പബ്ജിയെ തിരികെ കൊണ്ടുവരാൻ ഒരുങ്ങി മുകേഷ് അംബാനി, പബ്ജി കളിക്കാർക്ക് സന്തോഷ വാർത്ത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ പബ്ജി നിരോധിച്ചത് ആരാധകർക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ഇതാ പബ്ജി കളിക്കാർക്ക് ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ദക്ഷിണ കൊറിയൻ കമ്പനിയായ പബ്ജി കോർപ്പറേഷൻ, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോയുമായി ചേർന്ന് ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് അനൌദ്യോഗിക റിപ്പോർട്ട്. ഗെയിമിംഗ് ഭീമനായ പബ്ജി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) ടെലികോം വിഭാഗവുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

 

പബ്ജി നിരോധനം

പബ്ജി നിരോധനം

നിലവിൽ പബ്ജി ഇന്ത്യൻ വിപണിയിൽ നിരോധിച്ചിരിക്കുകയാണ്. ഇരു കമ്പനികളും തമ്മിലുള്ള ചർച്ചകൾ വരുമാനം പങ്കിടലും പ്രാദേശികവൽക്കരണവും ചർച്ച ചെയ്യുന്ന ഒരു ഘട്ടത്തിലെത്തിയെന്ന ചർച്ചകളാണ് പുറത്തു വരുന്നത്. എന്നിരുന്നാലും, പബ്ജിയോ റിലയൻസ് ജിയോയോ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ നൽകിയിട്ടില്ല. ഇരു കമ്പനികളും തമ്മിൽ കരാറിലേർപ്പെട്ടാൽ പബ്ജി ലൈറ്റിനായി രജിസ്റ്റർ ചെയ്യുന്ന ജിയോ ഉപയോക്താക്കൾക്ക് എക്സ്ക്ലൂസീവ് റിവാർഡുകൾ ലഭിക്കുമെന്നാണ് വിവരം.

കേന്ദ്ര സര്‍ക്കാര്‍ ഇ - സിഗരറ്റ് നിരോധിക്കാനൊരുങ്ങുന്നു

നേട്ടങ്ങൾ

നേട്ടങ്ങൾ

റിലയൻസ് ജിയോയും പബ്ജിയും തമ്മിലുള്ള ഈ കരാർ നടപ്പിലായാൽ ഇരു കമ്പനികൾക്കും പരസ്പരം പ്രയോജനകരമായിരിക്കും. പബ്ജിയ്ക്ക് ഏറ്റവും വലിയ വിപണികളിലൊന്ന് ഇതുവഴി ലഭിക്കുന്നത്. അതേസമയം റിലയൻസ് ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗ് വിപണിയിലെ വലിയ സാധ്യതകളായിരിക്കും ലക്ഷ്യം കണ്ടിരിക്കുന്നത്. ഓൺ‌ലൈൻ ഗെയിമിംഗ് ഭാവിയിൽ രാജ്യത്തെ മിക്ക വിനോദ മാധ്യമങ്ങളേക്കാളും വലുതായിരിക്കുമെന്ന് മുകേഷ് അംബാനി ഈ വർഷം ഫെബ്രുവരിയിൽ പറഞ്ഞിരുന്നു.

ഗെയിമിംഗ് സാധ്യത

ഗെയിമിംഗ് സാധ്യത

മുംബൈയിൽ നടന്ന ഫ്യൂച്ചർ ഡീകോഡ് സിഇഒ ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ലയോട് സംസാരിച്ച അംബാനി, ഇന്ത്യയിൽ ഗെയിമിംഗിന്റെ സാധ്യതകൾ വ്യക്തമാക്കിയിരുന്നു. സംഗീതം, സിനിമകൾ, ടെലിവിഷൻ ഷോകൾ എന്നിവയേക്കാൾ ഗെയിമിംഗിന് വലിയ സാധ്യതകളുണ്ടെന്നാണ് മുകേഷ് അംബാനി വ്യക്തമാക്കിയത്. വ്യവസായം ഇപ്പോഴും ഒരു പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഇൻറർനെറ്റ്, മൊബൈൽ ഉപയോക്താക്കളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ വളർച്ചയ്ക്ക് വളരെയധികം സാധ്യതകൾ കാണുന്നുണ്ടെന്ന് ആർ‌ഐ‌എൽ ചെയർമാൻ അഭിപ്രായപ്പെട്ടു.

റിലയൻസ് ജിയോയുടെ ലക്ഷ്യം

റിലയൻസ് ജിയോയുടെ ലക്ഷ്യം

കൺസോൾ പോലുള്ള ഗെയിമിംഗിനെ പിന്തുണയ്ക്കുന്നതിനായി റിലയൻസ് ജിയോ 2019 ൽ ജിയോ ഫൈബർ സെറ്റ്-ടോപ്പ് ബോക്സ് പ്രഖ്യാപിച്ചിരുന്നു, ഇത് പുതിയ വിനോദത്തിനും ഗെയിമിംഗ് അനുഭവത്തിനും സഹായിക്കുമെന്ന് അന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ വിപണിയിലെ ഓൺലൈൻ ഗെയിമിംഗ് വ്യവസായത്തിന്റെ വളർച്ചാ സാധ്യതകളെക്കുറിച്ച് അത്തരമൊരു കാഴ്ചപ്പാട് ഉള്ളതിനാൽ, PUBG ഉം റിലയൻസ് ജിയോയും ഉടൻ തന്നെ വലിയ പ്രഖ്യാപനം നടത്തിയാൽ ആശ്ചര്യപ്പെടാനില്ല.

ആമസോണിന്റേയും വാൾമാര്‍ട്ടിന്റേയും ഒപ്പം യൂസഫലിയുടെ ലുലു ഗ്രൂപ്പും പട്ടികയിൽ ! മലയാളികള്‍ക്ക് അഭിമാനം

ഗെയിമിംഗ് വിപണി

ഗെയിമിംഗ് വിപണി

സെൻസർ ടവർ റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള മൊത്തം ഇൻസ്റ്റാളേഷനുകളുടെ 24 ശതമാനവും ഉൾക്കൊള്ളുന്ന 175 ദശലക്ഷത്തിലധികം ഇൻസ്റ്റാളേഷനുകൾ പബ്ജിയ്ക്ക് ഇന്ത്യയിൽ ഉണ്ട്. മൾട്ടിപ്ലെയർ ഗെയിമിനുള്ള ഒരു വലിയ വിപണിയാണ് ഇന്ത്യയെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ ആപ്ലിക്കേഷൻ ഡൌൺലോഡ് വിപണിയായതിനാൽ PUBG ഉൾപ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ ഭാവി വരുമാന സാധ്യതകളെ ഇന്ത്യയുടെ വിലക്ക് ബാധിച്ചിട്ടുണ്ട്.

അംബാനി ഇനി പിന്നോട്ടില്ല, റിലയൻസ് ലോകത്തിലെ ഏറ്റവും മികച്ച 100 കമ്പനികളിലെ ഏക ഇന്ത്യൻ കമ്പനി

English summary

Mukesh Ambani May Bring Back PUBG, Good News For PUBG Players | പബ്ജിയെ തിരികെ കൊണ്ടുവരാൻ ഒരുങ്ങി മുകേഷ് അംബാനി, പബ്ജി കളിക്കാർക്ക് സന്തോഷ വാർത്ത

Here's the good news for Pabji players. According to an unofficial report, the South Korean company Pabji Corporation will resume operations in India in association with Mukesh Ambani-led Reliance Jio. Read in malayalam.
Story first published: Monday, September 21, 2020, 15:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X