അടുത്ത ആറുമാസങ്ങള്‍ക്കുള്ളില്‍‌ 43% സ്ത്രീകളെ നിയമിക്കുെമന്ന് എംഎസ്എംഇകളും സ്റ്റാര്‍‌ട്ടപ്പുകളും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിരവധി സ്റ്റാർട്ടപ്പുകളും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുമാണ് (എംഎസ്എംഇ) കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ അവരുടെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയത്. കൊവിഡ് മഹാമാരി അവരുടെ ബിസിനസിനെയും വരുമാനത്തെയും സാരമായി ബാധിച്ചതിനാല്‍ സ്ത്രീ ജീവനക്കാരുടെ എണ്ണം 31 ശതമാനം കുറയ്ക്കുകയുണ്ടായി. കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് നടത്തിയ സർവേ ഫലത്തിൽ പല ബിസിനസുകളും ചെലവ് ചുരുക്കുകയും ചിലത് താൽക്കാലികമായി അല്ലെങ്കിൽ ശാശ്വതമായി അടച്ചുപൂട്ടുകയും ചെയ്തതായി പറയുന്നു. സ്റ്റാർട്ടപ്പുകൾ, എം‌എസ്‌എം‌ഇകൾ, സംരംഭകർ എന്നിവരിൽ നിന്നുൾപ്പടെ 7,000 ത്തിലധികം പ്രതികരണങ്ങൾ ലഭിച്ച സർവേയിൽ, അടുത്ത 6 മാസത്തിനുള്ളിൽ ജോലിക്കാരെ സംബന്ധിച്ച കാഴ്ചപ്പാടിനൊപ്പം, തൊഴിൽ ശക്തി ക്രമീകരണങ്ങളും കോവിഡ് മൂലമുള്ള സ്ത്രീകളുടെ തൊഴിൽ പ്രത്യാഘാതവും പരിശോധിക്കുന്നു.

 
 അടുത്ത ആറുമാസങ്ങള്‍ക്കുള്ളില്‍‌ 43% സ്ത്രീകളെ നിയമിക്കുെമന്ന് എംഎസ്എംഇകളും സ്റ്റാര്‍‌ട്ടപ്പുകളും

25 ശതമാനം സ്റ്റാർട്ടപ്പുകളും എം‌എസ്‌എം‌ഇകളും തങ്ങളുടെ ബിസിനസ്സ് നിർത്തിവച്ചിരിക്കുകയാണെന്നും എല്ലാ തൊഴിലാളികളെയും പറഞ്ഞു വിട്ടയച്ചതായും സർവേ കണ്ടെത്തി. തങ്ങളുടെ ജീവനക്കാരുടെ എണ്ണം 50% അല്ലെങ്കിൽ അതിൽ കൂടുതൽ കുറഞ്ഞുവെന്ന് 15% പേർ പറയുന്നു. ജീവനക്കാരുടെ എണ്ണത്തിൽ 25-50% ഇടിവുണ്ടായെന്ന് 19% പേരും അഭിപ്രായപ്പെടുന്നു. മറ്റൊരു 19% പേർ തങ്ങളുടെ തൊഴിൽ ശക്തി 25% വരെ കുറഞ്ഞുവെന്നും പറഞ്ഞു. 6% പേർ മാത്രമാണ് തങ്ങളുടെ തൊഴിൽ ശക്തി വർദ്ധിച്ചതെന്നും 16% പേർക്ക് പ്രീ-കോവിഡ് കാലയളവിലെപ്പോലെ തന്നെ ജീവനക്കാരുണ്ടെന്നും വ്യക്തമാക്കുന്നു. എങ്കിലും, പാൻഡെമിക് മൂലമുള്ള തൊഴിൽ ശക്തി ക്രമീകരണം വനിതാ ജീവനക്കാരെ ഏറ്റവും കൂടുതൽ ബാധിച്ചുവെന്ന് സർവേ അവകാശപ്പെടുന്നു. കോവിഡ് -19 പാൻഡെമിക്കിന്റെ 8 മാസത്തിനിടെ ഒരു ബിസിനസ്സ് പോലും വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ല.

 

സർവേയിൽ പങ്കെടുത്തവരിൽ 7% പേർ തങ്ങളുടെ തൊഴിൽ വിഭാഗത്തിലെ സ്ത്രീകളിൽ 50-100% വരെ കുറച്ചതായി അഭിപ്രായപ്പെട്ടു, വനിതാ ജീവനക്കാർ 25-50% വരെ കുറഞ്ഞെന്ന് 12% പേരും വ്യക്തമാക്കി. എന്നിരുന്നാലും, ഒരു കൂട്ടം സ്റ്റാർട്ടപ്പുകളും എം‌എസ്‌എം‌ഇകളും അടുത്ത 6 മാസത്തിനുള്ളിൽ തങ്ങളെ നിയമിക്കുകയും സ്ത്രീകളെ അവരുടെ ബിസിനസിൽ നിയമിക്കുകയും ചെയ്യുമെന്ന് അവകാശപ്പെടുന്നു. 1-5 വനിതാ ജോലിക്കാരെ നിയമിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് 30% പേർ അഭിപ്രായപ്പെട്ടപ്പോൾ 13% പേർ 6-10 വനിതാ ജോലിക്കാരെ നിയമിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും 7% സ്ത്രീകളെ നിയമിക്കുന്നതിനെക്കുറിച്ച് ഉറപ്പില്ലെന്നും 50% പേർ ഒരു വനിതാ ജോലിക്കാരെയും നിയമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ആത്മനിഭർ ഭാരത് പദ്ധതിയിലൂടെ ഈ ചെറുകിട വ്യവസായങ്ങളെ സഹായിക്കാനുള്ള നടപടികള്‍ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഈ വർഷം ജൂലൈയിൽ ബിസിനസ്സുകളിൽ നിന്നുള്ള പ്രതിരണങ്ങള്‍ക്ക് അതിന്റെ ഗുണങ്ങൾ പരിമിതവുമാണ്.

Read more about: msme startup women job ജോലി
English summary

msmes startups plan to hire 43% of women in the next 6 months | അടുത്ത ആറുമാസങ്ങള്‍ക്കുള്ളില്‍‌ 43% സ്ത്രീകളെ നിയമിക്കുെമന്ന് എംഎസ്എംഇകളും സ്റ്റാര്‍‌ട്ടപ്പുകളും

msmes startups plan to hire 43% of women in the next 6 months
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X