വേർപിരിയേണ്ട സമയമായി; മിസ്ത്രിയും ടാറ്റയും പിരിയുന്നു, അവസാനിപ്പിക്കുന്നത് 7 പതിറ്റാണ്ടിലെ ബന്ധം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റാ ഗ്രൂപ്പുമായുള്ള ഏഴു പതിറ്റാണ്ടുകളുടെ പങ്കാളിത്തം അവസാനിപ്പിക്കുകയാണെന്ന് ഷാപൂർജി പല്ലോഞ്ചി (എസ്പി) ഗ്രൂപ്പ് അപ്രതീക്ഷിതമായി പറഞ്ഞു. ടാറ്റാ സൺസ് ലിമിറ്റഡിലെ 18.4 ശതമാനം ഓഹരിയുമായി പങ്കുചേരാൻ തയ്യാറാണെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് വൈരാഗ്യം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് നിരീക്ഷകർ പറയുന്നു. ടാറ്റാ സൺസിലെ രണ്ട് ഗ്രൂപ്പുകളുടെയും സഹവർത്തിത്വം അസാധ്യമാണെന്ന് നിഗമനത്തിലെത്തിയതായി കോടീശ്വരനായ വ്യവസായി പല്ലോഞ്ചി മിസ്ത്രിയുടെ നേതൃത്വത്തിലുള്ള ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പ് ചൊവ്വാഴ്ച പറഞ്ഞു.

 

കൊവിഡ് പ്രതിസന്ധി രൂക്ഷം, അര ഡസനോളം എക്‌സിക്യൂട്ടിവുകള്‍ ഗോ എയറില്‍ നിന്ന് പുറത്തേക്ക്

എസ്പി-ടാറ്റ ബന്ധം

എസ്പി-ടാറ്റ ബന്ധം

70 വർഷത്തിലേറെയായി നീണ്ടു നിൽക്കുന്നതാണ് എസ്പി-ടാറ്റ ബന്ധം. ടാറ്റാ സൺസിന്റെ മുൻകാല അടിച്ചമർത്തൽ നടപടികളും ടാറ്റാ സൺസിന്റെ ഏറ്റവും പുതിയ പ്രതികാര നടപടിയും ടാറ്റാ സൺസിലെ ഇരു ഗ്രൂപ്പുകളുടെയും പരസ്പര സഹവർത്തിത്വം അസാധ്യമാക്കിയതായിരുന്നതായി മിസ്ത്രി ഗ്രൂപ്പ് വ്യക്തമാക്കി.

ടാറ്റാ പവറിന്റെ ഇന്‍വിറ്റ് ഓഹരിയില്‍ കണ്ണുവെച്ച് പെട്രോനാസ്‌

ഓഹരി വാങ്ങൽ

ഓഹരി വാങ്ങൽ

ടാറ്റാ സൺസിലെ മിസ്ട്രി കുടുംബത്തിന്റെ ഓഹരി നിലവിലെ വിപണി മൂല്യത്തിൽ വാങ്ങാൻ തയ്യാറാണെന്ന് ടാറ്റ ഗ്രൂപ്പ് ചൊവ്വാഴ്ച സുപ്രീംകോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പിന്റെ തീരുമാനം. ടാറ്റാ ഗ്രൂപ്പ് ഹോൾഡിംഗ് കമ്പനി ചെയർമാനായിരുന്ന പല്ലോഞ്ചിയുടെ ഇളയ മകൻ സൈറസ് മിസ്ത്രി പുറത്താക്കിയതിന് ശേഷം ഇതാദ്യമായാണ് ടാറ്റ ഗ്രൂപ്പ് നിലപാട് പരസ്യപ്പെടുത്തുന്നത്.

ആക്സെഞ്ചറിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലെ 10,000 ജീവനക്കാരുടെ ജോലി ഭീഷണിയിൽ

ഓഹരി പണയം വയ്ക്കൽ

ഓഹരി പണയം വയ്ക്കൽ

കടം വീട്ടാൻ 1.5 ട്രില്യൺ ഡോളർ വിലമതിക്കുന്ന ടാറ്റാ സൺസിലെ ഓഹരി പണയം വച്ചുകൊണ്ട് പണം സ്വരൂപിക്കാൻ ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ടാറ്റാ ഗ്രൂപ്പ് ഈ നീക്കം തടഞ്ഞു. കമ്പനികളുടെ മേലുള്ള നിയന്ത്രണത്തിന് ഭീഷണിയാകാൻ സാധ്യതയുള്ള ശത്രു നിക്ഷേപകരുടെ കൈകളിലേക്ക് ഈ ഓഹരി വീഴുമെന്ന് ഭയപ്പെട്ടതിനെ തുടർന്നാണിത്. ഓഹരി വിൽപ്പന ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പിന്റെ നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധ്യതയുണ്ട്.

ഫ്യൂച്ചർ ഗ്രൂപ്പ് ഇനി അംബാനിയ്ക്ക് സ്വന്തം, വാങ്ങിയത് 24,713 കോടി രൂപയ്ക്ക്

കേസ്

കേസ്

ടാറ്റാ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കേസ് ഏറ്റെടുത്തിരിക്കുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പിനെ സഹായിക്കുന്നതിന് കമ്പനിയിലെ മിസ്ട്രി കുടുംബത്തിന്റെ ഓഹരി വാങ്ങാൻ ടാറ്റാ സൺസ് സന്നദ്ധരാണ്. വരാനിരിക്കുന്ന തിരിച്ചടവുകൾക്കായി അടിയന്തിര ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ഓഹരി പണയം വയ്ക്കാനുള്ള മിസ്ട്രി കുടുംബത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ടാറ്റ സൺസ് ഹർജി സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പ് പതിറ്റാണ്ടുകളായി ടാറ്റാ സൺസിലെ നിഷ്ക്രിയ നിക്ഷേപകരായി തുടരുകയായിരുന്നു.

English summary

Mistry and Tata seperate, ending 7-decade relationship | വേർപിരിയേണ്ട സമയമായി; മിസ്ത്രിയും ടാറ്റയും പിരിയുന്നു, അവസാനിപ്പിക്കുന്നത് 7 പതിറ്റാണ്ടിലെ ബന്ധം

The Shapoorji Pallonchi (SP) Group has unexpectedly announced the end of its seven-decade partnership with the Tata Group. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X