ഷെയര്‍ചാറ്റില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടിക്‌ടോക്കിനെ മൈക്രോസോഫ്റ്റ് വാങ്ങുമോ? രാജ്യാന്തര സമൂഹം ഉറ്റുനോക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ അമേരിക്കന്‍ ടെക്ക് ഭീമന്മാരായ മൈക്രോസോഫ്റ്റ് ഇന്ത്യന്‍ നിര്‍മ്മിത സോഷ്യല്‍ മീഡിയ ആപ്പായ ഷെയര്‍ചാറ്റിലും വന്‍നിക്ഷേപത്തിന് ഒരുങ്ങുന്നു. ഷെയര്‍ചാറ്റില്‍ 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനാണ് മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നത്. ഇരു കമ്പനികളും തമ്മിലെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഷെയര്‍ചാറ്റില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റ്

നിലവില്‍ പ്രതിമാസം 140 മില്യണ്‍ സജീവ ഉപയോക്താക്കളുണ്ട് ഷെയര്‍ചാറ്റിന്. 15 ഇന്ത്യന്‍ ഭാഷകളില്‍ ആപ്പ് ലഭ്യമാണ്. ഹിന്ദി, മലയാളം, ഗുജറാത്ത്, മറാത്തി, പഞ്ചാബി, തെലുഗു, തമിഴ്, ബംഗാളി, ഒഡിയ, കന്നട, അസാമീസ്, ഹരിയാനി, രാജസ്താനി, ഭോജ്പുരി, ഉറുദു ഭാഷകളില്‍ ഷെയര്‍ചാറ്റ് സേവനം ഉറപ്പുവരുത്തുന്നു. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷെയര്‍ചാറ്റിന് രാജ്യത്ത് പ്രചാരമേറെയാണ്. കഴിഞ്ഞവര്‍ഷം കമ്പനി നടത്തിയ സീരീസ് ഡി റൗണ്ട് ഫണ്ടിങ്ങില്‍ ട്വിറ്ററും നിക്ഷേപം നടത്തിയിരുന്നു. അന്ന് 100 മില്യണ്‍ ഡോളറാണ് ഷെയര്‍ചാറ്റ് സമാഹരിച്ചത്.

ടിക്‌ടോക്ക് പുറത്തായ അവസരം നോക്കി ചെറു വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ മോജിന്റെ (Moj) പണിപ്പുരയിലാണ് ഇപ്പോള്‍ കമ്പനി. ജൂലായ് അവസാന വാരം മോജിന്റെ ബീറ്റാ പതിപ്പ് ഷെയര്‍ചാറ്റ് അവതരിപ്പിച്ചിരുന്നു. ഒരാഴ്ച്ച കൊണ്ട് അഞ്ച് മില്യണ്‍ ഡൗണ്‍ലോഡുകള്‍ മോജ് പൂര്‍ത്തിയാക്കിയതായി ഷെയര്‍ചാറ്റ് അറിയിച്ചിട്ടുണ്ട്. നേരത്തെ, ഷെയര്‍ചാറ്റ് പ്ലാറ്റ്‌ഫോം സമ്പൂര്‍ണമായി ഗൂഗിള്‍ ക്ലൗഡ് അടിത്തറയിലേക്ക് കമ്പനി മാറ്റിസ്ഥാപിച്ചിരുന്നു. ഇതുവഴി ആപ്പിന്റെ മൊത്ത്ം മികവും പ്രവര്‍ത്തന ചിലവും കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചു.

നിലവില്‍ രാജ്യത്തെ ടിയര്‍ 1, ടിയര്‍ 2 നഗരങ്ങളില്‍ നിന്നുള്ളവരാണ് ഷെയര്‍ചാറ്റ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവര്‍ ആശ്രയിക്കുന്നതാകട്ടെ 2ജി നെറ്റ്‌വര്‍ക്കുകളെയും. എന്തായാലും ടിക്‌ടോക്കിന്റെ രാജ്യാന്തര ബിസിനസ് വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷെയര്‍ചാറ്റിലും മൈക്രോസോപ്റ്റ് നിക്ഷേപത്തിന് ആലോചിക്കുന്നത്. ഇതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് ആപ്പുകളായ ടിക്‌ടോക്കും ടെന്‍സെന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മെസഞ്ചര്‍ ആപ്പായ വീചാറ്റും നിരോധിച്ചിട്ടുണ്ട്. 45 ദിവസത്തെ സാവകാശമാണ് ടിക്‌ടോക്കിന് അമേരിക്ക അനുവദിച്ചിരിക്കുന്നത്. ഇതിനകം ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് തങ്ങളുടെ രാജ്യത്തുള്ള ബിസിനസ് വിറ്റൊഴിവാക്കാം. അല്ലെങ്കില്‍ ടിക്‌ടോക്കിന് അമേരിക്ക വിടേണ്ടിവരും.

Read more about: microsoft
English summary

Microsoft In Talks With ShareChat To Invest 100 Million Dollars

Microsoft In Talks With ShareChat To Invest 100 Million Dollars. Read in Malayalam.
Story first published: Saturday, August 8, 2020, 12:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X