10 വർഷത്തിനിടെ നിഫ്റ്റി 50 കമ്പനികളുടെ ഏറ്റവും മോശം ലാഭം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്തെ മുൻനിര കമ്പനികൾ 10 വർഷത്തിനിടയിലെ ഏറ്റവും മോശം ലാഭമാണ് രേഖപ്പെടുത്തുന്നത്. നിഫ്റ്റി 50 സൂചികയിലെ 47 കമ്പനികളുടെ വരുമാനം ജൂണിൽ അവസാനിച്ച പാദത്തിൽ 40 ശതമാനം ഇടിഞ്ഞു. ഈ കമ്പനികളിൽ മൂന്നിൽ രണ്ട് ഭാഗവും എസ്റ്റിമേറ്റ് പാലിക്കുകയോ കവിയുകയോ ചെയ്തുവെന്ന് ബ്ലൂംബെർഗ് ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. നിഫ്റ്റി കമ്പനികളുടെ 12 മാസത്തെ ശരാശരി ലാഭം ജനുവരി മുതൽ 20 ശതമാനം വരെ അനലിസ്റ്റുകൾ വെട്ടിക്കുറച്ചിരുന്നു.

സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് റെക്കോർഡ് നേട്ടം; ടാറ്റാ സ്റ്റീൽസിന് വമ്പൻ കുതിപ്പ്സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് റെക്കോർഡ് നേട്ടം; ടാറ്റാ സ്റ്റീൽസിന് വമ്പൻ കുതിപ്പ്

10 വർഷത്തിനിടെ നിഫ്റ്റി 50 കമ്പനികളുടെ ഏറ്റവും മോശം ലാഭം

ശേഷിക്കുന്ന പാദങ്ങളിൽ കാര്യങ്ങൾ മെച്ചപ്പെട്ടാലും, വർഷം മുഴുവനും ഇടിവ് കാണപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർദ്ധിച്ചുവരുന്ന വൈറസ് കേസുകൾ കാരണം ചില സംസ്ഥാനങ്ങൾ രണ്ടാം തവണ ലോക്ക്ഡൌണുകളുമായി പൊരുതുകയാണെന്ന് മോട്ടിലാൽ ഓസ്വാളിലെ ഗവേഷണ വിഭാഗം മേധാവി ഗൌതം ദുഗ്ഗാദ് പറഞ്ഞു.

കോൾ ഇന്ത്യ ലിമിറ്റഡ്, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് എന്നിവയുൾപ്പെടെ മൂന്ന് നിഫ്റ്റി 50 കമ്പനികൾ ഇതുവരെ ഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പകർച്ചവ്യാധികൾക്കിടയിൽ ജൂൺ-പാദ വരുമാനം സെപ്റ്റംബർ 15 വരെ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സമയപരിധി റെഗുലേറ്റർ നീട്ടിയിരുന്നു. ജൂലൈ 31 ന് നിഫ്റ്റി സൂചികയിൽ വേദാന്ത ലിമിറ്റഡിനെ മാറ്റിസ്ഥാപിച്ച എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള വരുമാനം ത്രൈമാസ റിപ്പോർട്ട് കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഓഹരി വിപണിയിലെ ഈ വർഷത്തെ ഏറ്റവും മോശം ദിവസങ്ങൾഓഹരി വിപണിയിലെ ഈ വർഷത്തെ ഏറ്റവും മോശം ദിവസങ്ങൾ

English summary

Nifty 50 companies' worst profit in 10 years | 10 വർഷത്തിനിടെ നിഫ്റ്റി 50 കമ്പനികളുടെ ഏറ്റവും മോശം ലാഭം

Leading companies in the country are recording the worst profit in 10 years following the Covid 19. Read in malayalam.
Story first published: Monday, August 17, 2020, 17:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X