പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ സ്ഥാപകൻ അസിം പ്രേംജി ഒരു ദിവസം നൽകുന്ന സംഭാവന 22 കോടി രൂപയെന്ന് റിപ്പോർട്ടുകൾ. ഈ വർഷം 7,904 കോടി രൂപയാണ് അദ്ദേഹം സംഭാവനയായി നൽകിയിരിക്കുന്നത്. നേരത്തെ ഹുറൻ റിപ്പോർട്ട് ഇന്ത്യയുടെ പട്ടികയിലെ ഒന്നാമനായിരുന്ന എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നാടാറിനെ പിന്നിലാക്കിയാണ് അകമഴിഞ്ഞ സംഭാവനകൾ നൽകി പ്രേംജി ഒന്നാമതെത്തിയിരിക്കുന്നത്.
മറ്റ് കോടീശ്വരന്മാർ
ശിവ് നാടാറിന്റെ സംഭാവന 720 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇത് 826 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം പ്രേംജി 426 കോടി രൂപയാണ് സംഭാവന നൽകിയിരുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഇന്ത്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനി 458 കോടി രൂപ സംഭാവന നൽകി മൂന്നാം സ്ഥാനത്തെത്തി. ഒരു വർഷം മുമ്പ് അദ്ദേഹം നൽകിയ സംഭാവനകൾ 402 കോടി രൂപയായിരുന്നു.
പിഎം കെയേഴ്സ് ഫണ്ട്
കോവിഡ് അണുബാധയ്‌ക്കെതിരെ പോരാടുന്നതിനായി 1,500 കോടി രൂപയുടെ സംഭാവന നൽകി മുൻ നിരയിലുള്ളത് ടാറ്റാ സൺസാണ്യ രണ്ടാം സ്ഥാനത്ത്, പ്രേംജി 1,125 കോടി രൂപ സംഭാവന നൽകി. അംബാനിയുടെ 510 കോടി രൂപയും നൽകി. കൂടുതൽ പേരും പിഎം-കെയേർസ് ഫണ്ടിലേക്കാണ് സംഭാവന നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസ് 500 കോടി രൂപയും ആദിത്യ ബിർള ഗ്രൂപ്പ് 400 കോടി രൂപയും പിഎം കെയേഴ്സിലേയ്ക്ക് സംഭാവന ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
പ്രേംജിയുടെ ആകെ സംഭാവന
പ്രേംജിയുടെ ആകെ സംഭാവന 175 ശതമാനം ഉയർന്ന് 12,050 കോടി രൂപയായി. വിപ്രോയിലെ 13.6 ശതമാനം ഓഹരികൾ അസിം പ്രേംജി എൻഡോവ്‌മെൻറ് ഫണ്ടിന് സ്വന്തമാണെന്നും പ്രൊമോട്ടർ ഷെയറുകളിൽ നിന്ന് സമ്പാദിച്ച മുഴുവൻ പണവും സ്വീകരിക്കാൻ അവകാശമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭാവനകൾ
10 കോടിയിലധികം സംഭാവന നൽകിയ വ്യക്തികളുടെ എണ്ണം കഴിഞ്ഞ വർഷം 72 ൽ നിന്ന് 78 ആയി കുറഞ്ഞു. 27 കോടി രൂപ സംഭാവന നൽകി എടിഇ ചന്ദ്ര ഫൌണ്ടേഷന്റെ അമിത് ചന്ദ്രയും അർച്ചന ചന്ദ്രയുമാണ് പട്ടികയിൽ പ്രവേശിച്ച ആദ്യത്തെ പ്രൊഫഷണൽ മാനേജർമാർ. നന്ദൻ നിലേകനി (159 കോടി രൂപ), എസ് ഗോപാൽകൃഷ്ണൻ (50 കോടി രൂപ), എസ് ഡി ഷിബുലാൽ (32 കോടി രൂപ) എന്നിങ്ങനെ ഇൻഫോസിസിന്റെ മൂന്ന് സഹസ്ഥാപകരും പട്ടികയിലുണ്ട്.
സ്ത്രീകൾ
അഞ്ച് കോടി രൂപ സംഭാവന ചെയ്ത 109 വ്യക്തികളുടെ പട്ടികയിൽ ഏഴ് സ്ത്രീകളുണ്ട്. രോഹിണി നിലേകനിയുടെ 47 കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്. 5.3 കോടി രൂപ സംഭാവന നൽകിയ 37 വയസുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ സഹസ്ഥാപകൻ ബിന്നി ബൻസാലാണ്.
വിവിധ മേഖലകൾ
9,324 കോടി രൂപ സംഭാവന ചെയ്ത പ്രേംജിയുടെയും നാടാറിന്റെ നേതൃത്വത്തിൽ 90 കോടീശ്വരന്മാരാണ് വിദ്യാഭ്യാസ മേഖലയിലേയ്ക്ക് സംഭാവന ചെയ്തിരിക്കുന്നത്. 84 പേരുമായി ആരോഗ്യ സംരക്ഷണ രംഗം രണ്ടാം സ്ഥാനത്തെത്തി. 41 ദാതാക്കളുമായി ദുരന്ത നിവാരണവും പുനരധിവാസവും മൂന്നാമതെത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
