അടുത്ത ആറ് മാസത്തിനുള്ളിൽ മൊബൈൽ താരിഫ് വർദ്ധനവ് ഉണ്ടാകുമെന്ന് ഭാരതി എയർടെൽ ലിമിറ്റഡിന്റെ ചെയർമാൻ സുനിൽ ഭാരതി മിത്തൽ സൂചന നൽകി. പ്രതിമാസം 16 ജിബി ഡാറ്റ 160 രൂപയ്ക്ക് നൽകുന്നത് കമ്പനിയ്ക്ക് നഷ്ടമാണെന്നും ഒന്നുകിൽ നിലവിലെ ഡാറ്റ പ്ലാനുകളിൽ ഈ ഡാറ്റയുടെ പത്തിലൊന്ന് ഉപഭോഗം ചെയ്യാൻ ഉപഭോക്താക്കൾ തയ്യാറാകണം, അല്ലെങ്കിൽ ഉയർന്ന ഉപയോഗത്തിനായി കൂടുതൽ പണം നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
തടസ്സങ്ങൾ നിരവധി
നിലവിലെ താരിഫുകൾ അസാധാരണമാം വിധം കുറവാണെന്നത് ശരിയാണെങ്കിലും, എയർടെല്ലിന് താരിഫ് വർദ്ധന പദ്ധതികളിൽ നിരവധി തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. മഹാമാരി മൂലമുണ്ടായ വരുമാനം നഷ്‌ടപ്പെടുന്നത് ഇതിനകം സിം ഏകീകരണത്തിനും ഉപഭോക്താക്കൾ റീചാർജുകൾ വെട്ടിക്കുറയ്ക്കുന്നതിനും കാരണമായി. ഈ പശ്ചാത്തലത്തിൽ ഒരു താരിഫ് വർദ്ധനവ് കമ്പനിയ്ക്ക് തിരിച്ചടയായേക്കാം. കഴിഞ്ഞ വർഷത്തെപ്പോലെ താരിഫ് വർദ്ധനവിന് സർക്കാർ പിന്തുണ നൽകുമോ എന്നതും കണ്ടറിയണം.
ജിയോയുടെ സമ്മതം
റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് കൂടി താരിഫ് വർദ്ധനവിന് സമ്മതിക്കുക എന്നതാണ് പ്രധാന തടസ്സം. കഴിഞ്ഞ നാല് വർഷമായി, ജിയോ ആരംഭിച്ചതിനുശേഷമാണ് മറ്റ് കമ്പനികൾക്ക് താരിഫ് നിരക്കുകൾ കുത്തനെ കുറയ്ക്കേണ്ടി വന്നത്. ജിയോ നിരക്ക് വർദ്ധിപ്പിക്കാൻ സമ്മതിച്ചതിനുശേഷം മാത്രമാണ് കഴിഞ്ഞ ഡിസംബറിൽ 25% താരിഫ് വർദ്ധിപ്പിച്ചത്. അതിനാൽ, മറ്റൊരു വർദ്ധനവിന് ജിയോ ഇനി സമ്മതിക്കുമോ എന്നതും പ്രധാന ചോദ്യമാണ്.
എയർടെല്ലിന്റെ ലക്ഷ്യം
പുതിയ സ്മാർട്ട്‌ഫോൺ ആരംഭിക്കുന്നതിന് ജിയോയ്ക്ക് ഗൂഗിളുമായി പങ്കാളിത്തമുണ്ടെന്ന കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്. ഒരു വശത്ത് മിതമായ നിരക്കിൽ ഫോൺ ആരംഭിക്കുമ്പോൾ മറുവശത്ത് താരിഫ് ഉയർത്തുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം പൊരുത്തക്കേടാണ്. അതുകൊണ്ട് തന്നെ എയർടെല്ലിന്റെ ലക്ഷ്യം ജിയോയുടെ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നതിന് മുമ്പ് താരിഫ് വർദ്ധനവ് നടപ്പിലാക്കുക എന്നതാണ്.
എജിആർ കേസ്
എജിആർ കേസിലെ സുപ്രീം കോടതി വിധി ന്യായത്തിന്റെ അന്തിമ ഫലത്തെയും ആശ്രയിച്ചിരിക്കും. താരിഫ് വർദ്ധനവ്. കനത്ത പിഴ താങ്ങാനാകാതെ വോഡഫോൺ ഐഡിയ ലിമിറ്റഡ് പാപ്പരത്തത്തിൽ അവസാനിക്കുകയാണെങ്കിൽ, എയർടെല്ലും ജിയോയും മാത്രമാകും ഇന്ത്യയിലെ ടെലികോം വിപണിയിൽ. അതിനാൽ തന്നെ വരുമാനത്തിൽ വർധനവുണ്ടാകും. അങ്ങനെ സംഭവിച്ചാൽ ഉടനടി താരിഫ് വർദ്ധനവിന്റെ ആവശ്യം വരികയുമില്ല.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
