നിങ്ങളുടെ വീട്ടിൽ എൽപിജി ഗ്യാസ് സിലിണ്ടർ ആണോ ഉപയോഗിക്കുന്നത്? എങ്കിൽ ഈ മാസം മുതൽ നിങ്ങൾക്ക് ബാധകമായ ചില പുതിയ നിയമങ്ങളെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. നവംബർ 1 മുതൽ, ഉപയോക്താക്കൾക്ക് അവരുടെ എൽപിജി സിലിണ്ടറുകളുടെ ഹോം ഡെലിവറി ലഭിക്കുന്നതിന് ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി) നൽകേണ്ടതുണ്ട്. എൽപിജി സിലിണ്ടറുകളുടെ ഹോം ഡെലിവറി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്കായി എണ്ണ കമ്പനികൾ ഡെലിവറി ഓതന്റിക്കേഷൻ കോഡ് (ഡിഎസി) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
കോഡ്
ഡെലിവറി ഓഥന്റിക്കേഷൻ കോഡ് (ഡിഎസി), ഇതിനകം തന്നെ പൈലറ്റ് പ്രോജക്ടായി രാജസ്ഥാനിലെ ജയ്പൂരിൽ നടത്തി വരുന്നുണ്ട്. ആദ്യം 100 സ്മാർട്ട് നഗരങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. എൽപിജി സിലിണ്ടറുകളുടെ ഹോം ഡെലിവറി ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു കോഡ് ലഭിക്കും. ഉപയോക്താക്കൾ ഡെലിവറി ചെയ്യാൻ എത്തുന്ന വ്യക്തിക്ക് ഒടിപി കോഡ് നൽകുമ്പോൾ മാത്രമേ എൽപിജി സിലിണ്ടറുകൾ വീട്ടിലെത്തിച്ച് നൽകൂ.
പുതിയ നമ്പർ
ഈ പുതിയ ഡെലിവറി സംവിധാനം നടപ്പിലാക്കുന്നതിൽ എന്തെങ്കിലും തടസ്സം നേരിടുന്നവർക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടേണ്ടി വരും. ഒടിപി സ്ഥിരീകരിക്കാതെ ഡെലിവറി ബോയിയിൽ നിന്ന് ഗ്യാസ് സിലിണ്ടർ എടുക്കാൻ വരിക്കാർക്ക് കഴിയില്ല. അതേസമയം, ഉപഭോക്തൃ സൗകര്യാർത്ഥം ഇന്ത്യൻ ഓയിൽ ഇൻഡ്യൻ എൽപിജി റീഫിൽ ബുക്കിംഗിനായി ഒരു പൊതു നമ്പർ ആരംഭിച്ചിട്ടുണ്ട്. എൽപിജി റീഫില്ലുകൾക്കായുള്ള പൊതു ബുക്കിംഗ് നമ്പർ 7718955555 ആണ്. ഇത് ഉപയോക്താക്കൾക്ക് 24 മണിക്കൂറും ലഭ്യമാണ്.
ഇൻഡെയ്ൻ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്
ഇൻഡെയ്ൻ എൽപിജി റീഫില്ലുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലെ ടെലികോം സർക്കിൾ നിർദ്ദിഷ്ട ഫോൺ നമ്പറുകൾ 31.10.2020 അർദ്ധരാത്രിക്ക് ശേഷം നിർത്തലാക്കുകയും എൽപിജി റീഫില്ലുകൾക്കായുള്ള സാധാരണ ബുക്കിംഗ് നമ്പർ അതായത് 7718955555 പ്രാബല്യത്തിൽ വരുമെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
