പ്രധാനമന്ത്രി നരേന്ദ്ര മോദി പി.എം കിസാൻ പദ്ധതി പ്രകാരം ആറാം ഗഡു ധനസഹായം വീഡിയോ കോൺഫറൻസിംഗിലൂടെ പ്രഖ്യാപിച്ചു. പിഎം-കിസാൻ സമ്മാൻ നിധി പ്രകാരം പദ്ധതിയുടെ ആറാം ഗഡു 17,000 കോടി ഒരൊറ്റ ക്ലിക്കിലൂടെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. പിഎം കിസാൻ പദ്ധതി പ്രകാരം 14 കോടി കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീചം മൂന്ന് തുല്യ ഗഡുക്കളായാണ് സർക്കാർ നൽകുന്നത്.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ
നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റുന്നത്. ഇടനിലക്കാരോ കമ്മീഷനോ ഇല്ലാതെ നേരിട്ട് തുക കർഷകരിലേക്കാണ് പോകുന്നത്. പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നതിനാൽ താൻ സംതൃപ്തനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2018 ഡിസംബർ 1 ന് ആരംഭിച്ച പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജ (പിഎം-കിസാൻ) പദ്ധതി ഇതിനകം തന്നെ 50000 രൂപയുടെ നേരിട്ടുള്ള ക്യാഷ് ബെനിഫിറ്റ് നൽകിയിട്ടുണ്ട്.
കർഷകർക്ക് നേട്ടം
9.9 കോടിയിലധികം കർഷകർക്ക് ഇതുവരെ 75,000 കോടി രൂപ ലഭിച്ചു കഴിഞ്ഞു. ഇത് അവരുടെ കാർഷിക ആവശ്യങ്ങൾ നിറവേറ്റാനും അവരുടെ കുടുംബത്തെ സഹായിക്കാനും പ്രാപ്തമാക്കി. കൃഷിക്കാർക്ക് ഫണ്ടുകൾ ആധാർ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതിലൂടെ സമാനതകളില്ലാത്ത വേഗതയിലാണ് പിഎം-കിസാൻ പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് -19 മഹാമാരി സമയത്ത് കർഷകരെ സഹായിക്കുന്നതിനും ഈ പദ്ധതി നിർണായകമാണ്. ലോക്ക്ഡൗൺ കാലയളവിൽ കർഷകരെ സഹായിക്കുന്നതിനായി ഏകദേശം 22,000 കോടി രൂപ നൽകിയിരുന്നു.
മറ്റ് പദ്ധതികൾ
കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ, കർഷക ഗ്രൂപ്പുകൾ എന്നിവയ്ക്കായി കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ കീഴിൽ ഒരു ലക്ഷം കോടി രൂപ ധനസഹായവും പ്രധാനമന്ത്രി മോദി ആരംഭിച്ചു. കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിൽ ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്ര പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു. വിളവെടുപ്പിനു ശേഷമുള്ള മാനേജ്മെൻറ് ഇൻഫ്രാസ്ട്രക്ചർ, കമ്മ്യൂണിറ്റി ഫാർമിംഗ് ആസ്തികളായ കോൾഡ് സ്റ്റോറേജ്, കളക്ഷൻ സെന്ററുകൾ എന്നിവ സൃഷ്ടിക്കുന്നതിന് ഫണ്ട് ഉത്തേജനം നൽകും.
ഗുണകരം
ഈ പദ്ധതികൾ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മൂല്യം നേടാൻ സഹായിക്കും. കാരണം അവർക്ക് ഉയർന്ന വിലയ്ക്ക് സംഭരിക്കാനും വിൽക്കാനും പാഴാക്കൽ കുറയ്ക്കാനും പ്രോസസ്സിംഗും മൂല്യവർദ്ധനവും വർദ്ധിപ്പിക്കാനും കഴിയുംമെന്ന് സർക്കാർ വ്യക്തമാക്കി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
