കൊച്ചി: സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാനായി മുത്തൂറ്റ് ഫിനാന്‍സ് മുന്‍നിര സ്വകാര്യ ജനറല്‍ ഇന്‍ഷൂറന്‍സ് സ്ഥാപനമായ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സുമായി സഹകരിച്ച് മുത്തൂറ്റ് ഗോള്‍ഡ് ഷീല്‍ഡ് അവതരിപ്പിച്ചു. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സിന്റെ ഗ്രൂപ് അഫിനിറ്റി റിസ്ക്ക് പോളിസിയുടെ പിന്തുണയോടെയാണിതു നടപ്പാക്കുന്നത്. സ്വര്‍ണ പണയ വായ്പകള്‍ ക്ലോസ് ചെയ്ത് ആഭരണങ്ങള്‍ നല്‍കുമ്പോഴാണ് ഉപഭോക്താക്കളുടെ ആഭരണങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കുക.

ഇന്‍ഷൂറന്‍സ് ഉള്ള വ്യക്തിയുടെ വീട്ടില്‍ നിന്നുള്ള മോഷണം, കവര്‍ച്ച, പിടിച്ചുപറി, പ്രകൃതിക്ഷോഭം അടക്കമുള്ള 13 ദുരന്തങ്ങള്‍ തുടങ്ങിയവയ്ക്കെതിരെ ഇതില്‍ പരിരക്ഷ ലഭിക്കും. സ്വര്‍ണാഭരണങ്ങള്‍ക്കു മാത്രമായുള്ള ഇന്‍ഷൂറന്‍സാണിത്. സാധാരണ വീടിനുള്ള ഇന്‍ഷൂറന്‍സിനൊപ്പം മറ്റ് സാമഗ്രികള്‍ക്കു കൂടെയാണ് സ്വര്‍ണാഭരണ ഇന്‍ഷൂറന്‍സ് നല്‍കുക. നാമമാത്ര ചെലവില്‍ ഡോക്യുമെന്റേഷന് ഇല്ലാതെ തന്നെ രണ്ടു മിനിറ്റില്‍ കുറഞ്ഞ സമയത്ത് പോളിസി ലഭ്യമാക്കാനാവും എന്നതാണ് ഇതിന്റെ സവിശേഷതകളിലൊന്ന്.
സമൂഹത്തിന് തിരികെ പിന്തുണ നല്കി സഹായിക്കുകയെന്ന ചിന്താഗതിയാണ് മുത്തൂറ്റ് ഫിനാന്‍സിന് എന്നുമുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും പിന്തുണ നല്‍കുകയും ചെയ്യുന്നതാണ് തങ്ങളുടെ ലോയല്‍റ്റി പദ്ധതിയുടെ ഭാഗമായുള്ള ഈ ഇന്‍ഷൂറന്‍സ് പരിരക്ഷ. ഭീതിയില്ലാതെ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്തെ സംസ്ക്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് സ്വര്‍ണാഭരണങ്ങളെന്നും ജനങ്ങള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷ നല്കുന്ന സേവനങ്ങള്‍ നല്കുന്നതില് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തപന്‍ സിങ്ഘല്‍ ചൂണ്ടിക്കാട്ടി.അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായാല്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക പരിരക്ഷ നല്‍കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
