രാജ്യത്ത് ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിന് ശേഷം ആദ്യമായി മുത്തൂത്ത് ഫിനാൻസ് ഏപ്രിൽ 20 മുതൽ ഇന്ത്യയിലുടനീളം എല്ലാ ശാഖകളും വീണ്ടും തുറക്കുമെന്ന് അറിയിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ, ഉപഭോക്താക്കളുടെ സുരക്ഷയും മുൻകരുതലുകളും ഉറപ്പാക്കിക്കൊണ്ട് ആയിരിക്കും സേവനങ്ങൾ പുനരാരംഭിക്കുകയെന്ന് കമ്പനി അറിയിച്ചു. കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് സർക്കാർ ഹോട്ട് സ്പോട്ടുകളും മറ്റും കർശനമായി നിരീക്ഷിക്കുന്നതിനാൽ, ഈ ജില്ലകളുടെ പ്രാദേശിക ഉത്തരവുകൾക്ക് ബാധ്യസ്ഥരാണെന്ന് മുത്തൂറ്റ് ഫിനാൻസ് അറിയിച്ചു.
ഒരു പ്രത്യേക സംസ്ഥാനത്തിന്റെ അല്ലെങ്കിൽ നഗരത്തിലെ സ്ഥിതിഗതികൾ അനുസരിച്ച് പ്രാദേശിക മേധാവികൾ കൂടുതൽ മുൻകരുതലുകൾ എടുക്കുമെന്ന് കൊച്ചി ആസ്ഥാനമായ കമ്പനി അറിയിച്ചു. ലോക്ക്ഡൌൺ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എന്നാൽ ഉപഭോക്താക്കൾക്ക് മികച്ച സേവനവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി ഉപയോക്താക്കൾക്കുള്ള കസേരകൾ, ഹാൻഡ് സാനിറ്റൈസർ, എൻട്രി പോയിന്റുകളിൽ വിശദമായ പരിശോധന, സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികൾ തുടങ്ങി ശാഖകളിൽ പ്രത്യേക ശ്രദ്ധ നൽകുമെന്ന് അധികൃതർ അറിയിച്ചു.

വരും ദിവസങ്ങളിൽ എല്ലാ ഉപഭോക്താക്കൾക്കും സേവനങ്ങൾ നൽകാൻ ഞങ്ങൾ സ്വയം തയ്യാറായിക്കഴിഞ്ഞു. ചില സംസ്ഥാനങ്ങൾ ഇപ്പോഴും കഠിനമായി ദുരിതമനുഭവിക്കുന്നതിനാൽ കൊവിഡ് 19നെതിരെ പോരാടുന്നതിന് സാമൂഹിക അകലം പാലിക്കാനും കർശനമായ ശുചിത്വ നടപടികൾ പാലിക്കാനും എല്ലാ ഉപഭോക്താക്കളോടും അഭ്യർത്ഥിക്കുന്നുവെന്നും മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ പറഞ്ഞു.
ശാഖകൾ കൃത്യമായ സമയങ്ങളിൽ പ്രവർത്തിക്കും. ഏപ്രിൽ 20 മുതൽ സേവനങ്ങൾ പുനരാരംഭിക്കുന്ന ശാഖകൾ സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും പാലിക്കുമെന്ന് കമ്പനി വ്യക്തമാക്കി. അടുത്തിടെ, മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് കമ്പനിക്കെതിരെ റേറ്റിംഗ് നടപടികൾ സ്വീകരിച്ചിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതും ആഗോള സാമ്പത്തിക കാഴ്ചപ്പാട് വഷളാകുന്നതും അസ്ഥിര എണ്ണവിലയും ആസ്തി വിലയിലുണ്ടായ ഇടിവും പല മേഖലകളിലും പ്രദേശങ്ങളിലും വിപണികളിലും കടുത്തതും വ്യാപകവുമായ വായ്പാ ആഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് മൂഡീസ് പറഞ്ഞു. കേരളത്തിലെ മൂന്ന് സ്വകാര്യ സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങള്‍ സ്വര്‍ണ്ണശേഖരത്തില്‍ ലോകത്തിലെ പല വന്‍കിട രാജ്യങ്ങളേയും കടത്തിവെട്ടിയിട്ടുണ്ട്. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നീ സ്ഥാപനങ്ങളാണ് തങ്ങളുടെ സ്വര്‍ണ്ണശേഖരം കൊണ്ട് പല വന്‍കിട രാജ്യങ്ങളേയും പിന്നിലാക്കിയിട്ടുള്ളത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications