ദില്ലി: അടുത്ത മൂന്ന് വര്‍ഷത്തേക്ക് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് 100 കോടി രൂപ പ്രതിഫലം നല്കാന് പദ്ധതിയിടുന്നതായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചു. വാര്‍ത്തകള്‍ പുനരുപയോഗിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ മാധ്യമ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടാനാണ് തീരുമാനം. നേരത്തെ ഇത് സംബന്ധിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ നിയമനടപടി വരുന്ന സാഹചര്യത്തിലാണ് നീക്കം.

ന്യൂസ് ഷോകേസ് എന്ന പേരില്‍ ഗൂഗിളിന്റെ പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കുന്നതിന് മുന്നോടിയായി കൂടിയാണ് നീക്കം. ഇത് ജര്‍മനിയില്‍ ആദ്യം വിപണിയില്‍ എത്തുമെന്ന്സുന്ദര് പിച്ചൈ പറഞ്ഞു. അവിടെ ജര്‍മന്‍ പത്രങ്ങളായ ദെര്‍ സ്പെയിഗല്, സ്റ്റേന്, ദ, സെയിറ്റ തുടങ്ങിയവരുമായി കരാറില്‍ ഒപ്പുവെച്ചു. ബെല്‍ജിയം, ഇന്ത്യ, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രിട്ടണ്, ബ്രസീല്‍, കാനഡ, ജര്‍മ്മനി എന്നിവിടങ്ങളിലെ 200 ഓളം പ്രസാധകരുമായി ഇതിനകം കരാറില്‍ ഒപ്പ് വെച്ചിട്ടുണ്ട്.
സ്റ്റോറികള്‍ തെരഞ്ഞെടുക്കുന്നതിനും അത് അവതരിപ്പിക്കുന്നതിനുമുള്ള പുതിയ സംവിധാനം ആദ്യം ആന്‍ഡ്രോയിഡ് ഉപകരമങ്ങളിലും പിന്നീട് ആപ്പിളിലും ആരംഭിക്കാനാണ് പദ്ധതി.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications