ഉടന്‍ തിരുത്തല്‍ നേരിടാവുന്ന 3 ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് ഓഹരിയും; ജാഗ്രതൈ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള വിപണികള്‍ ചാഞ്ചാട്ടത്തിലാണെങ്കിലും ഇന്ത്യന്‍ വിപണി മുന്നേറ്റത്തിന്റെ പാതയിലൂടെയാണ് നീങ്ങുന്നത്. ഓരോ തിരിച്ചടിയില്‍ നിന്നും അതിവേഗം കരകയറുന്നതും മുന്നേറാനുള്ള വ്യഗ്രതയും ആഭ്യന്തര വിപണിയില്‍ പ്രകടമാണ്. എന്നിരുന്നാലും ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും വിപണിയില്‍ സജീവമാണ്‌. ഇത്തരത്തില്‍ ഹ്രസ്വാകലയളവില്‍ തിരുത്തല്‍ നേരിടാവുന്ന 3 ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

 

ഓറോബിന്ദോ ഫാര്‍മ

ഓറോബിന്ദോ ഫാര്‍മ

രാജ്യത്തെ മുന്‍നിര മരുന്ന് നിര്‍മാണ കമ്പനിയാണ് ഓറോബിന്ദോ ഫാര്‍മ. 1986-ലാണ് തുടക്കം. ജനറല്‍ വിഭാഗത്തിലുള്ള മരുന്നുകളിലും രാസസംയുക്തങ്ങളുടെ നിര്‍മാണത്തിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ആന്റിബയോട്ടിക്കുകള്‍, ആന്റി റിട്രോവൈറല്‍, ഹൃദയം, നാഡിവ്യൂഹം, ഉദരം എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്കും അലര്‍ജി പ്രതിരോധിക്കുന്നതിനുമുള്ള മരുന്നുകളാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍. 120-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ആസ്ട്രസെനക്ക, ഫൈസര്‍ പോലുള്ള ആഗോള ഫാര്‍മ കമ്പനികളുമായി ബിസിനസ് പങ്കാളിത്തവുമുണ്ട്.

Also Read: കാര്‍ഷിക മേഖലയെ ടെക്‌നോളജി ഉഴുതുമറിക്കുന്നു; മാറ്റത്തിന്റെ നേട്ടം കൊയ്യാവുന്ന 5 ഓഹരികള്‍Also Read: കാര്‍ഷിക മേഖലയെ ടെക്‌നോളജി ഉഴുതുമറിക്കുന്നു; മാറ്റത്തിന്റെ നേട്ടം കൊയ്യാവുന്ന 5 ഓഹരികള്‍

ഫാര്‍മ ഓഹരി

അതേസമയം 526 രൂപ നിലവാരത്തിലാണ് ഓറോബിന്ദോ ഫാര്‍മ (BSE: 524804, NSE : AUROPHARMA) ഓഹരികള്‍ ചൊവ്വാഴ്ച രാവിലെ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും ഹ്രസ്വകാലയളവില്‍ 485 രൂപ നിലവാരത്തിലേക്ക് ഓഹരിയുടെ വില ഇടിയാമെന്ന് റെലിഗെയര്‍ ബ്രോക്കിങ് സൂചിപ്പിച്ചു. ഫാര്‍മ ഓഹരികള്‍ പൊതുവില്‍ ദുര്‍ബലാവസ്ഥ പ്രകടിപ്പിക്കുന്നു.

കൂടാതെ ഓറോബിന്ദോ ഫാര്‍മ ഓഹരിയുടെ ചാര്‍ട്ടില്‍ സ്ഥിരതയാര്‍ജിക്കലിനു ശേഷം നിലവാരം തകര്‍ത്ത വീഴ്ച കാണാം. ഈ മിഡ് കാപ് ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ 538 നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

എം & എം ഫിനാന്‍ഷ്യല്‍

എം & എം ഫിനാന്‍ഷ്യല്‍

മഹീന്ദ്ര ഗ്രൂപ്പിന്റെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ എം & എം ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രധാനമായും വാഹന വായ്പകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മിഡ് കാപ് ഓഹരികള്‍ 228 രൂപയിലാണ് ചൊവ്വാഴ്ച രാവിലെ വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും ഹ്രസ്വകാലയളവില്‍ ഓഹരിയുടെ വില 218 രൂപ നിലവാരത്തിലേക്ക് തിരുത്തല്‍ നേരിടാമെന്ന് റിലയന്‍സ് സെക്യൂരിറ്റീസ് സൂചിപ്പിച്ചു.

എം & എം ഫിനാന്‍ഷ്യല്‍ സര്‍വീസസ് (BSE: 532720, NSE : M&MFIN) ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ട്രേഡ് എടുക്കുന്നവര്‍ 231 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

ടാറ്റ സ്റ്റീല്‍

ടാറ്റ സ്റ്റീല്‍

ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ മുന്‍നിര സ്റ്റീല്‍ നിര്‍മാണ കമ്പനിയാണ് ടാറ്റാ സ്റ്റീല്‍. ഇന്ത്യയിലെ രാണ്ടാമത്തെ വലിയ സ്റ്റീല്‍ ഉത്പാദകരുമാണ്. ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലോകത്തെ വന്‍കിട സ്റ്റീല്‍ കമ്പനിയെന്ന വിശേഷണവും ടാറ്റ സ്റ്റീലിന് സ്വന്തം. ബ്രിട്ടണ്‍, നെതര്‍ലാന്‍ഡ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ഉത്പാദന കേന്ദ്രങ്ങളുണ്ട്. 80,000-ലധികം ജീവനക്കാരുണ്ട്.

Also Read: ബ്രേക്ക്ഡൗണ്‍! ഉടന്‍ തിരിച്ചടി നേരിടാവുന്ന 4 ഓഹരികള്‍; കൈവശമുണ്ടോ?Also Read: ബ്രേക്ക്ഡൗണ്‍! ഉടന്‍ തിരിച്ചടി നേരിടാവുന്ന 4 ഓഹരികള്‍; കൈവശമുണ്ടോ?

ലാര്‍ജ് കാപ് ഓഹരി

അതേസമയം 105 രൂപ നിലവാരത്തിലാണ് ചൊവ്വാഴ്ച രാവിലെ ടാറ്റ സ്റ്റീല്‍ (BSE: 500470, NSE : TATASTEEL) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും ഹ്രസ്വകാലയളവില്‍ ഓഹരിയുടെ വില 96 രൂപ നിലവാരത്തിലേക്ക് ഇടിയാമെന്ന് റെലിഗെയര്‍ ബ്രോക്കിങ് സൂചിപ്പിച്ചു. ഈ ലാര്‍ജ് കാപ് ഓഹരിയുടെ ചാര്‍ട്ടില്‍ സ്ഥിരതയാര്‍ജിക്കലിനു ശേഷം നിലവാരം തകര്‍ത്തുള്ള വീഴ്ച ദൃശ്യമായിട്ടുണ്ട്.

ടാറ്റ സ്റ്റീല്‍ ഓഹരിയില്‍ ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ 107 നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock share share market trading
English summary

Momentum Trading: 3 Stocks Show Breakdown In Charts Include Tata Group Share Consider Short Sell

Momentum Trading: 3 Stocks Show Breakdown In Charts Include Tata Group Share Consider Short Sell
Story first published: Tuesday, September 20, 2022, 12:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X