കൊറോണ പ്രതിസന്ധി മില്‍മയെയും ബാധിച്ചു; പാല്‍ സംഭരണം കുറച്ചു, ഇനിയുള്ള സാധ്യതകള്‍

By Ashif N
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോഴിക്കോട്: കൊറോണ രോഗ വ്യാപനം സര്‍വ മേഖലകളെയും ബാധിച്ചിരിക്കുന്നു. സിമന്റിന് വില കുത്തനെ ഉയര്‍ന്നത് കാരണം നിര്‍മാണ മേഖല പ്രതിസന്ധിയിലാണ്. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് കാരണം എല്ലാ കടകളും എല്ലാ ദിവസവും തുറക്കുന്നില്ല. അതാകട്ടെ മില്‍മയുടെ വില്‍പ്പനയെ ശരിക്കും ബാധിച്ചിരിക്കുന്നു. ലോക്ക് ഡൗണ്‍ കൂടി ഏര്‍പ്പെടുത്തിയതോടെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് കുറഞ്ഞു. ഇത് മില്‍മയുടെ പാല്‍ വില്‍പ്പനയില്‍ വീണ്ടും ഇടിവുണ്ടാകാന്‍ കാരണമായി.

 
കൊറോണ പ്രതിസന്ധി മില്‍മയെയും ബാധിച്ചു; പാല്‍ സംഭരണം കുറച്ചു, ഇനിയുള്ള സാധ്യതകള്‍

വൈകുന്നേരങ്ങളില്‍ ക്ഷീര സംഘങ്ങളില്‍ നിന്ന് പാല്‍ ശേഖരിക്കുന്നത് കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. സംഭരണം പകുതിയായി കുറയ്ക്കാനാണ് ഇപ്പോഴത്തെ ആലോചന. വില്‍പ്പന കുറയുകയും സംഭരണം പഴയ പോലെ തുടരുകയും ചെയ്തപ്പോള്‍ പാല്‍ ഏറെ മിച്ചം വന്നു. ഇങ്ങനെ മിച്ചം വരുന്ന പാല്‍ പാല്‍പ്പൊടി നിര്‍മാണത്തിന് തമിഴ്‌നാട്ടിലെ ഫാക്ടറികളിലേക്ക് കൊണ്ടുപോകുകയായിരുന്നു പതിവ്. പാല്‍ വില്‍പ്പനയേക്കാള്‍ നഷ്ടമുള്ള ഇടപാടാണ് പാല്‍പ്പൊടി നിര്‍മാണത്തിന് പാല്‍ കൈമാറുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടിലേക്കുള്ള യാത്രയില്‍ തടസം നേരിട്ടു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സംഭരണം കുറയ്ച്ചിരിക്കുന്നത്.

 

ഇനി ലോക്ക് ഡൗണ്‍ അവസാനിക്കണം. നിലവിലെ സര്‍ക്കാര്‍ തീരുമാന പ്രകാരം മെയ് 23 വരെയാണ് ലോക്ക് ഡൗണ്‍. സാഹചര്യം വിലയിരുത്തിയ ശേഷമാകും ലോക്ക് ഡൗണ്‍ നീട്ടണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. ലോക്ക്ഡൗണ്‍ അവസാനിക്കുകയും കടകമ്പോളങ്ങള്‍ പഴയ പോലെ തുറന്ന് പ്രവര്‍ത്തിക്കുയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മാത്രമാകും മില്‍മ പാല്‍ സംഭരണം ശക്തിപ്പെടുത്തുക എന്നാണ് സൂചന. മറ്റു പല മേഖലകളെയും പോലെ ക്ഷീര കര്‍ഷകരും ഏറെ പ്രതിസന്ധിയുടെ നാളുകളിലൂടെയാണ് കടന്നുപോകുന്നത്.

Read more about: milma milk മില്‍മ
English summary

Milma think about decrease Milk Storage due to Lockdown crisis

Milma think about decrease Milk Storage due to Lockdown crisis
Story first published: Monday, May 17, 2021, 18:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X