ഈ രണ്ടു സ്റ്റോക്കുകളില്‍ 33 ശതമാനം വരെ നേട്ടം പ്രവചിച്ച് മോട്ടിലാല്‍ ഓസ്‌വാള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായി നേട്ടങ്ങളുടെ കഥ പറയുകയാണ് ഓഹരി വിപണി. തിങ്കളാഴ്ച്ചയും റെക്കോര്‍ഡ് ഉയരത്തില്‍ ഇന്ത്യന്‍ സൂചികകള്‍ ക്ലോസ് ചെയ്തു. ഓരോ ദിവസവും വിപണി മുന്നോട്ടു കുതിക്കവെ ഏതു ഓഹരിയില്‍ നിക്ഷേപം നടത്തണമെന്ന ചോദ്യം നിങ്ങളെ അലട്ടുന്നുണ്ടോ? ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാല്‍ ഓസ്‌വാള്‍ രണ്ടു സ്‌റ്റോക്കുകളില്‍ 'ബൈ' കോളുമായി രംഗത്തുവന്നിരിക്കുകയാണ്.

 

സംഭവം ഏതൊക്കെയന്നല്ലേ — ബിപിസിഎല്ലും ഓഎന്‍ജിസിയും. ബിപിസിഎല്ലിന്റെ ഓഹരി വിലയില്‍ 33 ശതമാനം ഉയര്‍ച്ചയും ഓഎന്‍ജിസിയുടെ ഓഹരി വിലയില്‍ 29 ശതമാനം ഉയര്‍ച്ചയുമാണ് മോട്ടിലാല്‍ ഓസ്‌വാള്‍ പ്രവചിക്കുന്നത്.

 
ഈ രണ്ടു സ്റ്റോക്കുകളില്‍ 33 ശതമാനം വരെ നേട്ടം പ്രവചിച്ച് മോട്ടിലാല്‍ ഓസ്‌വാള്‍

തിങ്കളാഴ്ച്ച (ഓഗസ്റ്റ് 16) വ്യാപാരം അവസാനിക്കുമ്പോള്‍ 463.50 എന്ന നിലയില്‍ ബിപിസിഎല്ലിന്റെ ഓഹരി വില കാണാം. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ നിന്നും 33 ശതമാനം ഉണര്‍വ് ബിപിസിഎല്ലിന് സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് സ്ഥാപനം പറയുന്നു. അതായത് 615 രൂപ വരെയ്ക്കും കമ്പനിയുടെ ഓഹരി വില ഉയരാം. പ്രതീക്ഷിച്ചതിലും മികവാര്‍ന്ന മാര്‍ക്കറ്റിങ് പ്രകടനമാണ് കഴിഞ്ഞ പാദത്തില്‍ ബിപിസിഎല്‍ കാഴ്ച്ചവെച്ചത്. ഇതേസമയം, ഓരോ പാദത്തിലുമുള്ള വോളിയം അടിസ്ഥാനപ്പെടുത്തുമ്പോള്‍ 14 ശതമാനം ഇടിവ് കമ്പനി രേഖപ്പെടുത്തുന്നുണ്ട്. എന്തായാലും രണ്ടാം കോവിഡ് തരംഗത്തിനിടെയും ഡിമാന്‍ഡിനോട് നീതിപുലര്‍ത്തുംവിധം എണ്ണ സംസ്‌കരണം നടത്താന്‍ ബിപിസിഎല്ലിന് സാധിച്ചു.

എന്തായാലും കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീങ്ങുകയാണ് ഇപ്പോള്‍. സംസ്‌കരണശാലകള്‍ പൂര്‍വാധികം ഉണര്‍വോടെ സജീവമാകുന്നു. അടുത്ത രണ്ടു മൂന്നു വര്‍ഷത്തിനകം പ്രതിദിനം 30 ലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുകയാണ് ബിപിസിഎല്ലിന്റെ ലക്ഷ്യം. ഇതുവഴി ദീര്‍ഘകാല ശരാശരിയിലേക്ക് സംസ്‌കരണ മാര്‍ജിന്‍ കൊണ്ടുവരാന്‍ (ബാരലിന് 5 മുതല്‍ 6 ഡോളര്‍ വരെ) കമ്പനിക്ക് സാധിക്കും.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുമ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങും. ഇതു ഇന്ധനവില്‍പ്പനയെ ഗൗരവമായി സ്വാധീനിക്കുമെന്ന പ്രതീക്ഷ മാനേജ്‌മെന്റിനുണ്ട്. വ്യവസായിക ഡീസലിന് ഡിമാന്‍ഡ് വര്‍ധിക്കുന്നതും ബിപിസിഎല്ലിന്റെ വളര്‍ച്ചയ്ക്ക് കരുത്തുപകരും. ചൈനയിലെയും ഇന്ത്യയിലെയും സമ്പദ്ഘടനകള്‍ പഴയനിലയിലേക്ക് തിരിച്ചുവരുന്നതും കമ്പനിക്ക് തുണയാവുമെന്നാണ് മോട്ടിലാല്‍ ഓസ്‌വാളിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

മോട്ടിലാല്‍ ഓസ്‌വാള്‍ 'ബൈ' കോള്‍ നല്‍കിയിരിക്കുന്ന മറ്റൊരു സ്‌റ്റോക്ക് ഓഎന്‍ജിസിയാണ്. തിങ്കളാഴ്ച്ച ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 0.69 ശതമാനം ഇടിവോടെയാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. 115.30 രൂപയാണ് ഓഎന്‍ജിസിയുടെ ഇപ്പോഴത്തെ ഓഹരി വിലയും. എന്തായാലും ഓഎന്‍ജിസിയുടെ ഓഹരി വില 29 ശതമാനം വരെ ഉയരാമെന്ന് മോട്ടിലാല്‍ ഓസ്‌വാള്‍ പ്രവചിക്കുന്നു. 150 രൂപയാണ് ഓഎന്‍ജിസിക്ക് ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില.

ജൂലായില്‍ ബാരലിന് 75 ഡോളര്‍ കുറിച്ച ശേഷം രാജ്യാന്തര വിപണിയില്‍ എണ്ണവില സാവധാനം കുറയുകയാണ്. നിലവില്‍ ബാരലിന് 70 ഡോളര്‍ നിലവാരം എണ്ണയ്ക്കുണ്ട്. ഓപെക്ക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കൂട്ടുന്നതോടെ 60-65 ഡോളര്‍ നിലവാരത്തിലേക്ക് അസംസ്‌കൃത എണ്ണവിലയെത്തും. 2022-23 സാമ്പത്തിക വര്‍ഷം 63/60 ഡോളര്‍ നിലവാരമാണ് ബ്രെന്‍ഡ് ക്രൂഡിന് മോട്ടിലാല്‍ ഓസ്‌വാള്‍ പ്രവചിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഓഎന്‍ജിസിയുടെ ഓഹരി വില 150 രൂപ വരെ തൊടാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ പ്രവചനം.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. മോട്ടിലാല്‍ ഓസ്വാള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ ബ്രോക്കറേജ് റിപ്പോര്‍ട്ടാണ് ലേഖനത്തിന് ആധാരം. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

English summary

Motilal Oswal Gives Buy Call On BPCL And ONGC; Expects Up To 33 Per Cent Return; Know More

Motilal Oswal Gives Buy Call On BPCL And ONGC; Expects Up To 33 Per Cent Return; Know More. Read in Malayalam.
Story first published: Monday, August 16, 2021, 18:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X