രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) എൻട്രി ലെവൽ മോഡലായ ആൾട്ടോ 20 വർഷം മുമ്പ് വിപണിയിലെത്തിയതിനുശേഷം 40 ലക്ഷം കാറുകൾ വിറ്റതായി കമ്പനി അറിയിച്ചു. 40 ലക്ഷത്തിലധികം ഇന്ത്യൻ കുടുംബങ്ങളിൽ ആൾട്ടോ സ്ഥാനമുറപ്പിച്ചു. യുവാക്കളുടെ മാറിക്കൊണ്ടിരിക്കുന്ന അഭിലാഷങ്ങളുമായി സ്വയം പരിണമിച്ച ഒരു ഐക്കണിക് ബ്രാൻഡിന്റെ തെളിവാണ് ഈ മോഡൽ.
മാരുതി ആൾട്ടോ
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ കോംപാക്റ്റ് കാർ ഒന്നിലധികം മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും വിധേയമായിട്ടുണ്ട്. ഇത് കൂടുതൽ സമകാലികമാക്കുകയും ഉപഭോക്താവിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നുവെന്ന് വാഹന ഭീമനായ മാരുതി പറഞ്ഞു.
ഒന്നാം നമ്പർ കാർ
ആൾട്ടോ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. കഴിഞ്ഞ 16 വർഷത്തിനിടയിൽ ഒന്നാം നമ്പർ വിൽപ്പനയുള്ള കാറായി മാരുതി സ്ഥാനം നേടിയിട്ടുണ്ട്. നിരവധി പേരുടെ ഹൃദയങ്ങൾ കീഴടക്കുകയും നിരവധിയാളുകൾ സ്വന്തമാക്കുകയും ചെയ്തിട്ടുള്ള കാറാണിതെന്ന് എംഎസ്ഐ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
കൂടുതൽ ആകർഷണീയം
ഓരോ അപ്‌ഗ്രേഡിലും ഈ മോഡൽ കൂടുതൽ ആകർഷണീയമാകുകയും ആദ്യമായി വാങ്ങുന്നവർക്ക് ഇഷ്ടമുള്ള ചോയിസായി മാറുകയും ചെയ്തു. 2019-20 ൽ 76 ശതമാനം ആൾട്ടോ ഉപഭോക്താക്കളും തങ്ങളുടെ ആദ്യത്തെ കാറായി ഇത് തിരഞ്ഞെടുത്തു. ഇത് നടപ്പുവർഷത്തിൽ 84 ശതമാനമായി ഉയർന്നുവെന്നും ശ്രീവാസ്തവ പറഞ്ഞു.
തുടക്കം 2000ൽ
മാരുതി സുസുക്കി ഇന്ത്യ 2000ലാണ് ആൾട്ടോ അവതരിപ്പിച്ചത്. 2008 ൽ 10 ലക്ഷം കാറുകളുടെ വിൽപ്പനയും 2012 ൽ 20 ലക്ഷവും 2016 ൽ 30 ലക്ഷവും കടന്നു. കഴിഞ്ഞ 16 വർഷത്തിനുശേഷം എല്ലാ വർഷവും ഉയർന്ന മത്സരാധിഷ്ഠിത പാസഞ്ചർ കാർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി ആൾട്ടോ മാറി. 2019-20ൽ ആൾട്ടോ വിൽപ്പനയുടെ 59 ശതമാനം വരുന്നത് അപ്‌കൺട്രി മാർക്കറ്റുകളിൽ നിന്നാണ്, ഇത് നടപ്പുവർഷത്തിൽ 62 ശതമാനമായി.
കയറ്റുമതി
ആഭ്യന്തര വിപണിയിൽ വിൽക്കുന്നതിനു പുറമേ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ വിപണികൾ ഉൾപ്പെടെ 40 ലധികം രാജ്യങ്ങളിലേക്ക് മാരുതി സുസുക്കി ഈ മോഡൽ കയറ്റുമതി ചെയ്യുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
