റെക്കോർഡ് വിൽപനയുമായി മാരുതി സുസുകി ബലേനോ; 5 മാസം കൊണ്ട് 1 ലക്ഷം വണ്ടികള്‍, മൊത്തം 9 ലക്ഷം കടന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളാണ് മാരുതി സുസുകി. കൊവിഡ് പ്രതിസന്ധി മറികടന്ന് എല്ലാ മേഖലയിലും വന്‍ വളര്‍ച്ചയാണ് കമ്പനി നേടിയിട്ടുള്ളത് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

 

മാരുതി സുസുകിയുടെ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് ബലേനോ. ഇത്രയും കാലത്തിനടിയ്ക്ക് ഒമ്പത് ലക്ഷത്തിലധികം ബലേനോ കാറുകളാണ് വില്‍ക്കപ്പെട്ടിട്ടുള്ളത് എന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. വിശദാംശങ്ങള്‍ നോക്കാം...

നെക്‌സ എന്‍ജിന്‍

നെക്‌സ എന്‍ജിന്‍

മാരുതി സുസുകിയുടെ നെക്‌സ സീരീസ് വാഹനങ്ങളില്‍ ഒന്നാണ് ബലേനോ. നെക്‌സ സീരീസില്‍ ഇഗ്നിസിന് തൊട്ടുമുകളിലാണ് ബലേനോ. ഇന്ന് രാജ്യത്ത് ഏറ്റവും അധികം ഡിമാന്‍ഡുള്ള കാറുകളില്‍ ഒന്നാണ് ഇത്.

ഓരോ മിനിട്ടിലും രണ്ട് ബലേനോ

ഓരോ മിനിട്ടിലും രണ്ട് ബലേനോ

ബലേനോയുടെ ഡിമാന്‍ഡ് അറിയണമെങ്കില്‍ ഒരു കണക്ക് പറയാം... ഓരോ മിനിട്ടിലും രണ്ട് ബലേനോ കാറുകള്‍ വീതം ആണത്രെ ഇന്ത്യയില്‍ ബുക്ക് ചെയ്യപ്പെടുന്നത്. ഇക്കാര്യം തിരിച്ചറിയണമെങ്കില്‍ ഒന്ന് റോഡില്‍ ഇറങ്ങി മോക്കിയാലും മതി!

ഒമ്പത് ലക്ഷം കാറുകള്‍

ഒമ്പത് ലക്ഷം കാറുകള്‍

മാരുതി സുസുകി ബലേനോയുടെ വില്‍പന മൊത്തം ഒമ്പത് ലക്ഷം മറികടന്നു എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 66 മാസങ്ങള്‍ കൊണ്ട് മൊത്തം വിറ്റഴിക്കപ്പെട്ട ബലേനോ കാറുകളുടെ എണ്ണം 9,12,169 ആയിട്ടുണ്ട്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇതൊരു ചെറിയ കാര്യമല്ല.

അഞ്ച് മാസം കൊണ്ട് ഒരു ലക്ഷം

അഞ്ച് മാസം കൊണ്ട് ഒരു ലക്ഷം

44 മാസം കൊണ്ടാണ് ബലേനോ ആറ് ലക്ഷം യൂണിറ്റ് വില്‍പന മറികടന്നത്. 71 മാസം കൊണ്ട് 7 ലക്ഷവും മറികടന്നു. പിന്നീട് പത്ത് മാസം കൊണ്ടാണ് എട്ട് ലക്ഷത്തിലേക്ക് കടന്നു. അതിലും ഞെട്ടിപ്പിക്കുന്നതാണ് അവസാനത്തെ കണക്ക്. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് വിറ്റഴിക്കപ്പെട്ടത് ഒരു ലക്ഷം യൂണിറ്റുകളാണ്.

ഓരോ മാസവും

ഓരോ മാസവും

ഓരോ മാസവും വിറ്റുപോകുന്ന ബലേനോ കാറുകളുടെ ശരാശരി എണ്ണവും ഞെട്ടിപ്പിക്കുന്നതാണ്. പ്രതിമാസം ശരാശരി 13,820 യൂണിറ്റുകള്‍ വിറ്റുപോകുന്നു എന്നാണ് കണക്ക്. ഇതുവരെ വിറ്റഴിക്കപ്പെട്ടവയില്‍ 8,08,303 യൂണിറ്റുകള്‍ പെട്രോള്‍ വേരിയന്റുകളാണ്. 1,03,866 യൂണിറ്റ് ഡീസല്‍ വേരിയന്റുകളും വിറ്റുപോയിട്ടുണ്ട്.

പ്രീമിയം ഹാച്ച് ബാക്ക്

പ്രീമിയം ഹാച്ച് ബാക്ക്

മാരുതി സുസുകിയുടെ പ്രീമിയം ഹാച്ച്ബാക്ക് കാര്‍ ആണ് ബലേനോ. രാജ്യത്ത് ഏറ്റവും വേഗത്തില്‍ ആറ് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ട പ്രീമിയം ഹാച്ച് ബാക്ക് കാര്‍ എന്ന റെക്കോര്‍ഡും ബലേനോയ്ക്ക് മാത്രം സ്വന്തമാണ്. ഇന്ത്യയിലെ ആദ്യത്തെ ബിഎസ് 6 പ്രീമിയം ഹാച്ച് ബാക്ക് മോഡലും ബലേനോ തന്നെയാണ്..

വില എത്ര

വില എത്ര

5.94 ലക്ഷം രൂപ മുതലാണ് ബലേനോയുടെ കൊച്ചിയിലെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഏറ്റവും ടോപ് മോഡലായ ബലേനോ ആല്‍ഫ ഓട്ടോമാറ്റിക്കിന് ഓണ്‍റോഡ് പ്രൈസ് 10.54 ലക്ഷം രൂപ വിലവരും.

Read more about: dollar ഡോളര്‍
English summary

Maruti Suzuki Baleno crosses 9 lakh unit selling, in last five months more than one lakh unit sold | റെക്കോർഡ് വിൽപനയുമായി മാരുതി സുസുകി ബലേനോ; 5 മാസം കൊണ്ട് 1 ലക്ഷം വണ്ടികള്‍, മൊത്തം 9 ലക്ഷം കടന്നു

Maruti Suzuki Baleno crosses 9 lakh unit selling, in last five months more than one lakh unit sold
Story first published: Saturday, April 10, 2021, 20:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X