക്കാട്ടെ പൊതുമേഖലാ വ്യവസായ സ്ഥാപനം മലബാര്‍ സിമന്റ്സ് ലാഭത്തില്‍. 1.2 കോടി ലാഭം നേടിയ സ്ഥാപനം 6 കോടിയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചതായി വ്യവസായ മന്ത്രി ഇപി ജയരാജൻ അറിയിച്ചു. ആഗസ്റ്റില്‍ 3 കോടി പ്രവര്‍ത്തന ലാഭം നേടിയിരുന്നു. സര്‍ക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും നിരന്തരമായ ഇടപെടലുകളാണ് മലബാര്‍ സിമന്റ്സിനെ ലാഭത്തിലേക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു.

രാസവ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മാനേജിങ്ങ് ഡയറക്ടറെ നിയമിച്ചത് കമ്പനിയുടെ കുതിപ്പിന് വഴിയൊരുക്കി. പ്ലാന്റില്‍ സംഭവിച്ചിരുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിന് പ്രത്യേകം ടീമിനെ നിയോഗിച്ചു. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ പരിഹരിക്കുന്നതിന് ഈ സംഘം സജ്ജമായി. ഇതോടെ ചെറിയ കേടുപാടുകള്‍ മൂലം പ്ലാന്റ് അടച്ചിടേണ്ടി വന്നിരുന്ന പ്രശ്നത്തിന് പരിഹാരമായി. സ്റ്റോപ്പേജില്ലാതെ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച സ്ഥാപനത്തില്‍ 100ശതമാനം ഉല്പാദനമുണ്ടായി.
വിപണിയിലും സജീവമായ ഇടപെടലുകള്‍ നടത്തി. മാര്‍ക്കറ്റിങ്ങ് വിങ്ങിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി. സംസ്ഥാന വിപണിയില്‍ മലബാര്‍ സിമന്റ്സിന്റെ ഉപയോഗം 6 ശതമാനമായി ഉയര്‍ന്നു. നേരത്തെ 2 ശതമാനം മാത്രമായിരുന്നു ഇത്.
മലബാര്‍ സിമന്റ്സില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഉന്നതതല യോഗം വിളിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതും ഫലംകണ്ടു. ഒപ്പം തൊഴിലാളി യൂണിയനുകളോടും ചര്‍ച്ചകള്‍ നടത്തി.
പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ്ങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡും (റിയാബ്) കാര്യക്ഷമമായി ഇടപെട്ടു. എല്ലാ മാസവും റിവ്യൂമീറ്റിംഗും നടത്തി. പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുക എന്ന സര്‍ക്കാര്‍ നയം പൊതുമേഖലാ സ്ഥാപനങ്ങളെ ഉയരങ്ങളിലേക്ക് നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications