വന്ദേ ഭാരത് മിഷൻ എയർ ട്രാൻസ്പോർട്ട് ബബിൾ ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് യാത്രാച്ചെലവ് യാത്രക്കാർ വഹിക്കണം. ബോർഡിംഗ് സമയത്ത് എല്ലാ യാത്രക്കാരെയും തെർമൽ സ്ക്രീനിംഗിന് വിധേയമാക്കും. രോഗ ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ കയറാൻ അനുവദിക്കൂവെന്നും സർക്കാർ വ്യക്തമാക്കി.
യോഗ്യത
യാത്ര ചെയ്യാൻ യോഗ്യരായ വ്യക്തികളെ സമയാസമയങ്ങളിൽ ആഭ്യന്തര മന്ത്രാലയം അനുവദിക്കും. യോഗ്യതയുള്ളവർ ആവശ്യമായ വിശദാംശങ്ങൾക്കൊപ്പം സിവിൽ ഏവിയേഷൻ ഏജൻസിയിലേക്കോ അവരുടെ നിയുക്ത ഏജൻസിയിലേക്കോ അപേക്ഷിക്കണം. സിവിൽ ഏവിയേഷൻ മന്ത്രാലയം അനുവദിച്ച പ്രകാരം ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാനങ്ങളിലായിരിക്കും യാത്ര. യാത്രയിൽ മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം മുതലായവ മുൻകരുതലുകൾ ജീവനക്കാരും എല്ലാ യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
രജിസ്ട്രേഷൻ
വന്ദേ ഭാരത് വിമാനങ്ങളിലെ യാത്രക്കാർ വിദേശത്ത് ഇന്ത്യൻ മിഷനുകളിൽ രജിസ്റ്റർ ചെയ്യണം. എയർ ട്രാൻസ്പോർട്ട് ബബിൾസ് ക്രമീകരണത്തിന് അത്തരം രജിസ്ട്രേഷൻ ആവശ്യമില്ല. എല്ലാ വന്ദേ ഭാരത് യാത്രക്കാരുടെയും ഒരു ഡാറ്റാബേസ് തയ്യാറാക്കാനും അത് ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും മുൻകൂട്ടി പങ്കിടാനും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.
നിർദ്ദേശങ്ങൾ
ഇൻകമിംഗ് ഫ്ലൈറ്റുകളുടെയും കപ്പലുകളുടെയും ഷെഡ്യൂൾ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും മുൻകൂട്ടി ഓൺലൈനിൽ പ്രദർശിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ യാത്രക്കാരും തങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് യാത്ര ചെയ്യുന്നതെന്ന് ഉറപ്പു വരുത്തണമെന്നും മാർഗ നിർദ്ദേശത്തിൽ പറഞ്ഞു.
വന്ദേ ഭാരത് മിഷൻ
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന 11,23,000 ഇന്ത്യക്കാരെ ആഗസ്ത് 19 വരെ വന്ദേ ഭാരത് മിഷന്റെ (വിബിഎം) കീഴിൽ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
