തിരുവനന്തപുരം; നാല്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നബാര്‍ഡ് സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങള്‍ക്കായി നാല് നവീന പദ്ധതികള്‍ പ്രഖ്യാപിച്ചു.
ആദ്യ പദ്ധതിയെന്ന നിലയില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന കേരള വെറ്ററിനറി ആന്റ് സയന്‍സസ് സര്‍വകലാശാലയ്ക്ക് 18.50 ലക്ഷം രൂപ ഗ്രാന്‍ഡ് അനുവദിച്ചു. താറാവുകളില്‍ ബാക്ടീരിയ മൂലം ഉണ്ടാകുന്ന 'റൈമെറെളോസിസ്' രോഗത്തിന് വാക്സിന് കണ്ടെത്താനായാണിത്.

മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ആദിവാസി മേഖലകളില്‍ ദീര്‍ഘദൂര വയര്‍ലസ് കണക്റ്റിവിറ്റി സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് നബാര്‍ഡ് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സെന്റര്‍ ഫോര്‍ സോഷ്യല്‍ കമ്പ്യൂട്ടിംഗിന്റെ സാങ്കേതിക സഹായത്തോടെ മലപ്പുറം ജന്‍ ശിക്ഷണ്‍ സന്സ്ഥാന് എന്ന എന്‍ജിഒ വഴിയാണ് പദ്ധതി നടപ്പിലാക്കുക. ഭാവിയില്‍ നിലമ്പൂരിലെ ആദിവാസി മേഖലകളില്‍ നിന്നുള്ളവര്‍ക്ക് നിലമ്പൂരിലെ ജില്ലാ ഗവണ്മെന്റ് ആശുപത്രിയുമായി ടെലി മെഡിസിന് സേവനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സംവിധാനം ഉപയോഗിക്കാം.
ഔട്ട്ബോര്‍ഡ് മോട്ടോര്‍ (ഒബിഎം) എന്ജിന് കേടുപാട് തീര്‍ക്കല്‍ ജോലികള്‍ക്കായി മത്സ്യത്തൊഴിലാളികള്‍ക്കായി അനുവദിച്ച 15 ലക്ഷം രൂപയാണ് മൂന്നാമത്തെ പദ്ധതി. 4.50 ലക്ഷം രൂപയുടെ പദ്ധതി സൗത്ത് ഇന്ത്യന്‍ ഫെഡറേഷന് ഓഫ് ഫിഷര്‍മെന്‍ സൊസൈറ്റീസിനാണ് പദ്ധതി അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി സൊസൈറ്റി 90 മത്സ്യത്തൊഴിലാളികള്‍ക്ക് ഔട്ട്ബോര്‍ഡ് മോട്ടോര്‍ എന്ജിന് കേടുപാട് തീര്‍ക്കലില്‍ പരിശീലനം നല്‍കും. കാലവര്‍ഷത്തിലെ മോശം കാലാവസ്ഥയെ നേരിടാന്‍ മത്സ്യത്തൊഴിലാളി സമൂഹത്തെ പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.
സംസ്ഥാന ഗവൺമെന്റിന് കീഴില്‍ ഗ്രാഫിക് ഡിസൈനര്‍ പ്രോഗ്രാം, എഡബ്ല്യുഎസ് (ആമസോണ്‍ വെബ് സര്‍വീസ്) ക്ലൗഡ് പ്രോഗ്രാം എന്നിവയ്ക്കായി അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമില്‍ (എഎസ്എപി) ഉള്‍പ്പെടുത്തി നബാര്‍ഡ് 15 ലക്ഷം രൂപ അനുവദിച്ചു. 290 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications